97 വര്‍ഷങ്ങള്‍, നാല് നോമിനേഷനുകള്‍; ഛായാഗ്രഹണത്തിന് ഓസ്‌കര്‍ നേടുന്ന ആദ്യ വനിതയായി അര്‍ക്കപോ!

ഓസ്കര്‍ വേദിയില്‍ പുതുചരിത്രമെഴുതി ഓട്ടം ഡ്യുറള്‍ഡ് അര്‍ക്കപോ. ചരിത്രത്തില്‍ ആദ്യമായി ഛായാഗ്രഹണത്തിനുള്ള ഓസ്‌കര്‍ നേടുന്ന വനതിയെന്ന നേട്ടമാണ് അര്‍ക്കപോ സ്വന്തമാക്കിയിരിക്കുന്നത്. 98-ാമത് ഓസ്‌കര്‍ വേദി വരെ വേണ്ടി വന്നു, ഈ നേട്ടം ഒരു സ്ത്രീയുടെ കൈകളിലേക്ക് എത്താനായി. ഫിലിപ്പിനോ-ആഫ്രിക്കന്‍ അമേരിക്കന്‍ വംശജയായ…

കണ്ണൂര്‍: സിപിഎമ്മിന്റെ കോട്ട, യുഡിഎഫിന്റെ തുരുത്ത്

കേരള രാഷ്ട്രീയത്തില്‍ ഇടതുപക്ഷത്തിന്റെ ചുവപ്പ് കോട്ട, ഒറ്റപ്പെട്ട ചില യുഡിഎഫ് തുരുത്തുകള്‍. കണ്ണൂര്‍ ജില്ലയെ കേരളത്തിന്റെ രാഷ്ട്രീയത്തില്‍ ഇത്തരത്തില്‍ അടയാളപ്പെടുത്താം. പയ്യന്നൂര്‍, കല്യാശേരി, തളിപ്പറമ്പ്, ഇരിക്കൂര്‍, അഴീക്കോട്, കണ്ണൂര്‍, ധര്‍മടം, തലശ്ശേരി, കൂത്തുപറമ്പ്, മട്ടന്നൂര്‍, പേരാവൂര്‍. 11 മണ്ഡലങ്ങളാണ് ജില്ലയിലുള്ളത് മിക്കതും…

കെപിസിസി സെക്രട്ടറി തൊടിയൂര്‍ രാമചന്ദ്രന്‍ ബിജെപിയില്‍

കൊല്ലം: കെപിസിസി സെക്രട്ടറി തൊടിയൂര്‍ രാമചന്ദ്രന്‍ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അംഗത്വം നല്‍കി സ്വീകരിച്ചു. കരുനാഗപ്പള്ളി നിയോജക മണ്ഡലം യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചതിന് പിന്നാലെയാണ് തൊടിയൂര്‍ രാമചന്ദ്രന്‍ ബിജെപിയില്‍ ചേര്‍ന്നത്. കഴിഞ്ഞ ദിവസമാണ് തൊടിയൂര്‍…

യുഡിഎഫിന് ഒപ്പം; ഇടത്തോട്ടും ചായും, വയനാടിന്റെ മനസ്

വയനാട്, കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിന് ശേഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ്. വയനാടിന്റെ ജനവിധി ഇത്തവണ കേരള രാഷ്ട്രീയത്തിലും നിര്‍ണായകമാകും. മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ മൂന്ന് മണ്ഡലങ്ങളാണ് വയനാട് ജില്ലയിലുള്ളത്. ഇതില്‍ സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി എന്നിവ…

മീനങ്ങാടിയിൽ വീടിന് തീപിടിച്ചു; ഫ്രിഡ്ജ് പൊട്ടിത്തെറിച്ചതെന്ന് സംശയം; ഒഴിവായത് വൻ ദുരന്തം

മീനങ്ങാടി: മീനങ്ങാടി കൊങ്ങിയമ്പത്ത് തോപ്പിൽ പ്രേം കുമാറിന്റെ വീടിന് തീപിടിച്ചു. വീടിന്റെ മുകൾ നിലയ്ക്കാണ് തീപിടിച്ചത്. സംഭവസമയത്ത് മുകൾ നിലയിൽ ആൾതാമസം ഉണ്ടായിരുന്നില്ല. വീടിന്റെ താഴത്തെ നിലയിൽ വാടകക്കാർ താമസിക്കുന്നുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. റൂമിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ഫ്രിഡ്ജ് പൊട്ടിത്തെറിച്ചതാണ്…

സഹകരണ ബാങ്ക് ജീവനക്കാരനെ കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി

അമ്പലവയൽ: അമ്പലവയൽ സഹകരണ ബാങ്ക് ജീവനക്കാരനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അമ്പലവയൽ കോ-ഓപ്പറേറ്റീവ് ബാങ്കിലെ ജീവനക്കാരനായ വിപിൻ ശങ്കറിനെയാണ് ആയിരംകൊല്ലി ക്വാറി കുളത്തിന് സമീപം നിർത്തിയിട്ടിരുന്ന കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് കാറിനുള്ളിൽ വിപിനെ മരിച്ച നിലയിൽ…

വള്ളിയ്യൂർക്കാവിൽ ഭക്തജനങ്ങളെ പിഴിഞ്ഞൂറ്റാൻ ‘ടിക്കറ്റ് മാഫിയ’; ജനകീയ പ്രതിരോധവുമായി ബി.എം.എസ്

​മാനന്തവാടി: ഐതിഹാസികമായ വള്ളിയൂക്കാവ് ആറാട്ട് മഹോത്സവത്തിന്റെ മറവിൽ ഭക്തജനങ്ങളെയും പൊതുജനങ്ങളെയും പരസ്യമായി കൊള്ളയടിക്കുന്ന അധികൃതരുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഇരമ്പുന്നു. ഉത്സവത്തിന്റെ ഭാഗമായുള്ള എക്സിബിഷൻ ട്രേഡ് ഫെയറിൽ ടിക്കറ്റ് നിരക്ക് കുത്തനെ വർദ്ധിപ്പിക്കുവാനുള്ള ശ്രമം ഭക്തജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഇതിനെതിരെ ബി.എം.എസ് മാനന്തവാടി…

യുദ്ധവിരുദ്ധ സദസ്സും റാലിയും നടത്തി

കമ്പളക്കാട് : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കൽപ്പറ്റ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കമ്പളക്കാട് ടൗണിൽ യുദ്ധവിരുദ്ധ സദസ്സും റാലിയും സംഘടിപ്പിച്ചു. പരിഷത്ത് ജില്ലാ കമ്മിറ്റി അംഗം ഡോ. അമ്പിച്ചിറയിൽ വിഷയാവതരണം നടത്തി. മുതലാളിത്ത ശക്തികളുടെ യുദ്ധാനുകൂല നിലപാടുകളെ അദ്ദേഹം അപലപിച്ചു.…

തലയില്‍ തുണിയിട്ട് മൂടി ആക്രമണം; കളമശ്ശേരിയില്‍ യുവതിയുടെ മാലയും ഫോണും കവര്‍ന്നു

കൊച്ചി: കളമശ്ശേരിയില്‍ യുവതിയെ ആക്രമിച്ച് മൊബൈല്‍ഫോണും മാലയും കവര്‍ന്നു. കണ്ണൂര്‍ സ്വദേശിനി ജസ്‌ന ഫാത്തിമയെയാണ് ആക്രമിച്ചത്. ഇന്നലെ രാത്രി 8 മണിക്ക് ജോലി കഴിഞ്ഞ് കളമശ്ശേരി സെന്റ് ജോസഫ് പള്ളിക്ക് സമീപത്തെ താമസസ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു ആക്രമണം. തലയില്‍ തുണിയിട്ട് മൂടിയശേഷമായിരുന്നു ആക്രമണം…

സ്വര്‍ണ വിലയില്‍ ഇടിവ്; പവന് 360 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. പവന് 360 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,16,720 രൂപയാണ്. ഗ്രാമിന് 45 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ 14,590 രൂപയാണ്. ഈ മാസത്തെ ഏറ്റവും…