പിണങ്ങോട്: ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവർ, എൽ എസ് എസ് യു എസ് എസ് വിജയികൾ, വിവിധ വ്യക്തിഗത ഇനങ്ങളിൽ സംസ്ഥാനതലത്തിൽ അവാർഡുകൾ നേടിയ വിദ്യാർത്ഥികൾ എന്നിവരെ ആദരിച്ചു.

മികവ് -26 എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി ബഹു വയനാട് ജില്ലാ കളക്ടർ മേഘ ശ്രീ ഐ എ എസ് ഉൽഘാടനം ചെയ്തു.

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് പുറമേ ഈ വർഷം എംബിബിഎസ് പാസായ ഡോക്ടർസി തൻസീൻ നാസർ, സ്വർണ്ണമെഡൽ ജേതാവ് നിയാ സെബാസ്റ്റ്യൻ, മൗണ്ടൈൻ സൈക്ലിംഗ് സ്റ്റേറ്റ് അവാർഡ് ജേതാവ് അക്ഷര ജയേഷ്, ഐ, സി,എഫ് നാഷണൽ ഓപ്പൺ കിക്ക് ബോക്സിങ് താരം റയാൻ ഫാബി, നാഷണൽ മൗണ്ടൻ സൈക്കിളിംഗ് താരം ജുനൈദ് വി, ബേസ് ബോൾ ഓൾ ഇന്ത്യ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പ് താരം മുഹമ്മദ്‌ ശാമിൽ നിയാദ്, ഇൻഡോ നേപ്പാൾ ടെസ്റ്റ് സീരീസ് ത്രോബോൾ ചാമ്പ്യൻ ഷാരോൺ സിബി, ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി ആം റെസ്റ്റലിങ് ചാമ്പ്യൻഷിപ്പ് സിൽവർ മെഡൽ ജേതാവ് ആയിഷ നഷ് വാ ഓ പി, നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് ജേതാവ് മുഹമ്മദ്‌ നിഹാൽ കെ, ശ്രീനിഭ കെ എന്നിവരെയും ആദരിച്ചു.

വെങ്ങപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് ജാസർ പാലക്കൽ അധ്യക്ഷത വഹിച്ചു. കല്പറ്റ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ കെ കെ ഹനീഫ മുഖ്യ അഥിതി ആയിരുന്നു.വൈസ് പ്രസിഡന്റ്‌ ഷീജ എൻ,ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ ആയ ഹസീന മുജീബ്,രാമൻ കെ എ. മിഥിലാ കേശവൻ, വിനീഷ് കെ എം, നിധിൻ, ശ്രീജിത്ത്‌, നിജി കുമാരി, സലീം ബാവ, വസന്ത, ശർബിന എം പി, ഷമീറ മുത്തലിബ്, രമേശ്‌ ബാബു. കരിയർ കൗൺസിലർ മജീദ് തേനേരി, അസിസ്റ്റന്റ് സെക്രട്ടറി നജീബ് വി എ. ഗംഗ ഗോപൻ എന്നിവർ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *