മാനന്തവാടി: അമ്പലവയല്‍ മുത്താറിമൂല വസന്തകുമാരിയുടെ വീടിനു തീപിടിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് സംഭവം. കിടക്കയില്‍ പിടിച്ച തീ മുറിയില്‍ പടരുകയായിരുന്നു. അഗ്നി-രക്ഷാസേനയുടെ രണ്ട് യൂണിറ്റ് എത്തിയാണ് തീ പൂര്‍ണമായും അണച്ചത്. നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
സ്റ്റേഷന്‍ ഓഫീസര്‍ നിധീഷ് കുമാര്‍, അസി.സ്റ്റേഷന്‍ ഓഫീസര്‍(ഗ്രേഡ്) ഒ.ജി. പ്രഭാകരന്‍, ഫയര്‍ ഓഫീസര്‍മാരായ കെ.ജി. ശശി, സി.എ. ജയന്‍, എം.എസ്. സുജിത്, ബിനീഷ് ബേബി, കെ.എസ്. സന്ദീപ്, ഹോം ഗര്‍ഡുമാരായ എം.എസ്. ബിജു, ജോളി ജയിംസ് എന്നിവര്‍ അടങ്ങുന്നതായിരുന്നു ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ടീം.
