വയനാട് ഗവ.മെഡിക്കല്‍ കോളജ്: സര്‍ക്കാര്‍ നിഷേധാത്മക നിലപാട് തിരുത്തണം-മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം
ബത്തേരി: വയനാട് ഗവ.മെഡിക്കല്‍ കോളജിന് സ്ഥിരനിര്‍മാണം കല്‍പ്പറ്റയ്ക്കടുത്ത് മടക്കിമലയില്‍ സൗജന്യമായി ലഭിക്കുന്ന ഭൂമിയില്‍ നടത്തണമെന്ന ജനകീയ ആവശ്യത്തോടു മുഖംതിരിക്കുന്ന നിലപാട് സര്‍ക്കാരും രാഷ്ട്രീയ കക്ഷികളും തിരുത്തണമെന്ന് സെറ്റ്‌കോസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം(എസ്എച്ച്ആര്‍പിസി) വയനാട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.…
ക്വാണ്ടം സെഞ്ച്വറി എക്സിബിഷന്‍ ബത്തേരിയില്‍ 21 മുതല്‍ 25 വരെ
ബത്തേരി: ക്വാണ്ടം ശാസ്ത്രത്തിന്റെ നൂറുവര്‍ഷത്തെ വളര്‍ച്ചയും ആധുനിക ശാസ്ത്ര-സാങ്കേതിക പ്രയോഗങ്ങളും പൊതുജനങ്ങളിലും വിദ്യാര്‍ഥികളിലും എത്തിക്കുന്നതിനു കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ശാസ്ത്ര പോര്‍ട്ടല്‍ ലൂക്കയും കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയും ചേര്‍ന്നു സംഘടിപ്പിക്കുന്ന ക്വാണ്ടം സെഞ്ച്വറി സയന്‍സ് എക്സിബിഷന്‍ 21 മുതല്‍…
കല്ലോടി സെന്റ് ജോസഫ്സ് ഹൈസ്‌കൂള്‍ സുവര്‍ണ ജൂബിലി ആഘോഷം സമാപിച്ചു
കല്ലോടി സെന്റ് ജോസഫ്സ് ഹൈസ്‌കൂളില്‍ സുവര്‍ണ ജൂബിലി ആഘോഷം സമാപന സമ്മേളനം പട്ടികജാതി-വര്‍ഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആര്‍. കേളു ഉദ്ഘാടനം ചെയ്യുന്നു. കല്ലോടി(വയനാട്): സെന്റ് ജോസഫ്സ് ഹൈസ്‌കൂള്‍ സുവര്‍ണ ജൂബിലി ആഘോഷം(സുവര്‍ണം 2026) സമാപിച്ചു. സമാപന സമ്മേളനം പട്ടികജാതി-വര്‍ഗ-പിന്നാക്ക ക്ഷേമ മന്ത്രി…
എക്സൈസ് പരിശോധന നടത്തി
വാഴവറ്റ: എക്‌സൈസ് കമ്മിഷണറുടെ നിർദേശാനുസരണം മദ്യം, മയക്കുമരുന്നു വിൽപന ഉപയോഗം, കടത്ത് എന്നിവ തടയുന്നതിന്റെ ഭാഗമായി ‘ഹോട്ട്സ്പോട്ട്’ കേന്ദ്രീകരിച്ചു പ്രേത്യേക പരിശോധന നടത്തി. വയനാട് എക്സൈസ് ഇന്റലിജിൻസും,വയനാട് എക്‌സൈസ് എൻഫോഴ്സ്‌മെന്റ് ആൻഡ് ആന്റി നാർകോട്ടിക്സ് സ്പെഷൽ സ്‌ക്വാഡും സംയുക്തമായാണ് പരിശോധന നടത്തിയത്.…
ചീങ്ങോട് കപ്പേളയിൽ യൂദാതദ്ദേവൂസിന്റെ തിരുന്നാൾ
നടവയൽ: ചീങ്ങോട് യാതദ്ദേവൂസിന്റെ നാമത്തിലുള്ള കപ്പേളയിൽ തിരുനാളിന് നടവയൽ ഹോളിക്രോസ് മേജർ ആർക്കി എപ്പിസ്കോപ്പൽ വികാരി ആർച്ച് പ്രീസ്റ്റ് ഫാ. ഗർവ്വാസീസ് മറ്റം കൊടി ഉയർത്തി. ഒരാഴ്ച നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളിൽ എല്ലാ ദിവസവും വൈകുന്നേരം 4.30 ന് ജപമാല…
കൃഷ്ണഗിരിയിൽ വൻ കഞ്ചാവ് വേട്ട
നാല് കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. മേപ്പേരിക്കുന്ന് ഭാഗത്ത് സ്വകാര്യവ്യക്തിയുടെ വീട്ടിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് 4.014 കിലോഗ്രാം കഞ്ചാവ് കണ്ടെത്തിയത്. മലപ്പുറം ചേളാരി സ്വദേശി ചോലക്കൽ വീട്ടിൽ മുഹമ്മദ് ലഹനാസ്(25),മീനങ്ങാടി കൽമറ്റം വീട്ടിൽ മുഹമ്മദ് റാഷിദ്(26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.ഇവർക്കൊപ്പമുണ്ടായിരുന്ന…
സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; ഒറ്റയടിക്ക് വര്‍ധിച്ചത് 1400 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍. 14ന് രേഖപ്പെടുത്തിയ 1,05,600 എന്ന റെക്കോര്‍ഡ് ആണ് തിരുത്തിയത്. ഇന്ന് ഒറ്റയടിക്ക് 1400 രൂപ വര്‍ധിച്ചതോടെ പുതിയ ഉയരം കുറിച്ചിരിക്കുകയാണ് സ്വര്‍ണവില. 1,06,840 രൂപയാണ് പുതിയ സ്വര്‍ണവില. ഗ്രാമിന് 175 രൂപയാണ് ഉയര്‍ന്നത്.…
‘ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ കടുത്ത മാനസിക സംഘര്‍ഷം, എന്റെ മകന് സംഭവിച്ചത് മറ്റൊരാള്‍ക്കും ഉണ്ടാവരുത്’; യുവതിക്കെതിരെ കേസ് കൊടുക്കുമെന്ന് പിതാവ്
കോഴിക്കോട്: സാമൂഹിക മാധ്യമങ്ങളിലൂടെ ദൃശ്യം പ്രചരിച്ചതിനു പിന്നാലെ അപമാനം ഭയന്നു യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ നിയമനടപടിക്കൊരുങ്ങി ബന്ധുക്കള്‍. ദൃശ്യം പ്രചരിപ്പിച്ച യുവതിക്കെതിരെ കേസ് കൊടുക്കുമെന്ന് ആത്മഹത്യ ചെയ്ത ദീപക്കിന്റെ പിതാവ് പറഞ്ഞു. മകനു നീതി ലഭിക്കണമെന്നും തന്റെ മകനു സംഭവിച്ചത് മറ്റൊരാള്‍ക്കും…
രാഹുല്‍ ഗാന്ധി ഇന്ന് കൊച്ചിയില്‍; തോറ്റവരെയും ജയിച്ചവരെയും അണിനിരത്തി ‘വിജയോത്സവം മഹാപഞ്ചായത്ത്’
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി മത്സരിച്ച മുഴുവന്‍ പേരെയും ഉള്‍പ്പെടുത്തി കെപിസിസി സംഘടിപ്പിക്കുന്ന വിജയോത്സവം ഇന്ന് കൊച്ചിയില്‍ നടക്കും. ‘വിജയോത്സവം 2026 മഹാപഞ്ചായത്ത്’ എന്ന പേരില്‍ മറൈന്‍ ഡ്രൈവില്‍ നടക്കുന്ന പരിപാടി ലോക് സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി…
‘ദിവസവും അച്ഛന്റെ മുന്നിൽ ഇരുന്ന് പൊട്ടിക്കരയും, ഇപ്പോൾ എനിക്ക് പരാജയങ്ങളെ നേരിടാൻ അറിയാം’; ഹർഷിതിന്റെ ഹീറോയിസം
ഇൻഡോർ: ഓൾ റൗണ്ടറെന്ന നിലയിൽ എത്തിയ ഹർഷിത് റാണയെ ഇന്ത്യൻ ടീമിൽ സ്ഥിരമായി ഉൾപ്പെടുത്തുന്നതിനു കോച്ച് ഗൗതം ഗംഭീർ ഏറെ പഴി കേട്ടിരുന്നു. പലപ്പോഴും താരത്തിനു മികവ് പുലർത്താനും സാധിച്ചില്ല. ഗംഭീർ മെന്ററായിരുന്നപ്പോൾ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിൽ കളിച്ച ഹർഷിത് റാണ ഗംഭീർ…
