സ്വര്‍ണം കൈപ്പിടിയിലേക്ക്! ഇന്നും ഇടിവ്, ഒരാഴ്ചയിക്കിടെ 6,160 രൂപയുടെ കുറവ്, ഇനി വിലക്കുറവിന്റെ കാലമോ?
സ്വര്‍ണാഭരണപ്രേമികള്‍ക്ക് ആശ്വാസം പകര്‍ന്ന് സ്വര്‍ണ വില. തുടര്‍ച്ചയായ നാലാം ദിവസവും വില താഴ്ന്നു. ഇന്ന് ഗ്രാമിന് 70 രൂപ കുറഞ്ഞ് 14,860 രൂപയും പവന് 560 രൂപ ഇടിഞ്ഞ് 1,18,880 രൂപയിലുമെത്തി. 18 കാരറ്റിന് ഗ്രാമിന് 55 രൂപ കുറഞ്ഞ് 12,210…
എ. ജയശ്രീ എ.ഡി.എമായി ചുമതലയേറ്റു
വയനാട് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റായി (എ.ഡി.എം) എ. ജയശ്രീ ചുമതലയേറ്റു. മലപ്പുറം ജില്ലയിലെ നിലമ്പൂർ സ്വദേശിയാണ്. കോഴിക്കോട് ആർ.ഒ ഡെപ്യൂട്ടി കളക്ടറായും മലപ്പുറം എൽ.എ ഡെപ്യൂട്ടി കളക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് ബഡ്ജറ്റ് അവതരിപ്പിച്ചു
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് ബഡ്ജറ്റ് അവതരിപ്പിച്ചു. സമ്പൂർണ്ണ പാർപ്പിട പദ്ധതിക്കും. കാർഷിക മേഖലക്കും. ടൂറിസത്തിനും. ആരോഗ്യ വിദ്യാഭ്യാസ മേഖലക്കും പടിഞ്ഞാറത്തറ ടൗണിന്റെ മുഖച്ഛായ മാറ്റുന്ന സമഗ്ര വികസനത്തിനും ഊന്നൽ നൽകി പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിന്റെ 2026 27 വർഷത്തേക്കുള്ള സമഗ്ര ബഡ്ജറ്റ് ഗ്രാമപഞ്ചായത്ത് വൈസ്…
പാവയ്ക്ക വില ഇടിഞ്ഞു; വയനാട്ടിലെ കർഷകർ കടുത്ത പ്രതിസന്ധിയിൽ
കൽപ്പറ്റ: വയനാട്ടിലെ പാവയ്ക്ക കർഷകരെ കണ്ണീരിലാഴ്ത്തി വില കുത്തനെ ഇടിയുന്നു. വിളവെടുപ്പ് സീസൺ സജീവമായിരിക്കെ വിപണിയിൽ വില ഇടിഞ്ഞത് കർഷകർക്ക് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. നിലവിൽ പാവയ്ക്കയ്ക്ക് കിലോയ്ക്ക് വെറും 16 രൂപ മാത്രമാണ് കർഷകർക്ക് ലഭിക്കുന്നത്. വൻ തുക…
55 എംഎല്‍എമാര്‍ വീണ്ടും മത്സരത്തിന്; സിപിഎം സ്ഥാനാര്‍ഥികളുടെ പട്ടിക ഇങ്ങനെ
തിരുവനന്തപുരം: സിപിഎമ്മില്‍ നിന്ന് 55 സിറ്റിങ് എംഎല്‍എമാര്‍ വീണ്ടും മത്സരിക്കും. ഇതില്‍ കെകെ ശൈലജയും കെഎന്‍ ഉണ്ണികൃഷ്ണനും മാത്രം മണ്ഡലം മാറി പേരാവൂരിലും തൃപ്പൂണിത്തുറയിലും ജനവിധി തേടും. മലപ്പുറം, എറണാകുളം ജില്ലകളിലാണ് ഏതാനും സീറ്റുകളില്‍ തീരുമാനമാകാനുള്ളത്. പുതുപ്പള്ളിയിലെ സ്ഥാനാര്‍ഥിത്വവും അന്തിമമാക്കിയില്ല. പാലക്കാട്ട്…
റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാം, ഇന്ത്യക്ക് 30 ദിവസത്തെ ഇളവ് അനുവദിച്ച് യുഎസ്
ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ ഇന്ത്യയ്ക്ക് യുഎസ് അനുമതി. 30 ദിവസത്തെ ഇളവാണ് യുഎസ് ഇന്ത്യക്ക് നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ റിഫൈനറികള്‍ക്ക് റഷ്യന്‍ എണ്ണ വാങ്ങാന്‍ യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസ്സെന്റാണ് 30 ദിവസത്തെ ഇളവ്…
രണ്ടാം പീഡനക്കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കുമോ? ഹര്‍ജി ഇന്ന് പരിഗണിക്കും
തിരുവനന്തപുരം: രണ്ടാം പീഡനക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. ബംഗളൂരു സ്വദേശിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ രാഹുലിന് അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണം എന്നാണ്…
‘എന്താണ് ചെയ്യേണ്ടതെന്ന് കൃത്യമായ ധാരണ’; ഇംഗ്ലണ്ടിനെ വീഴ്ത്തിയ ‘ഇന്നിങ്‌സില്‍’ സഞ്ജുവിനെയും ബുംറയെയും പുകഴ്ത്തി സൂര്യകുമാര്‍
മുംബൈ: ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി ഇന്ത്യ ഫൈനല്‍ കടന്നതിന് പിന്നാലെ മത്സരത്തില്‍ സഞ്ജുവിനെയും ബുംറയെയും പുകഴ്ത്തി നായകന്‍ സൂര്യകുമാര്‍ യാദവ്. സ്വന്തം നാട്ടില്‍ നടക്കുന്ന ലോകകപ്പില്‍ ഇന്ത്യയെ ഫൈനലില്‍ എത്തിക്കാന്‍ കഴിയുന്നത് ഒരു വികാരമാണെന്നും സൂര്യകുമാര്‍ യാദവ് പറഞ്ഞു. മത്സരത്തില്‍…
‘പുഞ്ചിരിമട്ടം, ഏറാട്ടുകുണ്ട് ഉന്നതികളിലെകുടുംബങ്ങളുടെ പുനരധിവാസം പ്രഖ്യാപിക്കണം’
കല്‍പ്പറ്റ: ഉരുള്‍ ദുരന്തത്തിനു മുമ്പ് പുഞ്ചിരിമട്ടം, ഏറാട്ടുകുണ്ട് എന്നിവിടങ്ങളില്‍ താമസിച്ചിരുന്ന പട്ടികവര്‍ഗ കുടുംബങ്ങളുടെ പുനരധിവാസത്തിന് സര്‍ക്കാര്‍ വ്യക്തമായ പാക്കേജ് പ്രഖ്യാപിക്കണമെന്ന് ആദിവാസി ഗോത്രമഹാസഭ കോ ഓര്‍ഡിനേറ്റര്‍ എം. ഗീതാനന്ദന്‍, ആദിശക്തി സമ്മര്‍ സ്‌കൂള്‍ പ്രവര്‍ത്തകരായ മേരി ലിഡിയ, കെ.ആര്‍. രേഷ്മ, കെ.സി.…
നിസ്കാര കുപ്പായ വിതരണ ഉദ്ഘാടനം
മാനന്തവാടി…..റിയാദ് കെ.എം.സി.സി.വക മാനന്തവാടി താലൂക്കിലെ വനിതകൾക്ക് നൽകുന്ന നിസ്കാര കുപ്പായതിന്റെ വിതരണ ഉൽഘാടനം വനിതാ ലീഗ് ജില്ലാ ജനറൽ സെക്രട്ടറി കെ.കെ.സി.മൈമൂന താലൂക്ക് പ്രസിഡന്റ് ആമിന സത്താറിനെഏല്പിച്ചുനിർവഹിച്ചു.ചടങ്ങിൽ ആമിന സത്താർ അദ്ധ്യക്ഷം വഹിച്ചു.സെക്രട്ടറി ആസ്യ മൊയ്‌ദു സ്വാഗതം പറഞ്ഞു.നിയോജക മണ്ഡലം മുസ്ലിം…
