യാത്രക്കാർ ശ്രദ്ധിക്കുക; സംസ്ഥാനത്ത് ഇന്നും നാളെയും ട്രെയിൻ ​ഗതാ​ഗതത്തിൽ നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ട്രെയിൻ ​ഗതാ​ഗതത്തിൽ നിയന്ത്രണം. ഓച്ചിറയിലും ആലപ്പുഴയിലും മേൽപ്പാലങ്ങളുടെ പണി നടക്കുന്നതിനാലാണ് നിയന്ത്രണം. ചില ട്രെയിനുകൾ ഭാ​ഗികമായും ചിലത് വൈകിയുമായിരിക്കും സർവീസ് നടത്തുക. ഭാ​ഗികമായി റദ്ദാക്കി ഇന്നലെ നിസാമുദ്ദീനിൽ നിന്നു പുറപ്പെട്ട തിരുവനന്തപുരം വീക്ക്ലി എക്സ്പ്രസ് (22654)…

ആഡംബര ബൈക്ക് വാങ്ങാൻ പണത്തിനായി മാതാപിതാക്കളെ ആക്രമിച്ചു; കമ്പിപ്പാര കൊണ്ടു അച്ഛന്റെ അടിയേറ്റ മകൻ മരിച്ചു

തിരുവനന്തപുരം: കമ്പിപ്പാര കമ്പിപ്പാര കൊണ്ടു പിതാവിന്റെ അടിയേറ്റ് മകൻ മരിച്ചു. ​തലയ്ക്കു ​ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വഞ്ചിയൂർ കുന്നുംപുറം തോപ്പിൽ ന​ഗറിൽ പൗർണമിയിൽ ഹൃദ്ദിക്ക് (28) ആണ് മരിച്ചത്. ആഡംബര ബൈക്ക് വാങ്ങാൻ 50 ലക്ഷം രൂപ ആവശ്യപ്പെട്ട് ഹൃദ്ദിക്ക് അച്ഛനെ…

സി ഫോം രജിസ്ട്രേഷൻ നടത്തിയില്ല; വിദേശിയെ താമസിപ്പിച്ച ഹോട്ടൽ മാനേജർക്കെതിരെ കേസ്

മാനന്തവാടി: സി ഫോം രജിസ്ട്രേഷൻ നടപടികൾ പാലിക്കാതെ വിദേശ പൗരനെ താമസിപ്പിച്ച സംഭവത്തിൽ ഹോട്ടൽ മാനേജർക്കെതിരെ പോലീസ് കേസെടുത്തു. മാനന്തവാടി ബ്രഹ്മഗിരി ഹോട്ടൽ മാനേജരായ പി. നൈജക്കെതിരെയാണ് ഫോറിനേഴ്സ് ആക്ട് പ്രകാരം കേസെടുത്തത്. വിദേശികളെ താമസിപ്പിക്കുമ്പോൾ ഓൺലൈൻ വഴി ‘സി ഫോം’…

“വിമുക്തി മിഷൻ ദേശഭക്തിഗാന മത്സര വിജയികൾക്ക് സമ്മാനവിതരണം നടത്തി”

പടിഞ്ഞാറത്തറ : സംസ്ഥാന ലഹരി വർജ്ജന മിഷൻ വിമുക്തി നടത്തിയ ജില്ലാതല ദേശഭക്തിഗാന മത്സരത്തിലെ വിജയികൾക്ക് ക്യാഷ് അവാർഡും പ്രശസ്തിപത്രവും വിതരണം ചെയ്തു.ഗവ. ഹയർ സെക്കൻഡറി സ്കൂൾ പടിഞ്ഞാറത്തറയിൽ സംഘടിപ്പിച്ച പ്രോഗ്രാമിന് പ്രിൻസിപ്പൽ പി.ബിജുകുമാർ സ്വാഗതം ആശംസിച്ചു.പി.ടി.എ പ്രസിഡണ്ട് ടി.എസ്. സുധീഷ്…

ഗുണ്ടൽപ്പേട്ട മദ്ദൂർ ഫോറസ്റ്റ് ചെക്പോസ്റ്റിന് സമീപം കാർ ആക്രമിച്ച് മലയാളിയുടെ ഒന്നരക്കോടിയുടെ സ്വർണം കവർന്നു.

ഗുണ്ടൽപ്പേട്ട : ബന്ദിപ്പുരിനും നാഗർഹോളെ വനമേഖലയ്ക്കും ഇടയിൽ കോഴിക്കോട് സ്വദേശിയുടെ കാർ ആക്രമിച്ച് ഒന്നരക്കോടിയുടെ സ്വർണം കവർന്നു. സ്വർണപ്പണിക്കാരനായ വിനുനുനേരേയാണ് വ്യാഴാഴ്‌ച രാത്രി എട്ടോടെ ആക്രമണമുണ്ടായത്. ബന്ദിപ്പുർ-കേരള റൂട്ടിൽ നാഗർഹോളെയിലെ മൂലെഹോളിലേക്കുള്ള മദ്ദൂർ ഫോറസ്റ്റ് ചെക്പോസ്റ്റിന് സമീപമാണ് സംഭവം. ശനിയാഴ്ച‌ വിനു…

ദേശീയ പത്രദിനവും, ലോക പുരുഷദിനവും ആചരിച്ചു

ശ്രേയസ് അമ്പുകുത്തി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദേശീയ പത്ര ദിനാചരണവും,ലോകപുരുഷ ദിനാചരണവും ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ് ഉദ്ഘാടനം ചെയ്തു.പത്ര ദിനാചാരണത്തിന്റെ പ്രസക്തിയെ കുറിച്ച് മാധ്യമ പ്രവർത്തകൻ ബിനു അമ്പലവയൽ സംസാരിച്ചു.ചടങ്ങിൽ പുരുഷന്മാരെ ഷാൾ അണിയിച്ച്‌ ആദരിച്ചു.യൂണിറ്റ്…

51 രൂപയില്‍ തുടങ്ങിയ കരിയര്‍, ഏറ്റവും കൂടുതല്‍ ഹിറ്റ് നല്‍കിയ നായകന്‍; പരാജയത്തിലും മുമ്പില്‍; മരിക്കുന്നത് ആ ആഗ്രഹം ബാക്കിയാക്കി

കുട്ടിക്കാലം മുതലേ സിനിമയില്‍ അഭിനയിക്കുക എന്നത് ധരമിന്റെ സ്വപ്‌നമായിരുന്നു. അതിനായി ഇറങ്ങിത്തിരിക്കാനുള്ള ആത്മവിശ്വാസം കിട്ടുന്നത് ഫിലിം ഫെയര്‍ നടത്തിയ നാഷണല്‍ ന്യൂ ടാലന്റ് കോണ്ടസ്റ്റില്‍ വിജയിക്കുന്നതോടെയാണ്. പിന്നാലെ ധരം ബോംബെയ്ക്ക് വണ്ടി കയറി, പണത്തിന് പകരം സ്വപ്‌നങ്ങള്‍ നിറച്ചൊരു പെട്ടിയുമായി. 1960…

‘കൊടുത്തില്ലേ, ഇനി എന്നോടു ചോദിക്കുന്നത് എന്തിന്?, കേസ് എടുക്കുകയാണെങ്കില്‍ എടുക്ക്’

പാലക്കാട്: ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് പുറത്തു വന്ന പുതിയ ശബ്ദരേഖയില്‍ പ്രതികരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. കഴിഞ്ഞ മൂന്നുമാസമായിട്ട് പറയുന്ന കാര്യങ്ങള്‍ തന്നെയാണ് ഇതിലുമുള്ളത്. അല്ലാതെ പുതിയതായിട്ടൊന്നുമില്ലല്ലോ. നേരത്തെ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് ഇപ്പോഴും പറയാനുള്ളൂ. ആരോപണങ്ങളിന്മേല്‍ ഇപ്പോള്‍ അന്വേഷണം നടക്കുകയാണ്. ആ…

വായു മലിനീകരണത്തിനെതിരെ ഇന്ത്യ ഗേറ്റില്‍ പ്രതിഷേധം, പൊലീസിന് നേര്‍ക്ക് പെപ്പര്‍ സ്‌പ്രേ, 15 പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വായുമലിനീകരണ തോത് വര്‍ദ്ധിച്ചതിനെത്തുടര്‍ന്ന് ഇന്ത്യ ഗേറ്റില്‍ നടന്ന പ്രതിഷേധത്തിനിടെ 15 പേരെ അറസ്റ്റ് ചെയ്തു. പ്രതിഷേധക്കാര്‍ റോഡ് ഉപരോധിക്കുകയും ഉദ്യോഗസ്ഥരെ തടഞ്ഞുവെക്കുകയും ചെയ്്തു. പ്രതിഷേധക്കാര്‍ പൊലീസിന് നേര്‍ക്ക് പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ചു. ഇതേത്തുടര്‍ന്ന് സംഘര്‍ഷം രൂക്ഷമാവുകയും പ്രതിഷേധക്കാരെ അറസ്റ്റ്…

വീണ്ടും ചുഴലിക്കാറ്റ് വരുന്നു, ഒപ്പം ന്യൂനമര്‍ദ്ദവും ചക്രവാതച്ചുഴിയും; സംസ്ഥാനത്ത് വരുംദിവസങ്ങളിലും മഴ തുടരും, ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ വ്യാഴാഴ്ചയ്ക്കകം ചുഴലിക്കാറ്റ് രൂപപ്പെടാന്‍ സാധ്യത. കന്യാകുമാരി കടലിനും സമീപത്തുമായി തുടരുന്ന ചക്രവാതച്ചുഴി നാളെയോട് കൂടി കന്യാകുമാരി കടല്‍, ശ്രീലങ്ക, തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവയ്ക്ക് മുകളില്‍ ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്…