തരിയോട് : കാവുംമന്ദം 13-ാം വാർഡിലെ പി.വി. ടി.ജി കരിങ്കണ്ണി ഉന്നതിയിൽ സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി അറിവിലേക്കും തൊഴിലിലേക്കും കുതിച്ചുയരുന്ന തലമുറകളെ വാർത്തെടുക്കാനായി ലഹരിക്കെതിരെ “അയൽക്കൂട്ട ചർച്ച ” സംഘടിപ്പിച്ചു.
ലഹരി വിരുദ്ധ നാളെക്കായ് മുന്നേറാൻ എല്ലാവരും ഒത്തൊരുമിച്ചു പ്രവർത്തിക്കാൻ തീരുമാനിക്കുകയും ചടങ്ങിൽ ഊരു മൂപ്പൻ കെ.കൃഷ്ണനെ ആദരിക്കുകയും ചെയ്തു.കമ്മിറ്റഡ് സോഷ്യൽ വർക്കർ കെ .വിജയലക്ഷ്മി സ്വാഗതം ആശംസിച്ചു. ഊരുമൂപ്പൻ കെ. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. പ്രമോട്ടർമാരായ ഒ.കെ. ധനുഷ, ടി.കെ. കവിത, പി.ആർ.രജിത, എം.വി. വിശ്വന്ത് മുതലായവർ സംബന്ധിച്ചു.
എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോഡിനേറ്റർ എൻ.സി. സജിത്ത്കുമാർ അച്ചൂരാനം ചർച്ചക്ക് നേതൃത്വം നൽകി. തെറ്റായ ലഹരികളോട് “നോ” പറയാൻ കുടുംബങ്ങളിൽ നിന്നും തുടങ്ങണമെന്നും അയൽക്കൂട്ട ചർച്ചകൾക്കും കൂട്ടായ്മകൾക്കും വലിയ പങ്ക് ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കായി വഹിക്കാനുണ്ടെന്നും ചർച്ചയിൽ ചൂണ്ടിക്കാട്ടി.
കരിങ്കണ്ണി ഉന്നതി പ്രമോട്ടർ സീത സുബ്രഹമണ്യൻ നന്ദി പ്രകാശനം നടത്തി.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *