ട്രംപിനെ പിന്തുണച്ച് യുഎസ് സെനറ്റ്; യുദ്ധാധികാരങ്ങള്‍ കുറയ്ക്കാനുള്ള പ്രമേയം വോട്ടിനിട്ട് തള്ളി

വാഷിങ്ടണ്‍: പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമാകുന്നു. ഇസ്രയേല്‍, അമേരിക്കന്‍ സേനകളുടെ ആക്രമണവും ഇറാന്റെ പ്രത്യാക്രമണവും തുടരുകയാണ്. അതിനിടെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ യുദ്ധാധികാരങ്ങള്‍ കുറയ്ക്കാനുള്ള പ്രമേയം യുഎസ് സെനറ്റ് വോട്ടിനിട്ട് തള്ളി. ട്രംപിനെ ദുര്‍ബലമാക്കാനുള്ള നീക്കങ്ങള്‍ക്കാണ് തിരിച്ചടി നേരിട്ടത്. 100 അംഗങ്ങളുടെ സെനറ്റില്‍…

എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം; ​ഗൾഫിൽ ഇന്ന് പരീക്ഷയില്ല

തിരുവനന്തപുരം: ഈ അധ്യയനവര്‍ഷത്തെ എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം. ഈ മാസം 30 നാണ് പരീക്ഷകള്‍ അവസാനിക്കുക. 3031 പരീക്ഷ കേന്ദ്രങ്ങളാണ് ഉള്ളത്. കേരളത്തില്‍ 4,17,497 കുട്ടികള്‍ പത്താംക്ലാസ് പരീക്ഷ എഴുതും. ഗള്‍ഫ്മേഖലയില്‍ 633 കുട്ടികളും ലക്ഷദ്വീപില്‍ 386 പേരും…

ഇറാനും ഒമാനുമിടയിലെ ആ 55 കിലോമീറ്റര്‍, ഓരോ ദിനവും ഒന്നേകാല്‍ കോടി വീപ്പ എണ്ണ; എന്താണ് ഹോര്‍മുസിന്‍റെ പ്രാധാന്യം?

ഇറാന്‍ കേന്ദ്രബിന്ദുവായി പശ്ചിമേഷ്യയില്‍ പുരോഗമിക്കുന്ന സംഘര്‍ഷങ്ങളില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയാകുന്ന പേരുകളില്‍ ഒന്നാണ് ഹോര്‍മൂസ് കടലിടുക്ക്. അമേരിക്കയും ഇസ്രയേലും ആക്രമണത്തിന് മുതിര്‍ന്നപ്പോള്‍ ലോകം ഭയപ്പെട്ട ഒന്നായിരുന്നു ഹോര്‍മൂസ് കടലിടുക്കിന്റെ നിയന്ത്രണം കയ്യാളുന്ന ഇറാന്റെ അടുത്ത നീക്കം എന്തായിരിക്കും എന്നത്. ആക്രമണങ്ങള്‍ക്ക് ഗള്‍ഫ്…

ശ്രീലങ്കന്‍ സമുദ്രാതിര്‍ത്തിയില്‍ അന്തര്‍വാഹിനി ആക്രമണം, ഇറാന്‍ യുദ്ധക്കപ്പല്‍ തകര്‍ന്നു; 101 നാവികസേനാ അംഗങ്ങളെ കാണാതായി

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനിടെ ശ്രീലങ്കന്‍ സമുദ്രാതിര്‍ത്തിയില്‍ ഇറാന്‍ യുദ്ധക്കപ്പല്‍ തകര്‍ത്തു. ഇറാനിയന്‍ യുദ്ധക്കപ്പലിന് നേരെ ഉണ്ടായ അന്തര്‍വാഹിനി ആക്രമണത്തിലാണ് ഐആര്‍ഐഎസ് ദേന തകര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സംഭവത്തിന് പിന്നാലെ 101 ഇറാന്‍ നാവികസേനാ അംഗങ്ങളെ കാണാതാവുകയും 78 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും…

കറിവേപ്പില മുതല്‍ വാഴയില വരെ വിമാനത്താവളങ്ങളില്‍ കെട്ടിക്കിടക്കുന്നു; പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ വലഞ്ഞ് കേരളം, കയറ്റുമതി കുത്തനെ ഇടിഞ്ഞു

