കണിയാമ്പറ്റ: കണിയാമ്പറ്റ ഗവ.യു.പി.സ്‌കൂളിൽ രക്ഷിതാക്കൾക്കായി ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.വർദ്ധിച്ചുവരുന്ന ലഹരി ഭീഷണികൾക്കെതിരെ വീടുകളിൽ ശക്തമായ ജാഗ്രത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടത്തിയത്.
“കണ്ണ് തുറക്കാം,കാതോർക്കാം; കുട്ടികളിലെ മാനസിക സമ്മർദ്ദങ്ങളും ലഹരിഭീഷണികളും” എന്ന വിഷയത്തിൽ എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം മുഖ്യപ്രഭാഷണവും സെമിനാറും നയിച്ചു.മാറുന്ന കാലത്ത് കുട്ടികളിലുണ്ടാകുന്ന സ്വഭാവ മാറ്റങ്ങൾ തിരിച്ചറിയേണ്ടതിന്റെയും കുടുംബത്തിൽ സുരക്ഷിതമായ സൗഹൃദാന്തരീക്ഷം ഉറപ്പാക്കേണ്ടതിന്റെയും ആവശ്യകത അദ്ദേഹം വിശദീകരിച്ചു.
പി.ടി.എ.പ്രസിഡന്റ് ടി.പി. ഹാരിസ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.അധ്യാപിക വി.എം. ശ്രീലത സ്വാഗതം ആശംസിച്ചു. എസ്.എം.സി.ചെയർമാൻ പി.ഹനീഫ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.സ്കൂൾ പ്രധാനാധ്യാപിക കെ.യു.സിനി ചടങ്ങിന് നന്ദി രേഖപ്പെടുത്തി. നിരവധി രക്ഷിതാക്കളും അധ്യാപകരും സെമിനാറിൽ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *