പോളിംഗ് 33.41 ശതമാനം പിന്നിട്ടു

മാനന്തവാടി ഗവ.യുപി സ്‌കൂളിലെ ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ ദേശീയ ക്രിക്കറ്റ് താരം സജ്‌ന സജീവന്‍. കല്‍പറ്റ: വയനാട്ടില്‍ രാവിലെ 11 വരെ വോട്ടര്‍മാരില്‍ 33.41 ശതമാനം സമ്മതിദാനാവകാശം വിനിയോഗിച്ചു. മാനന്തവാടി മുനിസിപ്പാലിറ്റി-34.2, ബത്തേരി മുനിസിപ്പാലിറ്റി-30.04 ,കല്‍പ്പറ്റ മുനിസിപ്പാലിറ്റി-36.21, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത്-35.53…

‘ആ വേഷം ചെയ്തതോടെ കുറെ പേർ തെറ്റിദ്ധരിച്ചു; ആളുകൾക്ക് നെ​ഗറ്റീവ് ഓർത്ത് വയ്ക്കാൻ ഇഷ്ടമാണ്’

നിരവധി സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതനായ നടനാണ് കൃഷ്ണ. സിനിമയിൽ അത്ര സജീവമല്ലെങ്കിലും മലയാളികൾ ഒരിക്കലും താരത്തെ മറക്കാനിടയില്ല. ഇപ്പോഴിതാ ട്രാഫിക് എന്ന സിനിമയിൽ താൻ അവതരിപ്പിച്ച വേഷത്തെക്കുറിച്ച് മനസ് തുറക്കുകയാണ് കൃഷ്ണ. താൻ ജീവിച്ചിരിപ്പുണ്ടെന്ന ഓർമപ്പെടുത്തൽ ആയിരുന്നു ട്രാഫിക് എന്ന സിനിമയെന്നും…

നടിയെ ആക്രമിച്ച കേസ്: കുറ്റക്കാര്‍ക്കുള്ള ശിക്ഷ നാളെ; പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷ വിചാരണക്കോടതി നാളെ വിധിക്കും. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ഒന്നു മുതല്‍ ആറുപ്രതികള്‍ കുറ്റക്കാരാണെന്നാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കണ്ടെത്തിയത്. പള്‍സര്‍ സുനിയാണ് ഒന്നാം പ്രതി. ഡ്രൈവര്‍ മാര്‍ട്ടിന്‍ ആന്റണി,…

രണ്ടാംഘട്ട വിധിയെഴുത്ത് തുടങ്ങി; വടക്കൻ കേരളം പോളിങ് ബൂത്തിലേക്ക്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴിനാണ് വോട്ടെടുപ്പ് തുടങ്ങിയത്. വൈകുന്നേരം 6 വരെയാണ് വോട്ടെടുപ്പ്. വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുൻപ് തന്നെ പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടു. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍,…

എക്സൈസിൽ നിന്നും രക്ഷപ്പെടാൻ എംഡിഎംഎ കുടിവെള്ളത്തിൽ കലക്കി; എൻജിനീയർ അടക്കം മൂന്നുപേർ പിടിയിൽ

കാസർകോട് : എക്സൈസ് പരിശോധനയിൽ നിന്നും രക്ഷപെടാൻ കുപ്പിയിലെ കുടിവെള്ളത്തിൽ എംഡിഎംഎ കലക്കിയ യുവ എൻജിനീയർ അടക്കം മൂന്ന് യുവാക്കൾ അറസ്റ്റിൽ. ചട്ടഞ്ചാൽ കുന്നാറയിലെ അബ്ബാസ് അറഫാത്ത് (26), മുട്ടത്തൊടി സന്തോഷ് നഗറിലെ മുഹമ്മദ് അമീൻ (21), പള്ളിക്കര തൊട്ടിയിലെ ടി…

വിജയക്കുതിപ്പ് തുടരാന്‍ ഇന്ത്യ, തിരിച്ചുവരാന്‍ ദക്ഷിണാഫ്രിക്ക; രണ്ടാം ടി 20 ഇന്ന്

