മുട്ടിൽ : യൂണിസെഫിൻ്റെയും സമഗ്ര ശിക്ഷാ കേരളയുടെയും സംയുക്ത പദ്ധതിയായ ഗ്രീൻ ഫ്യൂച്ചറിൻ്റെ പഞ്ചായത്തുതല അവതരണം മുട്ടിൽ വയനാട് ഓർഫനേജ് വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ നടന്നു. സുസ്ഥിരവും ദുരന്തവിമുക്തവുമായ വയനാട് എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി പ്രവർത്തനങ്ങൾ നടക്കുന്നത്. വിദ്യാലയങ്ങളും പൊതു ഇടങ്ങളും വീടുകളും മാലിന്യമുക്തമാക്കുന്നതിന്നുള്ള ഗ്രീൻ സ്കിൽ ആർജ്ജിക്കാൻ എല്ലാവരെയും പ്രാപ്തരാക്കുക എന്നതും പദ്ധതിയുടെ ഭാഗമാണ്. വിദ്യാർത്ഥികൾ ആറ് ഗ്രൂപ്പുകളായി പാരിസ്ഥിതിക പ്രശ്നങ്ങളും പരിഹാരമാർഗ്ഗങ്ങളും അവതരിപ്പിച്ചു.
മുട്ടിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീദേവി ബാബു ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു മോഹനൻ അധ്യക്ഷത വഹിച്ചു. എസ് എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസർ ദിലിൻ സത്യനാഥ്, ഇംപ്ളിമെൻ്റിംഗ് ഓഫീസർ പി എസ് ഗിരീഷ്കുമാർ, പ്രിൻസിപ്പാൾ ബിനുമോൾ ജോസ്, അൻവർ ഗൗസ്, കെ പി ഷൗക്കുമാൻ , കെ ജെ മിൻസിമോൾ, ബിന്ദു അനിൽ, ടി ബി റഹീന , വി നിഖില എന്നിവർ പ്രസംഗിച്ചു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *