നടിയെ ലൈംഗികമായി പീഡിപ്പിച്ചു: മുകേഷിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

കൊച്ചി: നടിയുടെ ലൈംഗിക പീഡന പരാതിയില്‍ എം മുകേഷ് എംഎല്‍എയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരം കൊച്ചി മരട് പൊലീസാണ് കേസെടുത്തത്. ഐപിസി 354-ാം വകുപ്പ് ചുമത്തിയാണ് കേസ്. കൊച്ചിയിലെ നടിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. മുകേഷ്, ജയസൂര്യ തുടങ്ങി…

‘കാമുകിയെ കാണിക്കാന്‍ നഗ്നചിത്രങ്ങള്‍ എടുത്തു’; മദ്യം നല്‍കി പീഡിപ്പിച്ചു; രഞ്ജിത്തിനെതിരെ യുവാവിന്റെ പരാതി

കോഴിക്കോട്: സംവിധായകന്‍ രഞ്ജിത്തിനെതിരെ ഒരു ലൈംഗിക പീഡന പരാതി കൂടി. സിനിമയില്‍ അവസരം ചോദിച്ചെത്തിയ തന്നെ സംവിധായകന്‍ രഞ്ജിത്ത് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതായി കോഴിക്കോട് സ്വദേശിയായ യുവാവ് പരാതിയില്‍ പറയുന്നു. രഞ്ജിത്തിനെതിരെ ഡിജിപിക്കാണ് യുവാവ് പരാതി നല്‍കിയത്. 2012 ല്‍ ബംഗളൂരുവിലെ…

ഡിഎംകെ എംപി ജഗത്രക്ഷകനും കുടുംബത്തിനും 908 കോടി പിഴയിട്ട് ഇഡി; 89.19 കോടി രൂപയുടെ സ്വത്ത് വകകള്‍ കണ്ടുകെട്ടും

ചെന്നൈ: ഡിഎംകെ എംപി എസ് ജഗത്രക്ഷകനും കുടുംബത്തിനും 908 കോടി രൂപ പിഴ ചുമത്തി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (ഫെമ) കേസിലാണ് നടപടി. 89.19 കോടി രൂപയുടെ സ്വത്തുവകകള്‍ കണ്ടുകെട്ടാനും ഉത്തരവിട്ടിട്ടുണ്ട്. ജഗത്രക്ഷകനും കുടുംബത്തിനുമെതിരായ കേസുകളില്‍…

ന്യൂനമര്‍ദ്ദ പാത്തി; അഞ്ച് ദിവസം വ്യാപക മഴ, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 5 ദിവസം വ്യാപകമായി മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ 30ന് അതിശക്തമായ മഴയ്ക്കും സാധ്യത. 28 മുതല്‍ സെപ്റ്റംബര്‍ ഒന്നു വരെ സംസ്ഥാനത്ത് വ്യാപകമായി ശക്തമായ മഴ ലഭിക്കും. ഇന്ന് കോഴിക്കോട്,…

മുകേഷിനെതിരെ ശരിയായ അന്വേഷണം നടക്കും; പ്രതിഷേധങ്ങള്‍ രാഷ്ട്രീയ പ്രേരിതമെന്ന് ബാലഗോപാല്‍

തിരുവനന്തപുരം; നടനും എംഎല്‍എയുമായ മുകേഷിനെതിരായ ലൈംഗികാരോപണ പരാതിയില്‍ കൃത്യമായ അന്വേഷണം നടക്കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ഈ വിഷയത്തില്‍ പാര്‍ട്ടിയോ സര്‍ക്കാരോ പ്രതിരോധത്തിലല്ല. സര്‍ക്കാര്‍ നിലപാടും പാര്‍ട്ടി നിലപാടും നേരത്തെ വ്യക്തമാക്കിയതാണ്. മുകേഷിനെതിരെ ഇപ്പോള്‍ നടക്കുന്ന പ്രതിഷേധം രാഷ്ട്രിയ പ്രേരിതമാണെന്നും പുകമറ…

ലൈംഗികാതിക്രമം നടത്തിയ മുഴുവന്‍ ആളുകളുടെയും പേര് പുറത്തുവരട്ടെ; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് ഫെഫ്ക

