ലൈംഗിക ആരോപണങ്ങളില്‍ മൊഴി ലഭിച്ചാല്‍ കേസെടുക്കും; പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ സര്‍ക്കാര്‍

തിരുവനന്തപുരം: മലയാള സിനിമാ മേഖലയിലെ ലൈംഗിക ആരോപണങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ സര്‍ക്കാര്‍. ലൈംഗിക ചൂഷണത്തില്‍ മൊഴി ലഭിച്ചാല്‍ പ്രത്യേക സംഘം കേസെടുത്ത് അന്വേഷണം നടത്തും. പരാതി ലഭിക്കാതെ അന്വേഷണമില്ലെന്നായിരുന്നു നേരത്തെ സര്‍ക്കാര്‍ നിലപാട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത്…

ഉരുള്‍പ്പൊട്ടല്‍: അസ്ഥി ഭാഗങ്ങളും മുടിയും, ഇന്നത്തെ തിരച്ചിലില്‍ ആറ് ശരീരഭാഗങ്ങള്‍ കണ്ടെത്തി

മേപ്പാടി: ഉരുള്‍പ്പൊട്ടലില്‍ കാണാതായവര്‍ക്കായി വയനാട് മുണ്ടക്കൈ-ചൂരല്‍മലയില്‍ നടത്തിയ തിരച്ചിലില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി. ആനടിക്കാപ്പ് മുതല്‍ സൂചിപ്പാറ വരെ നടത്തിയ തിരച്ചില്‍ ഇന്ന് ആറ് ശരീരഭാഗങ്ങള്‍ കണ്ടെത്തി. അസ്ഥി ഭാഗങ്ങളും മുടിയും ഉള്‍പ്പെടെ 6 ശരീര ഭാഗങ്ങളാണ് ലഭിച്ചത്. കണ്ടെത്തിയ ശരീരഭാഗങ്ങളുടെ ഡിഎന്‍എ…

സ്കോളർഷിപ്പ്, ക്യാഷ് അവാർഡ്അപേക്ഷ ക്ഷണിച്ചു

കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെൻ്റ്സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് വിവിധ സ്കോളർഷിപ്പുകൾക്കായും ക്യാഷ് അവാർഡിനായും അപേക്ഷ ക്ഷണിച്ചു. പ്രൊഫഷണൽ കോഴ്സ് ഉൾപ്പെടെ പ്ളസ് വൺ മുതൽ പി.ജി കോഴ്സുകൾക്ക് വരെയും സ്കോളർഷിപ്പ് ലഭിക്കും.എസ്.എസ് എൽ സി , പ്ളസ്ടു…

200 വീടുകൾക്കുളള ഫർണിച്ചർ കൈമാറി

ചൂരൽമല , മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരിത ബാധിതർക്ക്കേരളത്തിലെ ഫർണീച്ചർ നിർമ്മാണ വിതരണ റിട്ടേയിൽ രംഗത്തുള്ളവരുടെ കൂട്ടായ്മ ‘ ഫർണീച്ചർ മാനുഫാച്ചേഴ്സ് ആൻ്റ് മർച്ചൻ്റ് അസോസിയേഷൻ്റെ (ഫുമ്മ) ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി 200 കുടുംബങ്ങൾക്കുള്ള ഫർണിച്ചർ ജില്ലാ കളക്ടർ ഡി ആർ മേഘശ്രീക്ക്…

വയനാട് പുനരധിവാസം ചർച്ച ചെയ്യാൻ സർവകക്ഷി യോഗം 29 ന്

വയനാട് ഉരുൾപൊട്ടലിൽ ദുരിതബാധിതരായവരുടെ പുനരധിവാസം സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ സർവ്വകക്ഷി യോഗം വിളിച്ചു. 29 ന് വ്യാഴാഴ്‌ച വൈകുന്നേരം 4.30ന് ഓൺലൈനായാണ് യോഗം ചേരുക. റവന്യൂ-ഭവനനിർമ്മാണം, വനം-വന്യജീവി, ജല വിഭവം, വൈദ്യുതി, ഗതാഗതം, രജിസ്ട്രേഷൻ-പുരാരേഖ, ധനകാര്യം, പൊതുമരാമത്ത്-വിനോദസഞ്ചാരം,…

ജില്ലയിൽ ദുരന്താനന്തര ആവശ്യങ്ങൾ കണക്കാക്കുന്നതിന് വിദഗ്ധ സംഘം രൂപീകരിച്ചു

ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ജില്ലയിൽ മേഖലാടിസ്ഥാനത്തിൽ ദുരന്താനന്തര ആവശ്യങ്ങൾ കണക്കാക്കുന്നതിന് (പി.ഡി.എൻ.എ) (Post Disaster Needs Assessment) സംഘം രൂപീകരിച്ച് സർക്കാർ ഉത്തരവായി. ജില്ലയിലെ ഉരുൾപൊട്ടലിൽ നാശനഷ്ടങ്ങളുണ്ടായ മേഖലകളിലെ സാമ്പത്തിക ചെലവുകൾ കണക്കാക്കുക, വീണ്ടെടുക്കലിനും പുനർനിർമ്മാണത്തിനുമുള്ള പ്രവർത്തനങ്ങൾക്ക് നിർദ്ദേശങ്ങൾ നൽകുക എന്നിവയാണ്…

നടന്‍ സിദ്ധിഖിനെതിരെ പോക്‌സോ കേസ് ചുമത്തണം; പൊലീസില്‍ പരാതി

കൊച്ചി: നടന്‍ സിദ്ധിഖിനെതിരെ പോക്‌സോ കേസ് ചുമത്തണമെന്ന് പൊലീസില്‍ പരാതി. വൈറ്റില സ്വദേശിയാണ് കൊച്ചി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. സംവിധായകന്‍ രഞ്ജിത്തിനെതിരെയും കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ഇയാള്‍ മറ്റൊരു പരാതിയും നല്‍കിയിട്ടുണ്ട്. പരാതിയില്‍ അന്വേഷണം നടത്തണമെന്ന് പൊലീസ് അറിയിച്ചു. ബംഗാളി…

സ്പാം മെസേജുകളില്‍ നിന്ന് രക്ഷപ്പെടാം; യൂസര്‍നെയിം പിന്‍ ഫീച്ചറുമായി വാട്‌സ്ആപ്പ്

ന്യൂഡല്‍ഹി: സ്പാം സന്ദേശങ്ങളില്‍ നിന്ന് ഉപയോക്താക്കള്‍ക്ക് പരിരക്ഷ നല്‍കുന്നതിന് മറ്റൊരു പ്രൈവസി ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്. പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിച്ച പുതിയ ഫീച്ചര്‍, ഉപയോക്തൃ സുരക്ഷ മെച്ചപ്പെടുത്തുന്നതിനും അനാവശ്യ സന്ദേശങ്ങള്‍ തടയാനും ലക്ഷ്യമിട്ടാണ്. യൂസര്‍നെയിം പിന്‍ എന്ന പേരിലാണ് ഫീച്ചര്‍. സുരക്ഷ ഉറപ്പാക്കാന്‍…

മാനന്തവാടിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോയ ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ചു, ഡ്രൈവര്‍ മരിച്ചു; 26 പേര്‍ക്ക് പരിക്ക് 

പത്തനംതിട്ട: കുളനടയില്‍ ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ബസ് ഡ്രൈവര്‍ മരിച്ചു.26-ഓളം പേര്‍ക്ക് പരിക്ക് പറ്റി. ഞായറാഴ്ച രാവിലെയാണ് സംഭവം. അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന സ്വകാര്യ ടൂറിസ്റ്റ് ബസ് എതിര്‍ദിശയില്‍ വന്ന ചരക്കുലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.മാനന്തവാടിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക്…

എം എല്‍ എ കെയറിന്റെ ബാക്ക് ടു ഹോം കിറ്റുകള്‍ വിതരണം ആരംഭിച്ചു

കല്‍പ്പറ്റ: മുണ്ടക്കൈ- ചൂരല്‍മല ദുന്തത്തിന്റെ പശ്ചാത്തലത്തില്‍ ക്യാമ്പുകളില്‍ കഴിഞ്ഞിരുന്ന ആളുകള്‍ക്ക് വാടക വീടുകളിലേക്ക് മാറുമ്പോള്‍ അവശ്യ സാധനങ്ങളും, ഫര്‍ണ്ണിച്ചര്‍, പാത്രങ്ങള്‍ ഉള്‍പ്പെടെയുള്ള ബാക്ക് ടു ഹോം കിറ്റുകള്‍ വിതരണം ചെയ്തു. കല്‍പ്പറ്റ എം എല്‍ എ അഡ്വ. ടി. സിദ്ധിഖ് നേതൃത്വം…