വെയിൽ ഉണ്ടെങ്കിൽ മാത്രമെന്നല്ല, എല്ലാ കാലാവസ്ഥയിലും പുരട്ടേണ്ട ഒന്നാണ് സൺസ്ക്രീൻ. എന്നാൽ പലപ്പോഴും സോഷ്യൽമീഡിയ ഇൻഫ്ലുവൻസർമാരുടെ വാക്ക് വിശ്വസിച്ചാണ് നമ്മൾ സൺസ്ക്രീൻ തിരഞ്ഞെടുക്കുക. എന്നാൽ സൺസ്ക്രീൻ തിരഞ്ഞെടുക്കുന്നതിലും ഉപയോ​ഗിക്കുന്നതിലും ശ്രദ്ധിച്ചില്ലെങ്കിൽ ദീർഘകാല ആരോ​ഗ്യ പ്രശ്നങ്ങൾക്ക് കാരണമാകാം.

സൺസ്ക്രീന്‍ തെരഞ്ഞെടുക്കുമ്പോൾ

  • സിങ്ക് ഓക്സൈഡ്, ടൈറ്റാനിയം ഡയോക്സൈഡ് തുടങ്ങിയ മിനറൽ ആക്റ്റീവ് ഘടകങ്ങൾ അടങ്ങിയ സൺസ്ക്രീനുകൾ ഉപയോ​ഗിക്കുന്നതാണ് സുരക്ഷിതവും കൂടുതൽ ഫലപ്രദവും. കൂടാതെ പരിസ്ഥിതി ആഘാതം കുറയ്ക്കുന്നതിന് “റീഫ്-സേഫ്” അല്ലെങ്കിൽ “നോൺ-ടോക്സിക്” എന്ന് ലേബൽ ചെയ്തിരിക്കുന്ന സൺസ്ക്രീനുകൾ ഉപയോഗിക്കുക.
  • പുറത്തിറങ്ങുന്നതിന് 15-20 മിനിറ്റ് മുൻപ് തന്നെ ചർമത്തിൽ സൺസ്ക്രീന്‍ പുരട്ടണം. വിയർക്കുകയും നനയുകയോ ചെയ്‌താൽ വീണ്ടും സൺസ്ക്രീം പുരട്ടാൻ മടിക്കരുത്.
  • എസ്പിഎഫ് 30ന് മുകളിലുള്ള ബ്രോഡ് സ്പെക്ട്രം, വാട്ടർ റെസിസ്റ്റന്റ് ആയ സൺസ്ക്രീൻ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. പുറത്തിറങ്ങുന്നില്ലെങ്കിൽ പോലും സൺസ്ക്രീൻ പുരട്ടണം.
  • നേരിട്ടു സൂര്യപ്രകാശമേൽക്കുന്ന ഇടങ്ങളിൽ ഏറെ നേരം ജോലി ചെയ്യുന്നവർ രണ്ടു മണിക്കൂര്‍ ഇടവേളയിൽ സൺസ്ക്രീൻ പുരട്ടണം.
  • ഇൻഡോർ ഡെസ്ക്ടോപ് ജോലി ചെയ്യുന്നവർ രാവിലെയും പിന്നീടു നാല് – അഞ്ചു മണിക്കൂർ ഇടവേളയിലും സൺസ്ക്രീൻ പുരട്ടുക. ചർമത്തിന് പിഗ്‌മെന്റേഷൻ പ്രശ്നങ്ങമുള്ളവർ ദിവസത്തിൽ മൂന്നു തവണ സൺസ്ക്രീൻ പുരട്ടണം.
  • സൺസ്ക്രീൻ പുരട്ടുമ്പോഴെല്ലാം മുഖം കഴുകേണ്ട ആവശ്യമില്ല. മേക്കപ് ഒന്നുമില്ലെങ്കിൽ ടിഷ്യു പേപ്പർ കൊണ്ടു മുഖം മൃദുവായി തുടച്ച ശേഷം സൺസ്ക്രീൻ പുരട്ടുക.
  • മേക്കപ് ഉണ്ടെങ്കിൽ സൺസ്ക്രീൻ സ്റ്റിക് / സൺസ്ക്രീൻ സ്പ്രേ ഉപയോഗിച്ച ശേഷം ബ്ലെൻഡ് ചെയ്തുവിടുക.

സൺസ്ക്രീനിന്റെ ​ഗുണങ്ങൾ

  • സൺസ്‌ക്രീൻ സൂര്യതാപം തടയാനും മെലനോമ ഉൾപ്പെടെയുള്ള സ്കിൻ കാൻസറിനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.
  • സൺസ്‌ക്രീൻ ചർമത്തിന്റെ വാർദ്ധക്യത്തെ തടയുകയും, നേർത്ത വരകളും ചുളിവുകളും കുറയ്ക്കുവാനും സഹായിക്കുന്നു.
  • അണുബാധകളേയും രോഗങ്ങളേയും വർധിപ്പിക്കുന്ന അൾട്രാവയലറ്റ് രശ്മികൾ ചർമത്തിൽ പ്രവേശിക്കാതെ സൺസ്‌ക്രീൻ സംരക്ഷിക്കുന്നു.

സൺസ്ക്രീന്‍റെ ചില ദോഷവശങ്ങൾ

  • സൺസ്‌ക്രീനിലെ ചില രാസ ഘടകങ്ങളായ ഓക്സിബെൻസോൺ, ഒക്റ്റിനോക്‌സേറ്റ് എന്നിവ ചില ഹോർമോണുകളെ തകരാറാക്കുവാൻ സാധ്യതയുള്ളവയാണ്.
  • സൺസ്ക്രീനിൽ അടങ്ങിയിരിക്കുന്ന നാനോകണങ്ങളുടെ സ്വാധീനം മനുഷ്യ ശരീരത്തിൽ ഉണ്ടാക്കുന്ന ദോഷങ്ങൾ പലതും ഇതുവരെ കണ്ടുപിടിച്ചിട്ടില്ലാത്തതാണ്.
  • ചില ആളുകൾക്ക് സൺസ്ക്രീൻ ഉപയോഗിക്കുമ്പോൾ ചർമത്തിൽ അലർജി അല്ലെങ്കിൽ കോൺടാക്റ്റ് ഡെർമറ്റൈറ്റിസ് അനുഭവിക്കാറുണ്ട്.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *