ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം, ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കയ്ക്ക് സമീപമാണ് പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ തെക്കന്‍ കേരളത്തീരത്തിന് സമീപമായി ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചു ദിവസം…

ഒന്നുമില്ലായ്മയിൽ നിന്ന് സൂപ്പർ സ്റ്റാറായി മാറിയ ടി കെ മഹാദേവൻ; ‘കാന്ത’ ഒടിടിയിലേക്ക്, എവിടെ കാണാം?

ഓപ്പണിങ് ഡേയിൽ തന്നെ കളക്ഷനിലും വൻ കുതിപ്പാണ് ദുൽഖർ ചിത്രം കാന്ത നേടിയിരിക്കുന്നത്. 10.5 കോടി ആണ് ചിത്രം ആ​ഗോളതലത്തിൽ ബോക്സോഫീസിൽ നിന്ന് നേടിയിരിക്കുന്നത്. ചിത്രത്തിലെ ദുൽഖറിന്റെ പെർഫോമൻസിനും വൻ കയ്യടിയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ദുൽഖറിനൊപ്പം ഭാ​ഗ്യശ്രീ ബോർസെ, സമുദ്രക്കനി, റാണ…

ടൗൺഷിപ്പിൽ കെ എസ് ഇ ബി താൽക്കാലിക ജീവനക്കാരനു ദാരുണാന്ത്യം

കൽപറ്റ: എൽസ്റ്റൺ എസ്റ്റേറ്റ് ടൗൺഷിപ്പിൽ വൈദ്യുതി പോസ്റ്റുകൾ മാറ്റുന്നതിനിടെ അപകടത്തിൽ കെഎസ്ഇബി താൽക്കാലിക ജീവനക്കാരൻ മരിച്ചു. പനമരം സ്വദേശി രമേശ് (31) ആണ് മരിച്ചത്. വൈദ്യുതി ലൈനുകൾ മാറ്റുന്ന പ്രവൃത്തികൾക്കിടെ ആയിരുന്നു അപകടം

എഴുത്ത് സ്വതന്ത്രവും നിർഭയവുമാകണം- കസ്‌തൂരിക മിശ്ര

മീനങ്ങാടി : സമകാലിക സാമൂഹിക ചുറ്റുപാടിൽ നിർഭയമായി എഴുതാനും ആശയങ്ങൾ പ്രകാശിപ്പിക്കാനും യുവതലമുറയിലെ എഴുത്തുകാർ മുന്നോട്ടുവരണമെന്ന് ഒഡീഷ കവിയും ഗസൽ ഗായികയും ചിത്രകാരിയുമായ കസ്തൂരിക മിശ്ര ആവശ്യപ്പെട്ടു. അവസരങ്ങൾ ആർക്കു വേണ്ടിയും കാത്തുനിൽക്കാറില്ല. എഴുത്തുകാർ സ്വതന്ത്രമായി ചിന്തിക്കുകയും നവീനമായ ഭാഷയിൽ എഴുതുകയും…

മണിയങ്കോട്ടപ്പന്‍ ക്ഷേത്രത്തില്‍ ദേശവിളക്ക് മഹോത്സവം ഡിസംബറില്‍

കല്‍പ്പറ്റ: മുണ്ടേരി മണിയങ്കോട്ടപ്പന്‍ ക്ഷേത്രത്തില്‍ ദേശവിളക്ക് മഹോത്സവം ഡിസംബര്‍ 18,19,20 തീയതികളില്‍ ആഘോഷിക്കും. ക്ഷേത്ര കമ്മിറ്റിയുടെയും ശ്രീധര്‍മശാസ്താ സേവാസംഘത്തിന്റെയും നേതൃത്വത്തിലാണ് പരിപാടി. ഇതിനുള്ള ഫണ്ട് സമാഹരണം ഓഡിറ്റര്‍ കെ. രാജനില്‍നിന്നു സംഭാവന സ്വീകരിച്ച്ക്ഷേത്രം ട്രസ്റ്റ് ബോര്‍ഡ് ചെയര്‍മാന്‍ പി. കമല്‍കുമാര്‍ ഉദ്ഘാടനം…

