പ്രവാസി വയനാട് യുഎഇ ഷാർജ ചാപ്റ്റർ ഓണം ആഘോഷിച്ചു.

ഷാർജ: പ്രവാസി വയനാട് യുഎഇ ഷാർജ ചാപ്റ്റർ ഒന്നിച്ചോണാം നല്ലോണം 2025” ആവേശകരമായി ആഘോഷിച്ചു. ഏകദേശം 240-ഓളം വയനാട്ടുകാർ പങ്കെടുത്ത ആഘോഷം, പ്രവാസജീവിതത്തിൽ നാട്ടിൻപുറത്തിന്റെ ഓർമ്മകളെ പുതുക്കി.

ചെണ്ടമേളത്തിന്റെ ഘോഷയാത്രയോടെയായിരുന്നു പരിപാടിക്ക് തുടക്കം. പായസ മത്സരം, പൂക്കള മത്സരം എന്നിവ സംഘടിപ്പിച്ചു വിജയികൾക്ക് സമ്മാനങ്ങൾ നൽകി. കുട്ടികളും മുതിർന്നവരും ചേർന്ന് അവതരിപ്പിച്ച നൃത്തം, പാട്ട്, മാജിക് ഷോ, കലാ–കായിക പരിപാടികൾ എല്ലാം ചേർന്ന് ഓണത്തെ ഒരു വേറിട്ട അനുഭവമാക്കി.

ചെയർമാൻ ജോമോൻ വർക്കി അധ്യക്ഷനായ സമ്മേളനം സെൻട്രൽ കമ്മിറ്റി ചെയർമാൻ നിധീഷ് പി എം ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ അർച്ചന നിതീഷ് സ്വാഗതവും ട്രഷറർ മനോജിത്ത് കെ നന്ദിയും അറിയിച്ചു. സെൻട്രൽ കമ്മിറ്റി ജനറൽ കൺവീനർ മൊയ്‌ദു മക്കിയാട്, സെൻട്രൽ കമ്മിറ്റി ട്രഷറർ റാഷീദ് കേളോത്ത് എന്നിവർ ആശംസകൾ നേർന്നു. വിവിധ ചാപ്റ്ററുകളിൽ നിന്നുള്ള ഭാരവാഹികളും അംഗങ്ങളും ആശംസകൾ അറിയിച്ചു.

ഓണാഘോഷത്തിന് Woodmans Meditech LLC Title Sponsor ആയി. Al Sherouq Jadeed Electro Mechanical, Provolt Electromechanical Works, Oasis Coils, World Ports Technical Contracting, Expert United Marine Services, Ken Middle East, Sahasra Creations, എന്നിവർ Programme Sponsors ആയി. Global Vision Education Consultants, Med 7, The Woods Resorts, Ryan Clinics, Uniform Store Dubai, Frangulf Advocates, Al Tawheed Printing Press, Blue Bird LLC, BCD Arts, glow world, Lilly’s Wayanad, Victoria College, Juma Uniform, Man & Rai Uniform, Job Roots, ഹ്യൂമൻ ഡിസൈൻസ്, പായിക്കാടൻ ഡ്രൈവിങ് സ്കൂൾ, വെൽവെറ്റ് bloomsതുടങ്ങി നിരവധി പ്രമുഖ സ്ഥാപനങ്ങളും Supporting Sponsors ആയി പങ്കാളികളായി. ഓണാ ആഘോഷപരിപാടിക്ക് നേതൃത്വം നൽകിയവർ: സുനിൽ പായിക്കാട്, അനിൽ മനന്ധരി, ജെസ്‌വിൻ ജോസ്, സഹദ് വരഡൂർ, ജീസ് തോമസ്, ഖദീജ, ജലാൽ, പ്രണവ്, ഷംസുദ്ദീൻ കുളങ്ങര, മിനോ ജോസ്, ബിനോയ് ക്രിസ്റ്റി, ശിവൻ തലപ്പുഴ, സരിത ബിനോയ്, നിമിഷ മനോജിത്, നന്ദിത ബിനോയ്, രജിത പ്രസാദ്, സജിന സുനിൽ, ഡോണ ജീസ്, ബിനോയ് എം നായർ, പ്രസാന്ത് എസ്, നിഷ രത്‌നമ്മ, സോണിയ ഷിബു, അഡ്വ. യു സി അബ്ദുല്ല, രാജീഷ് ആലത്ത്, മൊയിൻ വെള്ളമുണ്ട.

പ്രവാസി മലയാളികളുടെ ഐക്യവും സൗഹൃദവും പ്രകടമാക്കിയ സന്തോഷ നിമിഷങ്ങളോടെ “ഓണിച്ചോണാം നല്ലോണം 2025” സമാപിച്ചു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *