സുൽത്താൻ ബത്തേരി നഗരസഭയിൽ ലോക് കല്യാൺ മേള സംഘടിപ്പിച്ചു. എൻ യു എൽ എം സിറ്റി മിഷൻ മാനേജർ ശ്രീമതി അമൽഡ പി ഡി സ്വാഗതo പറഞ്ഞു. ബഹു. ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സാലി പൗലോസ് അധ്യക്ഷ ആയിരുന്നു. ബഹു. നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ ശ്രീമതി എൽസി പൗലോസ് മേള ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾ,കൗൺസിലർമാർ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.സിറ്റി മിഷൻ മാനേജർ പദ്ധതി വിശദീകരിച്ചു.
പിഎം സ്വാനിധി ഒന്ന്, രണ്ട്, മൂന്ന് ഘട്ടങ്ങളിലേക്കുള്ള ലോണുകൾക്കുള്ള അപേക്ഷകൾ ബാങ്കുകളിലേക്ക് സമർപ്പിച്ചു. പി എം സ്വാനിധി സോഷ്യോ ഇക്കണോമിക് പ്രൊഫൈലിങ്, ഫിനാൻഷ്യൽ ലിറ്ററസി ക്ലാസ്സ് എന്നിവ നടത്തുകയും ചെയ്തു.
എൻ യു എൽ എം കമ്മ്യൂണിറ്റി ഓർഗനൈസർ ശ്രീമതി അബിത എൻ എം യോഗത്തിന് നന്ദി അറിയിച്ചു
