കൽപറ്റ :അഖിലലോക വൈഎംസിഎ പ്രാർഥനാ വാരത്തിന്റെ വയനാട് സബ് റീജിയൻ ഉദ്ഘാടനം കൽപറ്റ വൈഎംസിയിൽ നടന്നു. കൽപറ്റ വൈ .എം സി എ പ്രസിഡൻ്റ് പ്രൊഫസർ സിബി ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സമ്മേളനം വയനാട് സബ് റീജിയൻ ചെയർമാൻ സി.ജെ ടോമി ഉദ്ഘാടനം ചെയ്തു. ആദ്യ ദിവസത്തെ വചന സന്ദേശം ചേലോട് എസ്റ്റേറ്റ് മാനേജർ ഫാദർ ഫ്രാൻസൺ ചെരുമാൻ തുരുത്തിയിൽ നൽകി. സമ്മേളനത്തിന് പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ ഐ വർഗീസ് സ്വാഗതവും ഡോക്ടർ ഫ്രണ്ട്സ് ജോസ് നന്ദിയും അറിയിച്ചു. പി ജെ തങ്കച്ചൻ, ജോണി പാറ്റാനി, സി എച്ച് സ്റ്റാൻലി, സബ് റീജിയൻ ജനറൽ കൺവീനർ ജയിംസ് ജോസഫ്, എം സി സെബാസ്റ്റ്യൻ, ഡോ. വി ജെ ജോസ്, ബേബി പാറ്റാനി, വിമല സ്റ്റാൻലി തുടങ്ങിയവർ സംസാരിച്ചു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *