കുടിവെള്ളത്തിനായി നെട്ടോട്ടമോടി പച്ചിലക്കാട് പടിക്കംവയൽ ഉന്നതിയിലെ കുടുംബങ്ങൾ
വയനാട് ഡെയിലി | പച്ചിലക്കാട്: കണിയാമ്പറ്റ പഞ്ചായത്തിലെ 19-ാം വാർഡിലെ പച്ചിലക്കാട് പടിക്കംവയൽ ഉന്നതിയിലെ മൂന്ന് കുടുംബങ്ങൾ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നു. ശുദ്ധജല വിതരണപദ്ധതികളൊന്നും എത്താത്തതും കിണർ ഇല്ലാത്തതുമാണ് ഈ കുടുംബങ്ങളെ ദുരിതത്തിലാക്കുന്നത്. വർഷങ്ങളായി സ്വകാര്യവ്യക്തിയുടെ കിണറിനെ ആശ്രയിക്കുന്ന ഇവർക്ക് സ്വന്തമായൊരു കിണർ…
ശക്തന്റെ തട്ടകത്തില്‍ ഇന്ന് പൂരം കൊടിയേറ്റ്; ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍, ആവേശത്തില്‍ പൂര പ്രേമികള്‍
തൃശ്ശൂര്‍: തൃശൂര്‍ ഇന്ന് മുതല്‍ പൂരം ലഹരിയില്‍. വിസ്മയക്കാഴ്ചകളുമായി തൃശ്ശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും. ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. രാവിലെ 11 മണിയോടെ തിരുവമ്പാടിയിലും തൊട്ടുപിന്നാലെ പതിനൊന്നേ കാലോടെ പാറമേക്കാവിലും പൂരം കൊടിയേറ്റ് ചടങ്ങ് നടക്കും. പൂരച്ചമയ പ്രദര്‍ശനം ഏപ്രില്‍ 24നാണ് നടക്കുക.…
വീടിന് പിന്നില്‍ 200 മീറ്റര്‍ അകലെ കോടശ്ശേരി മല, പാമ്പുകളെ കാണുന്നത് പതിവ്; നാട്ടുകാര്‍ക്ക് തീരാനോവായി ആല്‍ജോ
തൃശൂര്‍: വീടിനുള്ളില്‍ ഉറങ്ങുന്നതിനിടെ തലയണയ്ക്കടിയില്‍ കിടന്നിരുന്ന പാമ്പിന്റെ കടിയേറ്റ് എട്ടു വയസുകാരന്‍ മരിച്ചത് തീരാനോവായിരിക്കുകയാണ് കോടാലിയിലെ നാട്ടുകാര്‍ക്ക്. വീടിനുള്ളില്‍വെച്ച് അച്ഛന്‍ സില്‍ജോയ്ക്കും അമ്മ ജോണ്‍സിക്കുമൊപ്പം കിടന്നുറങ്ങിയ ആല്‍ജോയെ പാമ്പുകടിച്ചതിന്റെ ഞെട്ടലിലാണ് ഇവരെല്ലാം. ആല്‍ജോയ്‌ക്കൊപ്പം ഉറങ്ങിയിരുന്ന സഹോദരനും പാമ്പ് കടിയേറ്റിരുന്നു. സഹോദരന്‍ ആശുപത്രിയില്‍…
ഇറാന് വേണ്ടി ‘ചാരപ്രവൃത്തി’, കോടികളുടെ ആയുധക്കടത്ത്; അമേരിക്കയില്‍ ഇറാനിയന്‍ വനിത പിടിയില്‍
ന്യൂയോര്‍ക്ക്: ഇറാന്‍ സര്‍ക്കാരിന് വേണ്ടി ആയുധ ഇടപാടുകള്‍ നടത്തിയെന്നാരോപിച്ച് അമേരിക്കയിലെ സ്ഥിരം താമസക്കാരിയായ ഇറാനിയന്‍ വംശജ അറസ്റ്റില്‍. ശനിയാഴ്ച രാത്രി ലോസ് ഏഞ്ചല്‍സ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. സുഡാനിലെ ആഭ്യന്തര യുദ്ധത്തിലേക്കായി ആയുധങ്ങള്‍ എത്തിച്ചുകൊടുക്കുന്നതില്‍ ഇവര്‍ ഇടനിലക്കാരിയായി…
ലഹരിക്കെതിരെ ശാന്തി മഹിമ ക്യാംപ്
ബത്തേരി: യുവതലമുറയെ ലഹരിയുടെ പിടിയിൽ നിന്നു മോചിപ്പിക്കുന്ന തിനായി ശാന്തിഗിരി ആശ്രമത്തിൻ്റെ യുവജന സംഘടനയായ ശാന്തി മഹിമ ഹെൽത്തി സൈൻഡ് എംപവേഡ് യൂത്ത് കേരള എന്ന പേരിൽ 3 വർഷം നീളുന്ന ലഹരി വിരുദ്ധ പ്രവർത്തന പദ്ധതി നടപ്പാക്കുമെന്നു ഭാരവാഹികൾ അറിയിച്ചു.…
