പനവല്ലിയിൽ കാട്ടാനയുടെ ആക്രമണം; പതിനാറുകാരന് പരിക്ക്
കാട്ടിക്കുളം: പനവല്ലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ പതിനാറുകാരന് പരിക്കേറ്റു. എമ്മടി കാരമ വീട്ടിൽ രാജുവിന്റെ മകൻ മുത്തുവിനാണ് പരിക്കേറ്റത്. പുലർച്ചെ രണ്ടുമണിയോടെ സമീപത്തെ കല്യാണവീട്ടിൽ നിന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങിവരുമ്പോഴാണ് മുത്തുവിനെ കാട്ടാന ആക്രമിച്ചത്. നടപ്പാതയ്ക്ക് അരികിലെ വയലിൽ നിന്നിരുന്ന ആന, പെട്ടെന്ന്…
വയനാട് മെഡിക്കൽ കോളേജിൽ ചരിത്രനേട്ടം; അതിസങ്കീർണമായ തോൾ ശസ്ത്രക്രിയ വിജയകരം
കൽപ്പറ്റ: വയനാട് ഗവ. മെഡിക്കൽ കോളേജിൽ ആദ്യമായി താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ തോളെല്ലിനേറ്റ പരിക്ക് ഭേദമാക്കി. ഹൃദ്രോഗിയായ കമ്പളക്കാട് സ്വദേശിയായ 63-കാരനിലാണ് ‘ആർത്രോസ്കോപ്പിക് റൊട്ടേറ്റർ കഫ് റിപ്പയർ’ എന്ന അതിസങ്കീർണമായ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. സ്വകാര്യ ആശുപത്രികളിൽ മൂന്നുലക്ഷത്തിലധികം രൂപ ചെലവ് വരുന്ന…
തദ്ദേശ തെരഞ്ഞെടുപ്പ്: സപ്ലിമെന്ററി വോട്ടര്‍ പട്ടിക ഇന്ന്
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഭാഗമായിട്ടുള്ള സപ്ലിമെന്ററി വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയുടെ പകര്‍പ്പുകള്‍ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കും. 2025 ഒക്ടോബർ 25ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്ത അർഹരായവർക്ക് പട്ടികയിൽ പേര് ചേർക്കുന്നതിനാണ്…
നിതീഷ് യുഗം തുടരുമോ? ; ബിഹാര്‍ ജനവിധി ഇന്നറിയാം; പ്രതീക്ഷയോടെ മുന്നണികള്‍
പട്ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന് നടക്കും. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എന്‍ഡിഎ ഭരണം തുടരുമോ, തേജസ്വി യാദവിന്റെ നേതൃത്വത്തില്‍ മഹാസഖ്യം അധികാരത്തിലേറുമോയെന്ന് ഇന്നറിയാം. രാവിലെ എട്ടു മണി മുതലാണ് വോട്ടെണ്ണല്‍ ആരംഭിക്കുന്നത്. ആദ്യഫലസൂചനകള്‍ ഏട്ടരയോടെ ലഭ്യമാകും. ഉച്ചയ്ക്ക് ഒരുമണിയോടെ…
ഡല്‍ഹി ചാവേര്‍ സ്ഫോടനം: ഉമര്‍ നബിയുടെ വീട് സുരക്ഷാസേന തകര്‍ത്തു
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ സ്ഫോടനം നടത്തിയ ഭീകരന് ഡോക്ടര്‍ ഉമര്‍ മുഹമ്മദ് എന്ന ഉമര്‍ ഉന്‍ നബിയുടെ ജമ്മു കശ്മീരിലെ വീട് സുരക്ഷാസേന തകര്‍ത്തു. ദക്ഷിണ കശ്മീരിലെ പുല്‍വാമയിലുള്ള ഡോക്ടര്‍ ഉമര്‍ നബിയുടെ വീട് സ്ഫോടക വസ്തു ( ഐഇഡി) ഉപയോഗിച്ച്…
ചാംപ്യന്മാരെ കീഴടക്കാന്‍ ഇന്ത്യ; ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റ് ഇന്ന്
കൊല്‍ക്കത്ത: ഇന്ത്യ- ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ഇന്ന്. കൊല്‍ക്കത്തയില്‍ ഈഡന് ഗാര്‍ഡന്‍സ് മൈതാനം വേദിയാകും. രാവിലെ 9.30 മുതലാണ് മത്സരം. രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയാണ് ഇരു ടീമും തമ്മില്‍ കളിക്കുന്നത്. പിന്നാലെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയും…
സ്പര്‍ശ്: സ്നേഹ സംഗമവും നാലാം വാര്‍ഷികവും.
