സുല്‍ത്താന്‍ബത്തേരി: കൂടുതല്‍ സൗകര്യങ്ങളോടെ നവീകരിച്ച മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ഷോറൂം സുല്‍ത്താന്‍ ബത്തേരിയില്‍ പ്രവര്‍ത്തനം തുടങ്ങി. കല്‍പ്പറ്റ എം.എല്‍.എ അഡ്വ. ടി സിദ്ദീഖ് നവീകരിച്ച ഷോറൂമിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സുല്‍ത്താന്‍ ബത്തേരി മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ റസീനാ അബ്ദുള്‍ ഖാദര്‍, മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഷറീജ് വി എസ്, റീട്ടെയില്‍ ഓപ്പറേഷന്‍സ് ഹെഡ് (കേരള) ആര്‍. അബ്ദുള്‍ ജലീല്‍, ഹെഡ് മാനേജ്മെന്റ് സുബൈര്‍ എം പി, സോണല്‍ ഹെഡ് (നോര്‍ത്ത് കേരള) ജാസിര്‍ തണ്ടോറ, സുല്‍ത്താന്‍ ബത്തേരി ഷോറൂം ഹെഡ് മുനീര്‍ എമ്പ്രമണ്ണില്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന്റെ കേരളത്തിലെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ബത്തേരി ഷോറൂം നവീകരിച്ചത്. അത്യാധുനികമായ ഇന്റീരിയര്‍ ഡിസൈനിലൂടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യപ്രദവും ആകര്‍ഷകവുമായ ഷോപ്പിംഗ് അനുഭവം ഇവിടെ ലഭിക്കും. നിലവില്‍ 14 രാജ്യങ്ങളിലായി 445ലധികം ഷോറൂമുകളാണ് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിനുള്ളത്.

സ്വര്‍ണം, ഡയമണ്ട്, ജെംസ്റ്റോ, പ്ലാറ്റിനം, എന്നിവയില്‍ തീര്‍ത്ത ഏറ്റവും പുതിയ ഡിസൈനിലുള്ള ആഭരണങ്ങളുടെ അതിമനോഹര ശേഖരം ഇവിടെ ഒരുക്കിയിട്ടുണ്ട്. വിവാഹങ്ങള്‍ക്കും വിശേഷാവസരങ്ങള്‍ക്കും അനുയോജ്യമായ പരമ്പരാഗത ഡിസൈനുകള്‍ക്ക് പുറമെ, നിത്യജീവിതത്തില്‍ ധരിക്കാവുന്ന ആധുനിക ഡിസൈനുകളിലുള്ള ആഭരണങ്ങളും ഇവിടെ ലഭ്യമാണ്. കേരളത്തിലെ പ്രധാന വിപണികളില്‍ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് തങ്ങളുടെ സാന്നിധ്യം വര്‍ദ്ധിപ്പിക്കുതിനൊപ്പം ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിലും നിരന്തരം ശ്രദ്ധ പതിപ്പിക്കുന്നുണ്ടെ് മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം പി അഹമ്മദ് പറഞ്ഞു. ‘ലോകോത്തര നിലവാരത്തിലുള്ള സേവനത്തോടൊപ്പം പാരമ്പര്യവും ആധുനികതയും സമന്വയിക്കുന്ന ആഭരണങ്ങള്‍ നല്‍കാന്‍ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് എന്നും പ്രതിജ്ഞാബദ്ധമാണ്. വിശ്വാസം, ഗുണമേന്മ, സുതാര്യത എന്നീ തത്വങ്ങള്‍ മുറുകെപ്പിടിച്ചുകൊണ്ടാണ് ഞങ്ങളുടെ പ്രവര്‍ത്തനം. സുല്‍ത്താന്‍ ബത്തേരിയിലെ നവീകരിച്ച ഷോറൂമിലേക്ക് ഉപഭോക്താക്കളെ സ്വാഗതം ചെയ്യുതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്.- അദ്ദേഹം പറഞ്ഞു.

മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന്റെ ‘വണ്‍ ഇന്ത്യ വണ്‍ ഗോള്‍ഡ് റേറ്റ്’ പദ്ധതിയനുസരിച്ച് ഇന്ത്യയിലെ എല്ലാ ഷോറൂമുകളിലും ഒരേ വിലയില്‍ സ്വര്‍ണ്ണം ലഭ്യമാകും. സുതാര്യമായ പ്രൈസ് ടാഗ്, സര്‍ട്ടിഫൈഡ് ഡയമണ്ടുകള്‍, HUID ഹാള്‍മാര്‍ക്കിംഗ്, ആഭരണങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ, ആജീവനാന്ത മെയിന്റനന്‍സ് സൗകര്യം തുടങ്ങിയ വാഗ്ദാനങ്ങളും ഉപഭോക്താക്കള്‍ക്കായി മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് നല്‍കുന്നുണ്ട്.

Caption:
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന്റെ സുല്‍ത്താന്‍ ബത്തേരിയിലെ നവീകരിച്ച ഷോറൂം കല്‍പ്പറ്റ എം.എല്‍. എ അഡ്വ. ടി. സിദ്ദീഖ് ഉദ്ഘാടനം ചെയ്യുന്നു. സുല്‍ത്താന്‍ ബത്തേരി മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ റസീനാ അബ്ദുള്‍ ഖാദര്‍, മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഷറീജ് വി എസ്, റീട്ടെയില്‍ ഓപ്പറേഷന്‍സ് ഹെഡ് (കേരള) ആര്‍. അബ്ദുള്‍ ജലീല്‍, ഹെഡ് മാനേജ്മെന്റ് സുബൈര്‍ എം പി, സോണല്‍ ഹെഡ് (നോര്‍ത്ത് കേരള) ജാസിര്‍ തണ്ടോറ, സുല്‍ത്താന്‍ ബത്തേരി ഷോറൂം ഹെഡ് മുനീര്‍ എമ്പ്രമണ്ണില്‍ തുടങ്ങിയവര്‍ സമീപം

By ONLINE

Leave a Reply

Your email address will not be published. Required fields are marked *