അഞ്ചുവയസ്സുകാരി മകളടക്കം നാലുപേരെ വെട്ടിക്കൊന്നു; വയനാട് സ്വദേശിക്ക് വധശിക്ഷ
വിരാജ്പേട്ട: അഞ്ചുവയസ്സുകാരിയായ മകളടക്കം സ്വന്തം കുടുംബത്തിലെ നാലുപേരെ നിഷ്ഠൂരമായി വെട്ടിക്കൊന്ന കേസിൽ വയനാട് സ്വദേശിയായ യുവാവിന് കർണാടക കോടതി വധശിക്ഷ വിധിച്ചു. വയനാട് തലപ്പുഴ അത്തിമല കോളനിയിലെ ഗിരീഷിനെയാണ് (38) വിരാജ്പേട്ട ജില്ലാ സെഷന്‍സ് കോടതി ജഡ്ജി എസ്. നടരാജ് ശിക്ഷിച്ചത്.…
സംസ്ഥാന കളരിപ്പയറ്റ്: ആല്‍ഫിയ സാബുവിന് വെള്ളി
തിരുവനന്തപുരത്ത് നടന്ന 67-ാമത് സ്റ്റേറ്റ് കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ ജുനിയർ ഗേൾസ് ഹൈകിക്കിൽ ആൽഫിയ സാബുവിന് വെള്ളിമെഡൽ . നടവയൽ സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് കോയിക്കാട്ടിൽ സാബു അബ്രാഹാമിന്റേയും ബിജിയുടേയും മകളാണ്. നടവയൽ ജി.ജി കളരി…
അന്താരാഷ്ട്ര മയക്കുമരുന്ന് വേട്ട; നൈജീരിയൻ സ്വദേശിയെ ഡൽഹി വിമാനത്താവളത്തിൽ നിന്ന് പിടികൂടി
കൽപ്പറ്റ: കേരളത്തിലും കർണാടകത്തിലും മയക്കുമരുന്ന് വിപണനം നടത്തിവരുന്ന രാജ്യാന്തര ശൃംഖലയിലെ പ്രധാന കണ്ണിയായ നൈജീരിയൻ സ്വദേശി പിടിയിൽ. മുഹമ്മദ് ജാമിയു അബ്ദു റഹീം ആണ് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് പിടിയിലായത്. വയനാട് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക…
ശബരിമല മണ്ഡല പൂജയ്ക്കുള്ള വെർച്വൽ ക്യൂ ബുക്കിംഗ് ഇന്ന് മുതൽ; വൈകിട്ട് 5 മണി മുതൽ ബുക്ക് ചെയ്യാം
ശബരിമല മണ്ഡല പൂജയ്ക്കുള്ള വെർച്വൽ ക്യൂ ബുക്കിംഗ് ഇന്ന് മുതൽ. വൈകുന്നേരം അഞ്ചു മണി മുതൽ ബുക്ക് ചെയ്യാം. ഡിസംബർ 26, 27 തീയതികളിലേക്കുള്ള വെർച്വൽ ക്യൂ ബുക്കിംഗ് ആണ് ആരംഭിച്ചിട്ടുള്ളത്. ഡിസംബർ 26 ന് മുപ്പതിനായിരം പേർക്കും ഡിസംബർ 27…
ക്രിസ്മസ് വെക്കേഷനില്‍ ട്വിസ്റ്റ്; സ്‌കൂള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം: ഇത്തവണ ക്രിസ്മസ് അവധി ദിനങ്ങളുടെ എണ്ണം കുട്ടി. സാധാരണയായി 10 ദിവസമാണ് അവധിയെങ്കില്‍ ഇത്തവണ അത് 11 ദിവസമാണ്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ക്രിസ്മസ് പരീക്ഷ തീയതിയില്‍ മാറ്റം വരുത്തിയതിനാലാണ് അവധികളുടെ എണ്ണം വര്‍ധിച്ചിരിക്കുന്നത്. ഡിസംബര്‍ 15 ന് ആരംഭിച്ച…
തദ്ദേശ തെരഞ്ഞെടുപ്പ്: വിജയിച്ചവരുടെ സത്യപ്രതിജ്ഞ ഡിസംബര്‍ 21 ഞായറാഴ്ച
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച അംഗങ്ങളുടെ സത്യപ്രതിജ്ഞ ഈ മാസം 21ന് നടക്കും. അന്ന് തന്നെ പുതിയ ഭരണസമിതികള്‍ നിലവില്‍ വരും. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. നിലവിലെ ഭരണസമിതികളുടെ കാലാവധി ഡിസംബര്‍ 20ന് അവസാനിക്കുന്ന സാഹചര്യത്തിലാണ്, അവധി…
‘വെല്‍ ഡ്രാഫ്റ്റഡ് പരാതി തന്നെയാണ് നല്‍കേണ്ടത്, അതില്‍ ഒരു തെറ്റുമില്ല’; സണ്ണി ജോസഫിനെ തള്ളി വിഡി സതീശന്‍
കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ രണ്ടാമത്തെ പരാതി ആസൂത്രിതമെന്ന കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ വാദം തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. രാഹുലിനെതിരായ രണ്ടാമത്തെ പരാതി വെല്‍ ഡ്രാഫ്റ്റഡ് പരാതി തന്നെയാണ്. അത് അങ്ങനെ തന്നെയാണ് നല്‍കേണ്ടത്. അതില്‍ ഒരു…
വയനാട്ടില്‍ പ്രമുഖര്‍ വോട്ട് രേഖപ്പെടുത്തി
കേണിച്ചിറ ഇന്‍ഫന്റ് ജീസസ് സ്‌കൂളിലെ ബൂത്തില്‍ വോട്ട് ചെയ്തതിനുശേഷം ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എയും കുടുംബവും. കല്‍പ്പറ്റ: വയനാട്ടില്‍ രാഷ്ട്രീയ, സമൂഹിക, സാംസ്‌കാരിക, കായിക, ആത്മീയ രംഗങ്ങളിലെ പ്രമുഖര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. പട്ടികജാതി-വര്‍ഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആര്‍. കേളു തിരുനെല്ലി പഞ്ചായത്തിലെ എടയൂര്‍ക്കുന്ന്…
കുട്ടികളുടെ രചനകളുടെ പ്രകാശനവും പലഹാരമേളയും സംഘടിപ്പിച്ചു
കോട്ടത്തറ : ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഒന്നാം ക്ലാസുകാർക്ക് വേണ്ടി കഥോത്സവം കുട്ടികളുടെ രചനകളുടെ പ്രകാശനം, പലഹാരമേള എന്നിവ സംഘടിപ്പിച്ചു. വൈത്തിരി ഉപജില്ല വിദ്യാഭ്യാസ ഓഫിസർ ടി. ബാബു പരിപാടി ഉദ്ഘാടനം ചെയ്തു കുഞ്ഞിതൾ എന്ന പത്രം, കുഞ്ഞിളം വരികൾ…
സ്വര്‍ണവിലയില്‍ ഇടിവ്; 95,500ല്‍ താഴെ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. പവന് 80 രൂപയാണ് കുറഞ്ഞത്. 95,480 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന് ആനുപാതികമായി പത്തുരൂപയാണ് കുറഞ്ഞത്. 11,935 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ പവന് 640 രൂപയാണ്…
