പുൽപ്പള്ളി : പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് വായ്പ തട്ടിപ്പിനെ തുടർന്ന് സർചാർജ് ഉത്തരവ് നടപ്പാക്കി കർഷകരുടെ പണയ രേഖകൾ തിരികെ നൽകുക, ബാങ്ക് കൊള്ളയടിച്ച് കെ കെ അബ്രഹാമിനെയും കൂട്ടാളികളെയും ജയിലിൽ അടയ്ക്കുക.
ഇരകൾക്ക് എത്രയും വേഗം നീതി ലഭിക്കുക എന്ന ആവശ്യവുമായി സൂചന സത്യാഗ്രഹ സമരം കെ. കെ അബ്രഹാമിന്റെ വീട്ടുപടിക്കൽ തുടങ്ങി.
പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് തട്ടിപ്പിനെ തുടർന്നു ബാധ്യത വന്ന ഡാനിയേൽ സാറ കുട്ടി ദമ്പതികളും , തട്ടിപ്പിന്റെ പേരിൽ ജീവൻ നഷ്ടമായ രാജേന്ദ്രൻ നായരുടെ കുടുംബവുമാണ്. കെ. കെ അബ്രഹാ മിന്റെ വീടിനു മുന്നിൽ അനിശ്ചിതകാല സമരം ആരംഭിച്ചത്.
നീതി എത്രയും വേഗം നടപ്പിലാക്കുക എന്നാവശ്യമായി പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് തട്ടിപ്പിനെ തുടർന്ന് കടബാധ്യത വന്ന് ആത്മഹത്യയുടെ വക്കിൽ എത്തിനിൽക്കുന്ന ഡാനിയേൽ സാറ കുട്ടി ദമ്പതികളും , തട്ടിപ്പിന്റെ പേരിൽ ജീവൻ നഷ്ടമായ രാജേന്ദ്രൻ നായരുടെ കുടുംബവും കെ. കെ അബ്രഹാ മിന്റെ വീടിനു മുന്നിൽ അനിശ്ചിതകാല സമരം ആരംഭിച്ചു.
