കൽപറ്റ: സഹകരണ പെൻഷൻകാർ വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള കോ-ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ സത്യാഗ്രഹ സമരം നടത്തുന്നതിൻ്റെ ഭാഗമായി വയനാട് ജില്ലയിൽ സഹകരണ ജോയിൻ്റ് രജിസ്ട്രാരുടെ ഓഫിസിനു മുമ്പിൽ ധർണ നടത്തി.
സഹകരണ പെൻഷൻ കാലോചിതമായി പരിഷ്കരിക്കുക, ഡി എ പുനഃസ്ഥാപിക്കു, ഇടക്കാലാശ്വാസം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്ന സമരം. ഐഎൻടിയുസി ജില്ലാ പ്രസിഡൻ്റ് പി പി ആലി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് കെ കെ കേളപ്പൻ അധ്യക്ഷനായി. കെ സന്തോഷ്കുമാർ, പി കെ ബാബുരാജ്, പി സി പൗലോസ് , എ ശ്രീധരൻ എന്നിവർ സംസാരിച്ചു. സി കെ ഗോപാലകൃഷ്ണൻ സ്വാഗതവും പി ജി ഭാസ്കരൻ നന്ദിയും പറഞ്ഞു. ടി കെ വിശ്വനാഥൻ, കെ സച്ചിദാനന്ദൻ , കെ ജി മോഹൻദാസ് ,എം എൻ വാസു എന്നിവർ നേതൃത്വം നൽകി.
