കല്യാണ വിപണിയില്‍ പോക്കറ്റ് കാലിയാക്കി മുല്ലപ്പൂ; കിലോയ്ക്ക് അയ്യായിരം രൂപ കടന്നു
കൊച്ചി: കുതിച്ചുയര്‍ന്ന് മുല്ലപ്പൂ വില. രണ്ടാഴ്ചയ്ക്കിടെ 3,000 രൂപയ്ക്ക് മുകളിലാണ് വിലയുയര്‍ന്നത്. നിലവില്‍ കിലോയ്ക്ക് 4,000 രൂപയും കടന്ന് കുതിക്കുകയാണ് മുല്ലപ്പൂ വില. രണ്ടാഴ്ച മുന്‍പ് 1,000 രൂപയായിരുന്നു വില. മുഹൂര്‍ത്ത നാളുകളില്‍ വില വീണ്ടും ഉയരുന്നുണ്ട്. ഞായറാഴ്ച 5,500 രൂപയ്ക്ക്…
ക്ലിഫ് ഹൗസിലേക്ക് വീണ്ടും ബോംബ് ഭീഷണി; സന്ദേശം എത്തിയത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ മെയിലിൽ, ബോംബ് സ്ക്വാഡ് പരിശോധന
തിരുവനന്തുപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് വീണ്ടും ബോംബ് ഭീഷണി സന്ദേശം. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ മെയിലിലേക്കാണ് ബോംബ് ഭീഷണി സന്ദേശമെത്തിയത്. പാളയം സ്പെൻസർ ജങ്ഷനിലുള്ള സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖയിലും ബോംബ് ഭീഷണി സന്ദേശം എത്തിയിട്ടുണ്ട്.…
തെരഞ്ഞെടുപ്പ് ചട്ടംലംഘിച്ച് കൗണ്‍സില്‍ യോഗം; മേയറുടെ കസേര മേശപ്പുറത്തു കയറ്റിവച്ച് പ്രതിപക്ഷ പ്രതിഷേധം
തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷനില്‍ തെരഞ്ഞെടുപ്പ് ചട്ടംലംഘിച്ച് കൗണ്‍സില്‍ യോഗം വിളിച്ചതില്‍ പ്രതിപക്ഷ പ്രതിഷേധം. ഭരണസമിതിയുടെ അവസാന കൗണ്‍സില്‍ യോഗത്തില്‍ മേയറുടെ കസേര മേശപ്പുറത്തുകയറ്റിവച്ചാണ് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചത്. പ്രതിപക്ഷനേതാവ് രാജന്‍ പല്ലന്റെ നേതൃത്വത്തിലാണ് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചത്. തെരഞ്ഞെടുപ്പ് ചട്ടംലംഘിച്ച മേയറുടെ…
ശബരിമലയില്‍ 15 ദിവസത്തെ വരുമാനം 92 കോടി; 33% വര്‍ധന
പത്തനംതിട്ട: മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടന കാലയളവില്‍ ആദ്യത്തെ 15 ദിവസം ശബരിമലയില്‍ ദേവസ്വം ബോര്‍ഡിന് ലഭിച്ച ആകെ വരുമാനം 92 കോടി രൂപ. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെ അപേക്ഷിച്ച് (69 കോടി) 33.33 % കൂടുതലാണിത്. നവംബര്‍ 30 വരെയുള്ള കണക്കാണിത്.…
വയനാട് ബൈസിക്കിള്‍ ചലഞ്ച് ജഴ്‌സി പ്രകാശനം കല്‍പ്പറ്റയില്‍ ദേശീയ വനിതാ ക്രിക്കറ്റ് താരം സജ്‌ന സജീവന്‍ നിര്‍വഹിക്കുന്നു.
കല്‍പ്പറ്റ:വയനാട് ബൈക്കേഴ്‌സ് ക്ലബ് സംഘടിപ്പിക്കുന്ന നാലാമത് വയനാട് ബൈസിക്കിള്‍ ചലഞ്ച് ഡിസംബര്‍ ഏഴിന് നടത്തും. രാവിലെ ആറിന് കല്‍പ്പറ്റ ഹോട്ടല്‍ ഹോളിഡെയ്‌സ് അങ്കണത്തില്‍ ആരംഭിച്ച് പിണങ്ങോട്, പടിഞ്ഞാറത്തറ, പൊഴുതന, വൈത്തിരി, ചുണ്ടേല്‍, കാപ്പംകൊല്ലി വഴി 62 കിലോമീറ്റര്‍ പിന്നിട്ട് ബൈപാസില്‍ കബാബ്…
ജിഎച്ച്എസ്എസ് പനമരം ചാമ്പ്യന്മാർ.
ജിഎച്ച്എസ്എസ് പനമരം ചാമ്പ്യന്മാർ. പനമരം. ജില്ല ടെന്നിക്കോയ്റ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പനമരത്ത് വെച്ച് നടന്ന ജില്ലാ സബ് ജൂനിയർ ടെന്നിക്കോയ്റ്റ് ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ജിഎച്ച്എസ്എസ് പനമരം ചാമ്പ്യന്മാരായി .ഫൈനൽ മത്സരത്തിൽ WOHS പിണങ്ങോടീനെയാണ് പരാജയപ്പെടുത്തിയത്. സ്കൂളിലെ കായികാധ്യാപകനായ നവാസ്, കോച്ച്…
തൊഴിലാളി വിരുദ്ധ കേന്ദ്ര തൊഴിൽ നിയമം പിൻവലിക്കണം
തൊഴിലാളി വിരുദ്ധ കേന്ദ്ര തൊഴിൽ നിയമം പിൻവലിക്കണം – കെ. ജി. ഒ. എഫ്.സുൽത്താൻ ബത്തേരി: തൊഴിൽ മേഖലയെ തകർക്കുന്ന കേന്ദ്ര തൊഴിൽ നിയമം പിൻവലിക്കണമെന്ന് കെ. ജി. ഒ. എഫ് വയനാട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സുൽത്താൻ ബത്തേരി സെറ്റ്…
‘ഇനി ചോദ്യങ്ങളില്ല, അവരില്ലാതെ ഇന്ത്യക്ക് ജയിക്കാന്‍ കഴിയില്ല’; കോഹ്‌ലിയെയും രോഹിതിനെയും പുകഴ്ത്തി മുന്‍ താരം
റാഞ്ചി: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിനത്തില്‍ സൂപ്പര്‍ ഇന്നിങ്‌സുകളുമായി തിളങ്ങിയ കോഹ്‌ലിയെയും രോഹിത് ശര്‍മയെയും പുകഴ്ത്തി മുന്‍താരവും കമന്റേറ്ററുമായ ക്രിസ് ശ്രീകാന്ത്. 2027 ലെ ലോകകപ്പില്‍ വിരാടും രോഹിതും ഇടം നേടുമോയെന്ന് ഇനി ചോദ്യങ്ങളില്ലെന്നും ഇരുവരും ലോകകപ്പില്‍ ഇടം നേടിക്കഴിഞ്ഞുവെന്നും ശ്രീകാന്ത് പറഞ്ഞു. ദക്ഷിണാഫ്രിക്കെതിരെ…
വ്യക്തി ജീവിതം പൊട്ടിത്തകര്‍ന്നിരിക്കുകയാണ്, മരണം വരെയുള്ള കേസുണ്ട് ഇപ്പോള്‍: വിനായകന്‍
തന്റെ വ്യക്തി ജീവിതം തകര്‍ന്നിരിക്കുകയാണെന്നും താന്‍ ഇപ്പോള്‍ പൂര്‍ണമായും സെലിബ്രിറ്റി മാത്രമാണെന്നും വിനായകന്‍. കുറച്ച് നാളായി എല്ലാത്തില്‍ നിന്നും ഉള്‍വലിഞ്ഞ് ജീവിക്കുകയാണെന്നും വിനായകന്‍ പറയുന്നു. പുതിയ ചിത്രം കളങ്കാവലിന്റെ പ്രൊമോഷന്റെ ഭാഗമായി ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിനായകന്‍. ‘പൊതുമധ്യത്തില്‍…
പരാതിക്കാരിയെ അപമാനിച്ചെന്ന കേസ്: മുൻകൂർ ജാമ്യം തേടി സന്ദീപ് വാര്യർ കോടതിയിൽ
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബലാത്സംഗ പരാതി ഉന്നയിച്ച യുവതിയെ അപമാനിച്ചെന്ന കേസിൽ കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ മുൻകൂർ ജാമ്യം തേടി. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്. കേസിൽ നാലാം പ്രതിയാണ് സന്ദീപ് വാര്യർ. അതിജീവിതയെ അപമാനിക്കുന്ന…