ക്ഷേത്ര ജീവനക്കാർ സമര പ്രഖ്യാപനവും അനുസ്മരണവും നടത്തി

മാനന്തവാടി:മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി വള്ളിയൂർക്കാവ് ജംക്ഷനിൽ യൂണിയൻ പ്രഥമ സെക്രട്ടറി എ.വേണുഗോപാൽ അനുസ്മരണ ദിനത്തിൽ മലബാറിലെ ക്ഷേത്ര ജീവനക്കാർ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സമരപ്രഖ്യാപനവും ഒപ്പ് ശേഖരണവും നടത്തി. സി.ഐ.ടി.യു സംസ്ഥാന…

എസ്.പി.സി സംയുക്ത പാസിങ്‌ ഔട്ട്‌ പരേഡ് നടത്തി

പുൽപള്ളി: ജയശ്രീ എച്ച്.എസ്.എസ് പുൽപള്ളി, എം.എം.ജി.എച്ച്.എസ്.എസ് കാപ്പിസെറ്റ്, ദേവിവിലാസം വെക്കേഷൻ ഹയർ സെക്കൻഡറി സ്കൂൾ വേലിയമ്പം എന്നീ സ്കൂളുകളുടെ സംയുക്ത പാസിങ്‌ ഔട്ട്‌ പരേഡ് നടത്തി. 2023-2025 വർഷത്തെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് വെള്ളിയാഴ്ച രാവിലെ ഒമ്പത്…

ഒരേ പഞ്ചായത്തിലെ തൊട്ടടുത്ത വാർഡുകളിൽ ജനവിധി തേടി ഭർത്താവും ഭാര്യയും; കൗതുകമായി അമ്പലവയലിലെ സ്ഥാനാർത്ഥികൾ

അമ്പലവയൽ: തദ്ദേശ തിരഞ്ഞെടുപ്പിൽ അമ്പലവയൽ പഞ്ചായത്തിലെ സ്ഥാനാർത്ഥി നിർണയം കൗതുകമാകുന്നു. ഒരേ പഞ്ചായത്തിലെ തൊട്ടടുത്ത വാർഡുകളിൽ ഭർത്താവും ഭാര്യയുമാണ് ഇത്തവണ സിപിഎമ്മിനായി ജനവിധി തേടുന്നത്. എടക്കൽ നഗർ സ്വദേശികളായ രഘുവും ഭാര്യ നിഷ രഘുവുമാണ് തിരഞ്ഞെടുപ്പ് ഗോദയിലുള്ളത്. രഘു അമ്പലവയൽ പഞ്ചായത്തിലെ…

മുസ്ലിം ലീഗ് സ്ഥാനാർഥി പ്രഖ്യാപന കൺവൻഷൻ നടത്തി

റിപ്പൺ : മൂപ്പൈനാട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സ്ഥാനാർഥി പ്രഖ്യാപന കൺവൻഷൻ നടത്തി. ജില്ലാ ലീഗ് ഉപാധ്യക്ഷൻ റസാഖ് കൽപറ്റ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ലീഗ് പ്രസിഡന്റ് എ. കെ സലീം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി. ടി…

കോൺഗ്രസ് വികസന പദയാത്ര നടത്തി.

കോൺഗ്രസ് എടവക പഞ്ചായത്ത് ഇലക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ യുഡിഎഫ് ഭരണസമിതിയുടെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതിയുടെ വികസന പ്രവർത്തനങ്ങളെ വിളംബരം ചെയ്തുകൊണ്ട് മണ്ഡലം പ്രസിഡന്മ്മാരായ വിനോദ് തോട്ടത്തിൽ ഉഷ വിജയൻ എന്നിവരുടെ നേതൃത്വത്തിൽ പദയാത്ര നടത്തി. ഡി.സി.സി. സെക്രട്ടറി കമ്മന മോഹനൻ പതാക…