ചെന്നലോട്: നാല് പതിറ്റാണ്ടിലേറെ കാലം നവീകരണം കാത്തിരുന്ന തരിയോട് ഗ്രാമപഞ്ചായത്തിലെ ചെന്നലോട് വാർഡിൽ ഉൾപ്പെട്ട തേവർക്കാട്ടിൽ ജോയിപ്പടി റോഡ് നവീകരണം പൂർത്തിയാക്കി നാടിന് സമർപ്പിച്ചു. കൽപ്പറ്റ നിയോജകമണ്ഡലം എംഎൽഎ അഡ്വ ടി സിദ്ദിഖ് അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ റോഡിൻറെ ഉദ്ഘാടനം തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും വാർഡ് മെമ്പറുമായ ഷമീം പാറക്കണ്ടി നിർവഹിച്ചു. വികസന സമിതി സെക്രട്ടറി കുര്യൻ പായിക്കാട്ട് അധ്യക്ഷത വഹിച്ചു. വികസന സമിതി അംഗങ്ങളായ ടി ഡി ജോയ്, എ കെ മുബഷിർ, സാഹിറ അഷ്റഫ്, പ്രദേശവാസികളായ പോക്കർ ഒല്ലാച്ചേരി, സി ടി രജീഷ്, രാമൻ മനോജ്, റിസ്വാൻ ഓ എ, സജി കൂവക്കൽ, എൻ പി മാത്യു തുടങ്ങിയവർ സംസാരിച്ചു.
