മാനന്തവാടി. മെഗാസ്റ്റാർ മമ്മൂട്ടിയുടെ ജന്മദിനമായ സെപ്റ്റംബർ ഏഴിന്
നടത്താനിരുന്ന ആഘോഷ പരിപാടികൾ മാറ്റിവെച്ച്
അതിനായി സ്വരൂപിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി മമ്മൂട്ടി ഫാൻസ് വയനാട്
ജില്ലാ കമ്മിറ്റി. ഫാൻസ് സ്റ്റേറ്റ് കമ്മിറ്റി അംഗം ടി.പി.സുന്ദരൻ
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബിക്ക് തുക കൈമാറി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ
പി ചന്ദ്രൻ, അസീസ് വാളാട്, ജോയ്സി ഷാജു, ഫാൻസ് എക്സിക്യൂട്ടീവ് അംഗങ്ങളായ അൻസാർ വി.ഇ,
രമേഷ് കുമാർ,
ജോസ് ടി.എ,
നിതിൻ പി.എം , അലി ,അരുൺ ദേവസ്യ
എന്നിവർ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *