മേപ്പാടി : ജി.എച്ച്.എസ്.എസ്. മേപ്പാടിയിൽ സംസ്ഥാന ലഹരി വർജ്ജന മിഷൻ വിമുക്തിയുടെയും, സൗഹൃദ ക്ലബ്ബ്, കരിയർ ഗൈഡൻസ് സെല്ല്, മുതലായവയുടെയും സംയുക്ത സഹകരണത്തോടെ “മാറ്റത്തിന്റെ ആദ്യ ചുവട്” സെമിനാർ സംഘടിപ്പിച്ചു. സി.ടി.മൻസൂർ സ്വാഗതം ആശംസിച്ചു. പ്രിൻസിപ്പൽ കെ.ഫൈസൽ അധ്യക്ഷത വഹിച്ചു. വിമുക്തി മിഷൻ വയനാട് ജില്ല കോഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം “മാറ്റത്തിൻ്റെ ആദ്യ ചുവട് “സെമിനാർ നയിച്ചു.കരിയർ ഗൈഡൻസ് സെല്ല് ഇൻചാർജ് എസ്.രാധ,സൗഹൃദ ക്ലബ്ബ് ഇൻചാർജ് ജി.എസ്.മിനി സീനിയർ അധ്യാപകൻ എൻ.സതീശൻ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ കെ.കെ ബാബു, സിവിൽ എക്സൈസ് ഓഫീസർ മൻസൂർ അലി മുതലായവർ ആശംസകൾ അർപ്പിച്ചു. വിദ്യാർത്ഥി ലീഡർ ആദിൽ ഫഹീം നന്ദി പ്രകാശനം നടത്തി.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *