തൊഴിലാളി വിരുദ്ധ കേന്ദ്ര തൊഴിൽ നിയമം പിൻവലിക്കണം – കെ. ജി. ഒ. എഫ്.
സുൽത്താൻ ബത്തേരി: തൊഴിൽ മേഖലയെ തകർക്കുന്ന കേന്ദ്ര തൊഴിൽ നിയമം പിൻവലിക്കണമെന്ന് കെ. ജി. ഒ. എഫ് വയനാട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.

സുൽത്താൻ ബത്തേരി സെറ്റ് കോസ് ഹാളിൽ നടന്ന സമ്മേളനം സി. പി. ഐ. വയനാട് ജില്ലാ സെക്രട്ടറി സഖാവ് ഈ. ജെ. ബാബു ഉദ്ഘാടനം ചെയ്തു. കെ. ജി. ഒ. എഫ്. ജില്ലാ പ്രസിഡന്റ്‌ സഖാവ്. ഡോ. കെ. അസൈനാർ അധ്യക്ഷത വഹിച്ചു.

സംസ്ഥാന സെക്രട്ടറി സഖാവ് ഹാരിസ് വി. എം. സംഘടനാ റിപ്പോർട്ട്‌ അവതരിപ്പിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ്‌ സഖാവ്. ഡോ. നൗഫൽ ഈ. വി., സഖാവ്. ഡോ. വിക്രാന്ത് വി., സംസ്ഥാന കമ്മിയംഗം സഖാവ്. മുഹമ്മദ്‌ ഷഫീഖ്, ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി സഖാവ് സുനിമോൻ, AKSTU സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം സഖാവ് ശ്രീജിത്ത്‌ വാകേരി എന്നിവർ സമ്മേളനത്തിന് അഭിവാദ്യമർപ്പിച്ചു സംസാരിച്ചു. കെ.ജി. ഒ. എഫ്. ജില്ലാ സെക്രട്ടറി സഖാവ് അമൽ വിജയ് പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു.

സംസ്ഥാന കായികമേളയിൽ വിജയികളായ അംഗങ്ങളെയും, യങ് സയന്റിസ്റ്റ് അവാർഡ് നേടിയ ഡോ. അഷി ആർ കൃഷ്ണയെയും സി. പി. ഐ. ജില്ലാ സെക്രട്ടറി സഖാവ് ഈ. ജെ. ബാബു ചടങ്ങിൽ അനുമോദിച്ചു.

പുതിയ ഭാരവാഹികൾ : ഡോ. കെ.അസൈനാർ ( ജില്ലാ പ്രസിഡന്റ്‌),
വിനോദ് പി. ജെ. (ജില്ലാ സെക്രട്ടറി), ശ്രീകാന്ത് കെ. ടി. (ജില്ലാ ട്രഷറർ)

By ONLINE

Leave a Reply

Your email address will not be published. Required fields are marked *