കോഴിക്കോട്: വടകരയില്‍ 25കാരനെ കാണാതായി. ആയഞ്ചേരി സ്വദേശി വിഷ്ണു പ്രകാശിനെ (25) ആണ് കാണാതായത്. ബാങ്കിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് വിഷ്ണു വീട്ടില്‍ നിന്നിറങ്ങിയത്. ഇക്കഴിഞ്ഞ 13ാം തീയതി മുതലാണ് യുവാവിനെ കാണാതായത്.

വടകര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വിഷ്ണു ലോണ്‍ ആപ്പില്‍ നിന്നും 10,000 രൂപ ലോണ്‍ എടുത്തിരുന്നു. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതിനാല്‍ നിരന്തരം ഭീഷണി കോളുകള്‍ വന്നിരുന്നതായി കുടുംബം പറയുന്നു.

വിഷ്ണുവിന്റെ മോര്‍ഫ് ചെയ്ത നഗ്‌ന ഫോട്ടോകള്‍ ലോണ്‍ ആപ്പ് കമ്പനി നിരവധിപേര്‍ക്ക് അയച്ച് നല്‍കിയിട്ടുണ്ടായിരുന്നു. ലോണ്‍ ആപ്പിന്റെ ഭീഷണി ഭയന്ന് ആണോ നാടുവിട്ടതെന്നാണ് കുടുംബത്തിന് സംശയം.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *