മാനന്തവാടി ഗവ കോളേജിൽ യു യു സി യായി മത്സരിച്ചു വിജയിച്ച എം എസ് എഫിന്റെ ഫാത്തിമ നിഹാ
മാനന്തവാടി ഗവ കോളേജ് യു യു സി പിടിച്ചെടുത്ത് എം എസ് എഫ് മാനന്തവാടി : കണ്ണൂർ യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിൽ മാനന്തവാടി ഗവ കോളേജ് യു യു സി എം എഫ് എഫ് പിടിച്ചെടുത്തുഎം എസ് എഫിലെ ഫാത്തിമ നിഹയാണ്…
ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം: പരിഹാര അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി
ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് ഹാളില്‍സംഘടിപ്പിച്ച ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം പരിഹാര അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി. പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തിരമായി പരിഹാരം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയുടെ നേതൃത്വത്തില്‍ ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് പരിഹാര അദാലത്ത് സംഘടിപ്പിക്കുന്നത്. ആധാര്‍…
പൂഴിത്തോട് -പടിഞ്ഞാറത്തറ പാത: ഭൂമി നഷ്ടപ്പെട്ടവരുടെ ഉപവാസം 30 ന്
പടിഞ്ഞാറത്തറ: പൂഴിത്തോട് – പടിഞ്ഞാറത്തറ റോഡിന് തറക്കല്ലിട്ടിട്ട് 32 വർഷം തികഞ്ഞിട്ടും പണിപൂർത്തിയാക്കാത്ത അധികൃതരുടെ നീതി നിഷേധത്തിനെതിരെ ഭൂമി നഷ്ടപ്പെട്ടവരുടെ പ്രതിഷേധ ഉപവാസം ഓഗസ്റ്റ് 30 ന് പടിഞ്ഞാറത്തറയിലെ ജനകീയ കർമ്മ സമിതിയു ടെ സമര പന്തലിൽ നടക്കും. വൈകുന്നേരം 4…
വെറ്ററിനറി ലാബ് ആരംഭിച്ചു
മീനങ്ങാടി : ക്ഷീര സംഘത്തിൽ പുതുതായി ആരംഭിച്ച വെറ്ററിനറി ലാബിന്റെ ഉദ്ഘാടനവും 2024-25 വർഷത്തെ പാലിന്റെ അധിക വില വിതരണ ഉദ്ഘാടനവും സംഘം പ്രസിഡൻ്റ് പി. പി. ജയൻ നിർവഹിച്ചു. കന്നുകാലികളുടെ വിവിധ രോഗങ്ങൾക്ക് ചികിത്സ ലഭ്യമാക്കുന്ന രീതിയിലാണ് ലാബ് ആരംഭിച്ചത്.…
ഓണം സ്‌പെഷ്യല്‍ ഡ്രൈവ്:ഒരു മാസത്തിനിടെ 195 ലഹരി കേസുകള്‍
കല്‍പ്പറ്റ: ലഹരി മരുന്ന് ഉപയോഗവും വില്‍പ്പനയും തടയുന്നതിനായി ഓണത്തിനോടനുബന്ധിച്ച് പോലീസ് നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ ലഹരി കടത്തുമായി ബന്ധപ്പെട്ട 3830 പേരെ പരിശോധിച്ചു. 195 ലഹരി കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 205 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ആഗസ്റ്റ് ഒന്ന് മുതല്‍…
ജില്ലാക്ഷേമകാര്യ ചെയർപേഴ്സന്റെ നേതൃത്വത്തിൽ’സ്‌കൂളമ്മക്കൊരു ഓണപ്പുടവ’ കൽപ്പറ്റ യിൽ നടന്നു
കൽപ്പറ്റ:വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ഇനിഷിയേറ്റിവിന്റെ ആഭിമുഖ്യത്തിൽവിദ്യാഭ്യാസ ഓൺലൈൻ ചാനലായ പള്ളിക്കൂടം ടിവിയുമായി സഹകരിച്ചു നടത്തുന്ന സ്കൂൾ പാചക തൊഴിലാളികളെ ആദരിക്കുന്ന ‘സ്‌കൂളമ്മക്കൊരു ഓണപ്പുടവ’പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കൽപ്പറ്റ എസ്. കെ. എം. ജെ സ്കൂളിൽ…
‘ജയിലിലേക്ക് മൊബൈലും ലഹരിയും എറിയുന്നതിന് കൂലി 1000 മുതല്‍ 2000 രൂപ വരെ’; കണ്ണൂരില്‍ പിടിയിലായ അക്ഷയുടെ മൊഴി പുറത്ത്
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മൊബൈല്‍ ഫോണും ലഹരിയും എറിഞ്ഞു കൊടുക്കുന്നതിന് 1000 മുതല്‍ 2000 രൂപ വരെ കൂലി ലഭിക്കാറുണ്ടെന്ന് വെളിപ്പെടുത്തല്‍. മൊബൈല്‍ എറിഞ്ഞു കൊടുക്കുന്നതിനിടെ പിടിയിലായ പനങ്കാവ് സ്വദേശി അക്ഷയ് ആണ് പൊലീസിന് മൊഴി നല്‍കിയത്. ദേശീയ പാതയോട്…
‘മേലുദ്യോഗസ്ഥനെതിരായ കേസ് കീഴുദ്യോഗസ്ഥന്‍ അന്വേഷിച്ചിട്ട് എന്തുകാര്യം?’; വിജിലന്‍സിനോട് വിശദീകരണം തേടി ഹൈക്കോടതി
കൊച്ചി: എഡിജിപി എംആര്‍ അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിമര്‍ശനവുമായി ഹൈക്കോടതി. മേലുദ്യോഗസ്ഥനെതിരായ കേസ് കീഴുദ്യോഗസ്ഥന്‍ അന്വേഷിച്ചിട്ട് എന്തുകാര്യമെന്ന് വിജിലന്‍സിനോട് കോടതി ചോദിച്ചു. അന്വേഷണം സംബന്ധിച്ച് വിശദീകരണം നല്‍കാനും കോടതി വിജിലന്‍സിന് നിര്‍ദേശം നല്‍കി. തനിക്ക് അനുകൂലമയ ക്ലീന്‍…
‘ഞാൻ ആധാർ കാർഡും കാണിച്ചു തരണോ?’; സംശയിച്ച ആരാധകന് സച്ചിൻ ടെണ്ടുൽക്കറുടെ മറുപടി
ആരാധകരുടെ ചോദ്യങ്ങൾക്കു രസകരമായ മറുപടികളുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിലാണ് സച്ചിൻ ആരാധകരുടെ ചോദ്യങ്ങൾക്ക് നേരിട്ട് ഉത്തരങ്ങൾ നൽകി ആവേശം തീർത്തത്. ഇന്ത്യ ക്രിക്കറ്റ് എന്ന റെഡ്ഡിറ്റ് കമ്മ്യൂണിറ്റിയിൽ നടന്ന ചാറ്റ് സെഷൻ ശ്രദ്ധേയമായി മാറി.…
14 ഇനങ്ങള്‍; സൗജന്യ ഓണക്കിറ്റ് വിതരണം ഇന്നുമുതല്‍
തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് ആരംഭിക്കും. എ എ വൈ റേഷൻ കാർഡ് (മഞ്ഞ കാർഡ് ) ഉടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമാണ് സൗജന്യ ഓണക്കിറ്റ് ലഭിക്കുക. സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് ഭക്ഷ്യമന്ത്രി…