മൊബൈൽ ടെക്‌നീഷ്യൻ കോഴ്‌സ്: ഗ്രാജുവേഷൻ സെറിമണി സംഘടിപ്പിച്ചു
മാനന്തവാടി: എഡ്‌ബെൽ സ്‌കിൽ സെന്ററിൽ പഠനം പൂർത്തിയാക്കിയ മൊബൈൽ ടെക്‌നീഷ്യൻ കോഴ്‌സ് വിദ്യാർഥികളുടെ സനദ് ദാന ചടങ്ങ് സംഘടിപ്പിച്ചു. സംഗമം മാനന്തവാടി നഗരസഭ ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലും വിദേശത്തും ഏറെ തൊഴിൽ സാധ്യതയുള്ള മൊബൈൽ ടെക്‌നീഷ്യൻ കോഴ്‌സ്…
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന്റെ സുല്‍ത്താന്‍ ബത്തേരിയിലെ നവീകരിച്ച ഷോറൂം പ്രവര്‍ത്തനം ആരംഭിച്ചു
സുല്‍ത്താന്‍ബത്തേരി: കൂടുതല്‍ സൗകര്യങ്ങളോടെ നവീകരിച്ച മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ഷോറൂം സുല്‍ത്താന്‍ ബത്തേരിയില്‍ പ്രവര്‍ത്തനം തുടങ്ങി. കല്‍പ്പറ്റ എം.എല്‍.എ അഡ്വ. ടി സിദ്ദീഖ് നവീകരിച്ച ഷോറൂമിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സുല്‍ത്താന്‍ ബത്തേരി മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ റസീനാ അബ്ദുള്‍ ഖാദര്‍, മലബാര്‍…
അടവ് മുടങ്ങി, ലോണ്‍ ആപ്പ് സംഘം മോര്‍ഫ് ചെയ്ത നഗ്ന ഫോട്ടോകള്‍ പ്രചരിപ്പിച്ചു; കോഴിക്കോട് 25കാരനെ കാണാതായി –
കോഴിക്കോട്: വടകരയില്‍ 25കാരനെ കാണാതായി. ആയഞ്ചേരി സ്വദേശി വിഷ്ണു പ്രകാശിനെ (25) ആണ് കാണാതായത്. ബാങ്കിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് വിഷ്ണു വീട്ടില്‍ നിന്നിറങ്ങിയത്. ഇക്കഴിഞ്ഞ 13ാം തീയതി മുതലാണ് യുവാവിനെ കാണാതായത്. വടകര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വിഷ്ണു ലോണ്‍…
കര്‍ണാടകയിലെ കൃഷിയിടത്തില്‍ അടിമ വേല; മലയാളികള്‍ ഉള്‍പ്പെടെ 18 തൊഴിലാളികളെ രക്ഷിച്ചു
ബംഗളൂരു: കര്‍ണാടകയിലെ ഹാസനില്‍ കൃഷിയിടത്തില്‍ അടിമ വേല. മതിയായ കൂലിയോ ഭക്ഷണമോ നല്‍കാതെ തൊഴിലാളികളെ സമീപത്തെ ഷെഡ്ഡില്‍ പൂട്ടിയിട്ട നിലയിലായിരുന്നു. കര്‍ണാടക പൊലീസ് സ്ഥലത്തെത്തി 2 മലയാളികള്‍ ഉള്‍പ്പെടെ 18 തൊഴിലാളികളെ രക്ഷപ്പെടുത്തി. കഴിഞ്ഞ മാസം നാലിനാണ് ഇവരെ റവന്യു വകുപ്പും…
സുഹൃത്തിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി; ഓടി രക്ഷപ്പെടുന്നിനിടയില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു
കണ്ണൂര്‍: സുഹൃത്തിനെ തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം രക്ഷപ്പെടുന്നതിനിടെ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. പാപ്പിനിശ്ശേരി സ്വദേശി ഷെഫീഖ് ആണ് മരിച്ചത്. ഷെഫീഖിന്റെ അടിയേറ്റ് ഗുരുതര പരിക്കേറ്റ പ്രശാന്തന്‍ ചികിത്സയിലാണ്. അടുത്ത സുഹൃത്തുക്കളായിരുന്നു ഷെഫീഖും പ്രശാന്തനും. ഏറെ നാളായി വിദേശത്ത് ജോലി ചെയ്തിരുന്ന…
