പുൽപ്പള്ളി : ഉപജില്ലാ ,ജില്ല ശാസ്ത്രോത്സവം ഉപജില്ല കലാമേള, കായികമേള എന്നിവയിൽ ഉന്നത വിജയം നേടിയ പെരിക്കല്ലൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളെ പിടിഎയുടെ നേതൃത്വത്തിൽ അനുമോദിച്ചു. ജില്ലാ ഡിവിഷൻ മെമ്പർ എ എൻ സുശീല ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് രാജേന്ദ്രൻ കെ എ അധ്യക്ഷത വഹിച്ചു. പിടിഎ വൈസ് പ്രസിഡണ്ട് ഗിരീഷ് കുമാർ ജി ജി സ്വാഗതം പറയുകയും, എസ് എം സി ചെയർമാൻ ഷിജു കൊച്ചുപുരയിൽ ആശംസ അർപ്പിച്ചു. സ്കൂളിൻറെ ഭൗതിക വികസനത്തിൽ നിർലോഭമായ സഹകരണവും സഹായവും നൽകിയ ജില്ലാ ഡിവിഷൻ മെമ്പർ എ എൻ സുശീല അവർകൾക്ക് സ്കൂളിൻറെ സ്നേഹോപഹാരം പിടിഎ പ്രസിഡണ്ട് രാജേന്ദ്രൻ കെ എ, ഹെഡ്മിസ്ട്രസ്സ് ഡോളി ടീച്ചർ എന്നിവർ ചേർന്ന് നൽകി ആദരിച്ചു. പരിപാടിക്ക് ഹെഡ്മിസ്ട്രസ്സ് നന്ദി രേഖപ്പെടുത്തി

By ONLINE

Leave a Reply

Your email address will not be published. Required fields are marked *