രാഷ്ട്രീയ ഏകതാ ദിനത്തോടനുബന്ധിച്ച് മാനന്തവാടി ടൗണിൽ കൂട്ട ഓട്ടം സംഘടിപ്പിച്ചു
-രാഷ്ട്രീയ ഏകതാ ദിനത്തോടനുബന്ധിച്ച് മാനന്തവാടി ടൗണിൽ കൂട്ട ഓട്ടം സംഘടിപ്പിച്ചു മാനന്തവാടി പോലീസും എസ് പി സി കേഡറ്റുകളും ചേർന്നാണ് കൂട്ട ഓട്ടം സംഘടിപ്പിച്ചത് പരിപാടി മാനന്തവാടി ഡിവൈഎസ്പി വി കെ വിശ്വംഭരൻ ഉദ്ഘാടനം ചെയ്തു ചടങ്ങിൽ മാനന്തവാടി എസ് എച്ച്…
ചെറുകര ശ്രീ ശങ്കര വിദ്യാനികേതന് സ്മാർട്ട് ബോർഡുകളും കബ്യൂട്ടർ ലാബും അനുവദിച്ചു.
വെള്ളുണ്ട:കേമ്പിയം നെറ്റ് വർക്ക് കോ ഓപറേഷൻ ഓഫ് ഇന്ത്യ ചെറുകര ശ്രീ ശങ്കര വിദ്യാനികേതൻ യു.പി.സ്ക്കൂളിന് അനുവദിച്ച സ്മാർട്ട് ബോർഡുകളുടെയും കബ്യൂട്ടർ ലാബിന്റെ യും ഉത്ഘാടനം കമ്പനിയുടെ ഓപറേഷൻ മാനേജറുംവൈ ചെയർമാനുമായശ്രീ. ബിജു കുഞ്ഞുഞ് നിർവഹിച്ചു. പത്മശ്രീ. ഡോ.ഡി.ഡി. സഗ്ദേവ് അദ്ധ്യക്ഷത…
നവീകരിച്ച ഫിസിയോതെറാപ്പി യൂണിറ്റ് ഉദ്ഘാടനം ചെയ്തു
എടവക ഗ്രാമപഞ്ചായത്ത് ആയുർവേദ ഹോസ്പിറ്റലിൽ പ്രവർത്തിക്കുന്ന ഫിസിയോതെറാപ്പി യൂണിറ്റ് മൾട്ടി ജിം ഫെസിലിറ്റി ഉൾപ്പെടെയുള്ള കൂടുതൽ സൗകര്യങ്ങളുമായി നവീകരിച്ചു. സാധാരണക്കാരായ നിരവധി രോഗികൾ ആശ്രയിക്കുന്ന ഫിസിയോതെറാപ്പി യൂണിറ്റ് പഞ്ചായത്തിൻറെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നവീകരണ പ്രവർത്തികൾ പൂർത്തിയാക്കിയത്. ഉദ്ഘാടനം എടവക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്…
ബത്തേരി ഉപജില്ലാ സ്‌കൂൾ കലോത്സവം -2025ഭരതനാട്യത്തിൽ ആദ്യ വിനീഷിന് എ ഗ്രേഡ്
പെരിക്കല്ലൂർ :ബത്തേരി ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ എൽ പി വിഭാഗം ഭരതനാട്യ മത്സരത്തിൽ എ ഗ്രേഡ് കരസ്ഥമാക്കി ആദ്യ വിനീഷ്. ജിഎച്ച്എസ്എസ് പെരിക്കല്ലൂരിലെ നാലാം ക്ലാസ് വിദ്യാർഥിയാണ് കലാമണ്ഡലം റെസി ഷാജി ദാസിന്റെ ശിഷ്യ ആണ്
ജീവദ്യുതി 2025- രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
കണിയാമ്പറ്റ : ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെയും കണിയാമ്പറ്റ ഗോൾഡൻ ജൂബിലി ഫെസ്റ്റിന്റെ ഭാഗമായി ജീവദ്യുതി എന്ന പേരിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഔപചാരികമായ ഉദ്ഘാടനം പ്രിൻസിപ്പാൾ ശ്രീ അജേഷ് പി ആർ നിർവഹിച്ചു. പ്രധാന…
കാർഷിക കോളേജിലേക്ക് എസ്‌എഫ്‌ഐ മാർച്ച് നടത്തി
അമ്പലവയൽ: കാർഷിക സർവകലാശാലയിലെ അനധികൃത ഫീസ് വർധനയ്ക്കെതിരെ അമ്പലവയൽ കാർഷിക കോളേജിലേക്ക് എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി മാർച്ച് നടത്തി. വിദ്യാർഥി വിരുദ്ധമായി തീരുമാനിച്ച അമിത ഫീസ് പിൻവലിക്കണമെന്നും പുതിയ വിദ്യാഭ്യാസ നയത്തിലെ സംഘപരിവാർ തീരുമാനം സർവകലാശാല നിയമങ്ങളിൽ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട്…
വയനാട്ടിലെ സിപ്പ് ലൈൻ അപകടം: വ്യാജ എഐ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനെതിരെ കേസെടുത്തു
വയനാട്ടിലെ സിപ്പ് ലൈൻ അപകടം എന്ന പേരിൽ എഐ ഉപയോഗിച്ച് നിർമ്മിച്ച വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ വയനാട് സൈബർ പോലീസ് കേസെടുത്തു. കുഞ്ഞുമായി ഒരു യുവതി സിപ്പ് ലൈനിൽ സഞ്ചരിക്കവെ ലൈൻ പൊട്ടി ഗൈഡ് താഴേക്ക് വീഴുന്നതായുള്ള ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ…
വയനാടിന് വേണ്ടി കർണാടക ടൂറിസം വകുപ്പിന്റെ പ്രചാരണം; രാഷ്ട്രീയ വിവാദം
ബെംഗളൂരു: കർണാടക ടൂറിസം വികസന കോർപ്പറേഷൻ (കെഎസ്ടിഡിസി) തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിൽ വയനാട്ടിലെ വിനോദസഞ്ചാര സാധ്യതകൾ പ്രചരിപ്പിച്ചത് കർണാടകയിൽ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി. വയനാട് എംപി പ്രിയങ്ക ഗാന്ധിയെ പ്രീണിപ്പിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുകയാണെന്ന്…
ഓൺലൈൻ ഡോക്ടർ അപ്പോയിന്റ്മെന്റ് തട്ടിപ്പ്; വയനാട് സ്വദേശിക്ക് രണ്ടേമുക്കാൽ ലക്ഷം നഷ്ടമായി
കൊച്ചി: ഓൺലൈനായി ഡോക്ടറുടെ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാൻ ശ്രമിച്ച് വയനാട് സ്വദേശിക്ക് രണ്ടേമുക്കാൽ ലക്ഷം രൂപ നഷ്ടമായി. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട പുതിയ രീതിയിലുള്ള തട്ടിപ്പിനെ തുടർന്ന് സൈബർ പോലീസ് അന്വേഷണം ആരംഭിച്ചു. തട്ടിപ്പിന്റെ രീതി ഇങ്ങനെ: ഗൂഗിളിൽ ആശുപത്രിയുടെ ഫോൺ…
‘ഡിജിപിക്ക് പരാതി നല്‍കിയിട്ടും നടപടിയില്ല’, പൊലീസ് മര്‍ദനത്തില്‍ ഷാഫി പറമ്പില്‍ എംപി കോടതിലേക്ക്
കോഴിക്കോട്: പേരാമ്പ്ര സംഘര്‍ഷവുമായി ബന്ധപ്പെട്ട് വടകര എംപി ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കാൻ കോണ്‍ഗ്രസ്. എംപി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടും നടപടിയില്ലെന്നാരോപിച്ചാണ് നീക്കം. വിഷയത്തില്‍ ഷാഫി പറമ്പില്‍ എംപി സ്വകാര്യ അന്യായം ഫയല്‍…