ചണ്ഡിഗഡ്: ഇന്ത്യ- ദക്ഷിണാഫ്രിക്ക രണ്ടാം ടി 20 ക്രിക്കറ്റ് മത്സരം ഇന്ന് നടക്കും. ആദ്യമായി പുരുഷ രാജ്യാന്തര മത്സരത്തിനു വേദിയൊരുക്കുന്ന ചണ്ഡീഗഡിലെ മുല്ലന്‍പൂര്‍ സ്റ്റേഡിയത്തില്‍ വൈകീട്ട് 7 മണി മുതലാണ് മത്സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലിലും ജിയോ ഹോട്ട്‌സ്റ്റാറിലും മത്സരം തത്സമയം…

‘എല്ലാത്തിനും എന്റെ ഉത്തരം നീയാണ്’; വിവാഹ വാർഷിക ദിനത്തിൽ വൈകാരിക കുറിപ്പുമായി യഷിന്റെ ഭാര്യ

കെജിഎഫ് എന്ന ഒറ്റ ചിത്രത്തിലൂടെ തെന്നിന്ത്യയൊട്ടാകെ ആരാധകരെ നേടിയെടുത്ത നടനാണ് യഷ്. ടോക്സിക് ആണ് യഷിന്റേതായി ആരാധകർ റിലീസിനായി ഉറ്റുനോക്കുന്ന ചിത്രം. യഷ് സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലെങ്കിലും യഷിന്റെ ഭാര്യയും നടിയുമായ രാധിക പണ്ഡിറ്റ് തങ്ങളുടെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ…

രാഹുലിന് ആശ്വാസം; രണ്ടാമത്തെ കേസില്‍ മുന്‍കൂര്‍ ജാമ്യം; കേരളത്തിലേക്ക് മടങ്ങുമോ?

തിരുവനന്തപുരം: ബംഗളൂരു സ്വദേശിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. എല്ലാ തിങ്കളാഴ്ചകളിലും അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിൽ ഹാജരായി ഒപ്പിടണമെന്ന ഉപാധിയോടെയാണ് മുൻകൂർ ജാമ്യം. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും കോടതി…

വോട്ടെടുപ്പ് നാളെ; തെരഞ്ഞെടുപ്പുസാമഗ്രികള്‍ വിതരണം ചെയ്തു

കല്‍പ്പറ്റ: ആഴ്ചകള്‍ നീണ്ട പ്രചാരണ കോലാഹലങ്ങള്‍ക്കൊടുവില്‍ വയനാട്ടില്‍ നാളെ വിധിയെഴുത്ത്. തദ്ദേശ സ്ഥാപനങ്ങളുടെ ഭരണചക്രം ആരെയെല്ലാം ഏല്‍പ്പിക്കണമെന്ന് സമ്മതിദായകര്‍ ബാലറ്റിലൂടെ തീരുമാനിക്കും. ജില്ലയില്‍ ജില്ലാ പഞ്ചായത്തിലെ 17 ഉം കല്‍പ്പറ്റ, ബത്തേരി, മാനന്തവാടി, പനമരം ബ്ലോക്ക് പഞ്ചായത്തുകളിലെ 59 ഉം കല്‍പ്പറ്റ,…

മാജിക്സോ 2025: ദേശീയ മാന്ത്രിക സംഗമം 13 മുതൽ കൽപ്പറ്റയിൽ.

കൽപ്പറ്റ:വയനാടിന്റെ ചരിത്രത്തിൽ ആദ്യമായി സംഘടിപ്പിക്കുന്ന മാന്ത്രിക സംഗമം 13 മുതൽ കൽപ്പറ്റയിൽ നടക്കും. ഇന്ത്യയ്ക്ക് അകത്തുനിന്നും പുറത്തുനിന്നുമായി 400 ലധികം പ്രതിനിധികൾ പങ്കെടുക്കുന്ന പരിപാടി എൻ . .എം. എസ് . എം ഗവൺമെൻറ് കോളേജ് ഓഡിറ്റോറിയത്തിൽ ആണ് 15 വരെ…