ഗവ. യു.പി. സ്കൂൾ കമ്പളക്കാട് സ്പെഷ്യൽ എൻറിച്ച്മെന്റ് പ്രോഗ്രാം (S.E.P.)-ന്റെ ഭാഗമായി രക്ഷിതാക്കൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
ഗോത്ര, തീരദേശ , തോട്ടം മേഖലകളിലെ വിദ്യാർത്ഥികളുടെ പഠനനിലവാരം ഉയർത്തുക, പഠനത്തിൽ നേരിടുന്ന വിവിധ വെല്ലുവിളികൾ പരിഹരിക്കുക, വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ പുരോഗതിയിൽ രക്ഷിതാക്കളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക എന്നിവ ലക്ഷ്യമാക്കിയാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് സ്പെഷ്യൽ എൻറിച്ച്മെന്റ് പ്രോഗ്രാം നടപ്പിലാക്കുന്നത്.
സ്കൂൾ ഹെഡ്മാസ്റ്റർ ഒ.സി. എമ്മാനുവൽ അധ്യക്ഷത വഹിച്ചു. റിട്ട. AEO മുരളീധരൻ മാസ്റ്റർ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. വിദ്യാർത്ഥികളുടെ പഠന പുരോഗതിയിൽ രക്ഷിതാക്കളുടെ പങ്ക്, കുട്ടികളുടെ പഠനാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ, ഗോത്ര മേഖലയിലെ കുട്ടികൾ നേരിടുന്ന പഠനപ്രശ്നങ്ങൾ എന്നിവയെക്കുറിച്ച് ക്ലാസിൽ വിശദീകരിച്ചു.
PTA പ്രസിഡന്റ് ഹാരിസ് അയ്യാട്ട്, MPTA പ്രസിഡന്റ് അഖില, SMC ചെയർമാൻ കെ.പി ഷമീർ, PTA വൈസ് പ്രസിഡൻ്റ് സി.കെ ഷമീർ, ഡോ. റഫീഖ് എം എന്നിവർ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *