സ്വര്‍ണവില ഇന്നു രണ്ടാം വട്ടവും കൂടി; 83,000ലേക്ക്

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. ഇന്ന് രാവിലെ 320 രൂപ വര്‍ധിച്ച സ്വര്‍ണവില ഉച്ചയോടെ വീണ്ടും 360 രൂപ കൂടുകയായിരുന്നു. 82,920 രൂപയാണ് പുതിയ പവന്‍ വില. ഗ്രാമിന് 45 രൂപ കൂടി വര്‍ധിച്ചു. 10,365…

കൽപറ്റ എച്ച് ഐ എം യു പി സ്കൂളിൽ ഔട്ട് ഡോർ ക്ലാസും ചിൽഡ്രൻസ് പാർക്കുമായി ‘തണലിടം’ഉദ്ഘാടനം ചെയ്തു

കൽപറ്റ :കൽപറ്റ എച്ച്. ഐ.എം.യു.പി. സ്കൂൾ പി.ടി.എ യുടെ നേതൃത്വത്തിൽ “തണലിടം” എന്ന പേരിൽ വിദ്യാലയത്തിൽ ഒരുക്കിയ ഔട്ട് ഡോർ ക്ലാസിൻ്റെയും ചിൽഡ്രൺസ് പാർക്കിൻ്റെയും ഉദ്ഘാടനം വയനാട് ജില്ലാ വിദ്യാഭ്യാസ ഓഫിസർ മൻമോഹൻ സി.വി നിർവഹിച്ചു. നാല് ചുമരുകൾക്കിടയിലെ ക്ലാസ് മുറികളിൽ…

വെള്ളപ്പാട്ട് അങ്കണവാടി ഉദ്ഘാടനം ചെയ്തു

സുൽത്താൻബത്തേരി: സുൽത്താൻ ബത്തേരി നഗരസഭയുടെ ടി.എസ്.പി. ഫണ്ടിൽ 25 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച വെള്ളപ്പാട്ട് അങ്കണവാടി നഗരസഭ ചെയർപേഴ്സൺ ടി.കെ. രമേശ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ എൽസി പൗലോസ് അധ്യക്ഷത വഹിച്ചു.ഡിവിഷൻ കൗൺസിലർ ഷീബ ചാക്കോ…

സാമൂഹിക പ്രതിബദ്ധതയുടെ മികച്ച മാതൃകകൾ സൃഷ്ടിക്കുന്ന സേനയാണ് കേരള പോലീസ്: മുഖ്യമന്ത്രി

ഔദ്യോഗിക കൃത്യനിർവഹണത്തോടൊപ്പം സമയം കണ്ടെത്തി പഠനം നിലച്ചു പോയ വിദ്യാർഥികൾക്ക് ഹോപ് പദ്ധതിയിലൂടെ സഹായം നൽകിയ കേരള പോലീസ് പ്രവർത്തനം മാതൃകാപരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന പോലീസിന്റെ പ്രധാനപ്പെട്ട സോഷ്യൽ പോലീസിംഗ് പദ്ധതികളായ ഹോപ്പ് (ഹെൽപ്പിംഗ് അതേർസ് പ്രൊമോട്ട്…

നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം, ഇത്തവണ 11 ദിവസം

തിരുവനന്തപുരം : ശക്തി സ്വരൂപിണിയായ ദേവിയുടെ വിവിധ ഭാഗങ്ങളെ ആരാധിച്ചും വിദ്യയും കലകളും ഉപാസിച്ചും ബൊമ്മക്കൊലു ഒരുക്കി പൂജിച്ചും നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം. ഇത്തവണ 9 ദിവസമല്ല 11 ദിവസം നീണ്ടുനിൽക്കുന്നതാണ് ആഘോഷങ്ങൾ. പത്താം ദിവസമാണ് മഹാനവമി. 11ാം ദിവസം…

ന്യൂനപക്ഷ വേട്ട സമൂഹം ഒന്നിക്കണം -ജംഷീദ നൗഷാദ്

മേപ്പാടി: രാജ്യത്തെ മതരാഷ്ട്രമാക്കാനുള്ള കേന്ദ്ര സർക്കാറിൻ്റെ നീക്കത്തിനെതിരെ പൊതു സമൂഹം ഒറ്റക്കെട്ടായി ഒന്നിക്കണമെന്ന് വിമൺ ഇന്ത്യ മൂവ്മെൻറ് ജില്ലാ പ്രസിഡൻറ് ജംഷീദ നൗഷാദ് ആവശ്യപ്പെട്ടു എമർജിംഗ് വിമൺ ക്യാമ്പയിൻ്റെ ഭാഗമായി വിമൺ ഇന്ത്യ മ്യൂവ്മെൻ്റ് കൽപ്പറ്റ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കൺവെൻഷൻ…

കാട് മൂടി പാണ്ടിക്കടവ് കണ്ടത്തുവയൽ റോഡ്; വിദ്യാർത്ഥികൾ അടക്കം യാത്ര ഭീതിയോടെ.മുസ്ലിം ലീഗ് പി ഡബ്ല്യൂ ഡി ക്ക് പരാതി നൽകി.

മാനന്തവാടി: പാണ്ടിക്കടവ് കണ്ടത്തുവയൽ റോഡിലെ ഇരുവശങ്ങളിലുമായി കാടുകൾ പടർന്ന് ഇത് വഴി പോകുന്ന വാഹനങ്ങൾക്ക് അപകട സാധ്യത പതിയിരിക്കുന്നു. ദിവസേന വിദ്യാർത്ഥികൾ അടക്കം നൂറുകണക്കിന് വാഹനങ്ങളും കാൽ നട യാത്രക്കാരും ആശ്രയിക്കുന്ന റോഡിൽ അപകടങ്ങളും പതിവാണ്. റോഡിലെ കാടുകൾ ഉടൻ വെട്ടി…

മുണ്ടക്കൈയിലെ വീട് നിർമാണം: മുസ്ലിം ലീഗിന് പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്

മുണ്ടക്കൈ പുനരധിവാസത്തിൽ മുസ്ലിം ലീഗിന് നോട്ടീസ്. ഭൂമിയിൽ നിർമിക്കുന്ന വീടുകൾ കെട്ടിട നിർമാണ ചട്ടങ്ങൾക്ക് വിരുദ്ധമെന്ന് ആരോപിച്ച് യുഡിഎഫ് ഭരിക്കുന്ന മേപ്പാടി പഞ്ചായത്തിന്റെ സെക്രട്ടറിയാണ് നോട്ടീസ് അയച്ചത്. ഏഴു ദിവസത്തിനകം മറുപടി നൽകണമെന്നും സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കയച്ച…

ആത്മഹത്യ ചെയ്ത ജോസ് നെല്ലേടത്തിന്റെ കുടുംബത്തെ പ്രിയങ്കാ ഗാന്ധി കണ്ടു; പരസ്യ പ്രതികരണത്തിനില്ലെന്ന് കുടുംബം

കൽപ്പറ്റ: പുൽപ്പള്ളിയിൽ ആത്മഹത്യ ചെയ്ത മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തംഗവും കോൺഗ്രസ് നേതാവുമായ ജോസ് നെല്ലേടത്തിന്റെ കുടുംബാംഗങ്ങളുമായി പ്രിയങ്കാ ഗാന്ധി എം.പി. കൂടിക്കാഴ്ച നടത്തി. പ്രിയങ്ക താമസിക്കുന്ന ഹോട്ടലിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ജോസിന്റെ ഭാര്യ, മകൻ, മകൾ എന്നിവരാണ് പ്രിയങ്കയെ സന്ദർശിച്ചത്. വ്യക്തിപരമായ കാര്യങ്ങൾ…

ഒമാക് കുടുംബ സംഗമം സംഘടിപ്പിച്ചു

താമരശ്ശേരി: ഓൺലൈൻ മാധ്യമരംഗത്ത് പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയായ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ-ഒമാക് കോഴിക്കോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. താമരശ്ശേരിയിൽ നടന്ന പരിപാടി കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.എം അഷറഫ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഉജ്ജ്വല…