കൊച്ചി: ഇറാനെതിരെ അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തുന്ന സൈനിക നീക്കത്തിന്റെ ഫലമായി പശ്ചിമേഷ്യയില്‍ സംഘര്‍ഷം ഉടലെടുത്തതോടെ കേരളത്തില്‍ നിന്നുള്ള കയറ്റുമതിക്ക് വന്‍തിരിച്ചടി. കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള പച്ചക്കറി, പഴം, മത്സ്യം, ഇറച്ചി, ഭക്ഷ്യ വസ്തുക്കള്‍ എന്നിവയുടെ കയറ്റുമതി കുത്തനെ ഇടിഞ്ഞു. ഇതിന്റെ…

മേക്കപ്പ് ആര്‍ട്ടിസ്റ്റ് സീമ വിനീത് ബിജെപിയില്‍; ഒപ്പം 15ഓളം സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സേഴ്‌സും

തിരുവനന്തപുരം: മേക്കപ്പ് ആര്‍ട്ടിസ്റ്റ്സീമ വിനീത് ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറാണ് ഷാള്‍ അണിയിച്ച് സീമ വിനീതിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. സീമ വിനീതിന് പുറമേ ഭരതനാട്യം കലാകാരി അദ്രിജയും ബിജെപിയില്‍ ചേര്‍ന്നു. തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ നടന്ന ചടങ്ങില്‍…

ടാറിംഗ് പൂർത്തീകരിച്ച ഏഴാംമൈൽ -പരിയാരമുക്ക് റോഡിൻ്റെ ഉദ്ഘാടനം

ടാറിംഗ് പൂർത്തീകരിച്ച ഏഴാംമൈൽ -പരിയാരമുക്ക് റോഡിൻ്റെ ഉദ്ഘാടനം വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതിഖമർ ലൈല നിർവ്വഹിക്കുന്നു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.കെ സലാം ആതിക്ക ടീച്ചർ വാർഡുമെമ്പർമാരായ സി സുമയ്യ ടീച്ചർ. സൗദ കൊടുവേരി റംല മുഹമ്മദ് എന്നിവരും എ.കെ. മമ്മൂട്ടി…

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് ഒറ്റയടിക്ക് 2280 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. പവന് 2280 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,20,640 രൂപയാണ്. ഗ്രാമിന് 285 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 15080 രൂപ. ഇന്നലെ രാവിലെ പവന്…

ഫുട്ബോൾമത്സരം സംഘടിപ്പിച്ചു…

തൃക്കൈപ്പറ്റ. സമഭാവന സാംസ്കാരിക സംഘടനയുടെ ആഭിമുഖ്യത്തിൽ വെള്ളിത്തോട് ഒന്നാമത് സമഭാവന സൂപ്പർ ലീഗ് ഫൈവ്സ് ഫുട്ബോൾ സംഘടിപ്പിച്ചു.വയനാട്ടിലെ പ്രമുഖ 32 ടീമുകൾ ഫസ്റ്റ് പ്രൈസ് സെവൻ സ്റ്റാർ മേച്ചന കോട്ടത്തറസെക്കൻഡ് പ്രൈസ് സിയോൺ ബത്തേരിമൂന്നാം സ്ഥാനം രണ്ടുപേർ പങ്കിട്ടെടുത്തു റെഡ് സ്റ്റാർ…

ഇറാനെതിരായ ആക്രമണം -മുസ്‌ലിം ലീഗ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു

മാനന്തവാടി : ഇറാനെതിരായ അമേരിക്കന്‍ – ഇസ്രയേല്‍ ആക്രമണത്തിലും പശ്ചിമേഷ്യ ഒന്നാകെ യുദ്ധം വ്യാപിക്കുന്നതിലും പ്രതിഷേധിച്ച് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് മാനന്തവാടി മുനിസിപ്പല്‍ കമ്മിറ്റി യുദ്ധ വിരുദ്ധ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി സി.കുഞ്ഞബ്ദുളള,മുനിസിപ്പല്‍ പ്രസിഡന്റ് പി.വി.എസ് മൂസ,ജന.സെക്രട്ടറി…