കൊച്ചി: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് ചലച്ചിത്ര പിന്നണി പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക. ലൈംഗികാതിക്രമം നടത്തിയതായി പരാമര്‍ശമുള്ള മുഴുവനാളുകളുടെയും പേര് പുറത്തുവരട്ടെ. സംഘടനയില്‍ കുറ്റാരോപിതരുണ്ടെങ്കില്‍ വലിപ്പച്ചെറുപ്പമില്ലാതെ നടപടി സ്വീകരിക്കും. ഹൈക്കോടതിയുടെ പരിഗണനയിലായതിനാല്‍ കൂടുതല്‍ പറയുന്നത് ഉചിതമല്ലെന്നും ഫെഫ്ക പ്രതികരിച്ചു. താരസംഘടന…

ഇനി ഫോണ്‍ നമ്പറില്ലാതെയും വാട്‌സ്ആപ്പില്‍ മെസേജ് അയക്കാം

ന്യൂഡല്‍ഹി: സ്വകാര്യത സംരക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി വാട്‌സ്ആപ്പ്. ഫോണ്‍ നമ്പറില്ലെങ്കിലും യൂസര്‍നെയിം ഉപയോഗിച്ച് വാട്‌സ്ആപ്പില്‍ പരസ്പരം മെസേജ് അയക്കാന്‍ സാധിക്കുന്ന ഫീച്ചറാണ് അവതരിപ്പിക്കാന്‍ പോകുന്നത്. പുതിയ അപ്‌ഡേറ്റ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ എല്ലാ വാട്‌സ്ആപ്പിലും ലഭ്യമാകും. നിലവില്‍…

മറ്റൊരാളുടെ അക്കൗണ്ടില്‍ ഉല്‍പ്പന്നം വാങ്ങിയാലും നഷ്ടപരിഹാരത്തിന് അര്‍ഹത, ടിവി കേടായ പരാതിക്കാരന് 46,096 രൂപ നല്‍കണം; ഉപഭോക്തൃ കോടതി വിധി

കൊച്ചി: സുഹൃത്തിന്റെ ഓണ്‍ലൈന്‍ അക്കൗണ്ട് മുഖേന ഓണ്‍ലൈന്‍ വ്യാപാര ശൃംഖലയില്‍ നിന്ന് വാങ്ങിയ ഉല്‍പ്പന്നത്തിന്മേല്‍ പരാതിയുണ്ടായാല്‍ ഉപഭോക്താവിന് നഷ്ടപരിഹാരത്തിന് അര്‍ഹതയില്ല എന്ന വാദം ജില്ലാ ഉപഭോക്തൃ കോടതി തള്ളി. വാങ്ങിയ ടിവിയുടെ വിലയും നഷ്ടപരിഹാരവും കോടതി ചെലവും 30 ദിവസത്തിനകം ഉപഭോക്താവിന്…

ഓണപ്പരീക്ഷ സെപ്റ്റംബര്‍ മൂന്നുമുതല്‍ 12 വരെ; സമയപ്പട്ടിക പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഓണപ്പരീക്ഷയ്ക്കുള്ള സമയപ്പട്ടിക പ്രഖ്യാപിച്ചു. ഒന്നുമുതല്‍ പത്തുവരെയുള്ള ക്ലാസുകളിലേക്കുള്ള ഓണപ്പരീക്ഷ സെപ്റ്റംബര്‍ മൂന്നിന് ആരംഭിച്ച് 12ന് അവസാനിക്കും.രാവിലെ പത്തുമുതല്‍ 12.15 വരെയും ഉച്ചകഴിഞ്ഞ് 1.30 മുതല്‍ 3.45 വരെയുമാണ് പരീക്ഷ. വെള്ളിയാഴ്ചകളില്‍ ഉച്ചകഴിഞ്ഞുള്ള പരീക്ഷകള്‍ രണ്ടുമുതല്‍ വൈകീട്ട് 4.15 വരെയായിരിക്കും. പരീക്ഷ…

അറ്റകുറ്റപ്പണി: പാസ്‌പോര്‍ട്ട് സേവനം മൂന്ന് ദിവസം തടസ്സപ്പെടും

കൊച്ചി: സാങ്കേതിക അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ പാസ്‌പോര്‍ട്ട് സേവാ പോര്‍ട്ടല്‍ വഴിയുള്ള പാസ്‌പോര്‍ട്ട് സേവനം തടസ്സപ്പെടും. നാളെ രാത്രി 8 മുതല്‍ സെപ്റ്റംബര്‍ 2നു രാവിലെ 6 വരെയാണ് പാസ്‌പോര്‍ട്ട് സേവനം മുടങ്ങുക. ഓഗസ്റ്റ് 30ന് എല്ലാ അപ്പോയിന്റ്മെന്റുകളും റദ്ദാക്കി. അന്നേദിവസം അപ്പോയിന്റ്മെന്റുകള്‍…