പടിഞ്ഞാറത്തറ : പ്രസര ലൈബ്രറിയിൽ വൈത്തിരി ബി.ആർ. സി യുമായി ചേർന്ന് ബാലവേദി കുട്ടികൾക്കായി നടത്തുന്ന അറു ദിവസത്തെ സമ്മർ ക്യാമ്പ് പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അസ്‌മ.കെ.കെ ഉദ്‌ഘാടനം ചെയ്തു. 10 -ാം വാർഡ് മെമ്പർ ശാന്ത ബാബു, വിവേകോദയം എൽ.പി .സ്കൂൾ ഹെഡ്മിസ്ട്രസ് രശ്‌മി ടീച്ചർ, വൈത്തിരി ബി.ആർ.സി. അധ്യാപകരായ മോഹൻദാസ് , സുഭാഷ് തുടങ്ങിയവർ പങ്കെടുത്തു. ലൈബ്രറി പ്രസിഡൻ്റ് ചെറിയാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഡെക്രട്ടറി സനിൽ കുമാർ സ്വാഗതം പറഞ്ഞു.
