പുല്‍പ്പള്ളി: വയനാട് ജില്ലാ കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പ് ഒമ്പതിന് രാവിലെ എട്ട് മുതല്‍ പയ്യമ്പള്ളി സെന്റ് കാതറിന്‍സ് എച്ച്എസ്എസ് ഓഡിറ്റോറിയത്തില്‍ നടത്തുമെന്ന് സംഘാടക സമിതി ഭാരവാഹികളായ ഡോ.കെ.പി. സാജു, കെ.സി. കുട്ടിക്കൃഷ്ണന്‍ ഗുരുക്കള്‍, രവി സുധന്‍, ജോബി വര്‍ഗീസ്. പി.പി. ഷംനാസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലയിലെ 15 കളരികളില്‍നിന്നായി 300 ഓളം മത്സരാര്‍ഥികള്‍ പങ്കെടുക്കും. പയ്യമ്പള്ളി സെന്റ് കാതറിന്‍സ് ഫൊറോന വികാരി ഫാ. സെബാസ്റ്റ്യന്‍ ഏലംകുന്നേല്‍ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം വൈകുന്നേരം 4.30ന് മാനന്തവാടി മുനിസിപ്പല്‍ ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ കളരിപ്പയറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ.കെ.പി. സാജു അധ്യക്ഷത വഹിക്കും. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.എം. ഫ്രാന്‍സീസ് മുഖ്യപ്രഭാഷണം നടത്തും. കെ.സി. കുട്ടിക്കൃഷ്ണന്‍ ഗുരുക്കള്‍, മാനന്തവാടി തഹസില്‍ദാര്‍ വി.ആര്‍. ജയപ്രകാശ്, സെന്റ് കാതറിന്‍സ് സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ഫിലിപ്പ് ജോസഫ്, വ്യാപാരി വ്യവസായി ഏകോപന സമിതി പുല്‍പ്പള്ളി യൂണിറ്റ് പ്രസിഡന്റ് മാത്യു ആതിര, കളരിപ്പയറ്റ് അസോസിയേഷന്‍ സെക്രട്ടറി ജോബി വര്‍ഗീസ് ഗുരുക്കള്‍ എന്നിവര്‍ പ്രസംഗിക്കും. കളരിപ്പയറ്റ് പ്രദര്‍ശനം ഉണ്ടാകും.