നവംബര്‍ 16 ഞായറാഴ്ച. കല്‍പ്പറ്റ സെന്റ് ജോസഫ് സ്കൂളില്‍ നടക്കും. കല്‍പ്പറ്റ : കല്‍പ്പറ്റ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ജീവകാരുണ്യ സേവന പരിപാടിയായ സ്പര്‍ശ് ഓട്ടിസം ബാധിതര്‍ക്കുള്ള പെന്ഷന് പദ്ധതിയാണ്. 4 വര്‍ഷമായി പദ്ധതിയില്‍ പേര് റജിസ്റ്റര്‍ ചെയ്ത 86 പേര്‍ക്ക് മാസം…
തൊഴിൽ പരിശീലന സഹവാസ ക്യാമ്പ് ആരംഭിച്ചു
ഗോത്ര വർഗ വിദ്യാർത്ഥികൾക്കുള്ള പ്രത്യേക പഠന പിന്തുണ പരിപാടിയുടെ ഭാഗമായുള്ള തൊഴിലധിഷ്ഠിത ജീവിതനൈപുണി വികാസ ദ്വിദിന ക്യാമ്പ് ആരംഭിച്ചു. നവംബർ 13,14 ദിവസങ്ങളിലായി പോട്ടറി പെയിന്റിംഗ് അടക്കമുള്ള വ്യത്യസ്ത തൊഴിലുകളുടെ ശില്പശാല ആണ് സംഘടിപ്പിക്കുന്നത്. ക്യാമ്പ് മാനന്തവാടി എ ഇ ഒ…
രേഖകളില്ലാതെ കടത്തിയ 36 ലക്ഷം രൂപ പിടികൂടി
തോൽപ്പെട്ടി: ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും തിരുനെല്ലി പോലീസും തോൽപ്പെട്ടിയിൽ സംയുക്തമായി നടത്തിയ പരിശോധനയിലാണ് രേഖകളില്ലാതെ കടത്തുകയായിരുന്ന 36 ലക്ഷം രൂപ പിടിച്ചെടുത്തത്. 11.11.2025 വൈകീട്ടോടെ കർണാടക ഭാഗത്തു നിന്നും വരികയായിരുന്ന കെ.എൽ 10 എ.വൈ…
പുൽപ്പള്ളിയിൽ ഡോക്ടറെ മർദിച്ച സംഭവം: ഒളിവിലായിരുന്ന രണ്ട് പ്രതികൾ അറസ്റ്റിൽ
പുൽപ്പള്ളി: സാമൂഹികാരോഗ്യ കേന്ദ്രത്തിലെ അസിസ്റ്റന്റ് സർജൻ ഡോ. ജിതിൻരാജിനെ മർദിച്ച കേസിൽ ഒളിവിലായിരുന്ന രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. പുൽപ്പള്ളി ആനപ്പാറ തയ്യിൽ അമൽ ചാക്കോ (30), പെരിക്കല്ലൂർ പാലത്തുപറമ്പ് മംഗലത്ത് പി.ആർ. രാജീവ് (31) എന്നിവരാണ് പിടിയിലായത്. സംഭവത്തിന്…
