ബത്തേരിയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ് തൃശൂരിൽ അപകടത്തിൽപ്പെട്ടു; 12 പേർക്ക് പരിക്ക്
തൃശൂർ: സുൽത്താൻ ബത്തേരിയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് കണ്ടെയ്നർ ലോറിയുമായി കൂട്ടിയിടിച്ച് 12 പേർക്ക് പരിക്കേറ്റു. കൊടകര മേൽപ്പാലത്തിന് സമീപം ഇന്ന് പുലർച്ചെ 2:45-നായിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്ന് യാത്ര തിരിച്ച സൂപ്പർ ഫാസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിന് ശേഷം…
ക്രിസ്മസ് പരീക്ഷ പുനക്രമീകരിച്ചു; ഡിസംബർ 15 മുതൽ 23 വരെ
തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സ്കൂളുകളിലെ ക്രിസ്മസ് പരീക്ഷ പുനക്രമീകരിച്ചു. 1 മുതൽ 10 വരെയുള്ള ക്ലാസുകൾക്ക് ഡിസംബർ 15 മുതൽ 23 വരെയാണ് പരീക്ഷ നടക്കുക. ഡിസംബർ 23 ന് സ്കൂളുകളിൽ ക്രിസ്മസ് അവധി തുടങ്ങും. ജനുവരി 5 ന്…
വനത്തിൽ കാണാതായ ആദിവാസി കുടുംബത്തിനായുള്ള തിരച്ചിൽ ഇന്നും തുടരും
വയനാട്: തേൻ ശേഖരിക്കാനായി വനത്തിലേക്ക് പോയി കാണാതായ ആദിവാസി കുടുംബത്തിനായുള്ള തിരച്ചിൽ ഇന്നും തുടരും. അട്ടമല ഏറാട്ടുകുണ്ട് ഉന്നതി കോളനിയിലെ കൃഷ്ണൻ, എട്ടുമാസം ഗർഭിണിയായ ഭാര്യ ലക്ഷ്മി (ശാന്ത), ഇളയ മകൻ എന്നിവരെയാണ് കാണാതായത്. ഗർഭിണിയായ ലക്ഷ്മിക്ക് ചികിത്സ ലഭ്യമാക്കുന്നതിനായി ഇവരെ…
സംസ്ഥാന സീനിയര്‍ വോളി: വനിതാ വിഭാഗത്തില്‍ തൃശൂര്‍, പാലക്കാട് ക്വാര്‍ട്ടര്‍ ഫൈനല്‍ ഇന്ന്
കല്‍പ്പറ്റ: ചുള്ളിയോട് നടക്കുന്ന സംസ്ഥാന സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ വനിതാ വിഭാഗം ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്നു വൈകുന്നേരം അഞ്ചിന് തൃശൂരും പാലക്കാടും ഏറ്റുമുട്ടും. പുരുഷന്‍മാരുടെ വിഭാഗത്തില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ രാത്രി ഏഴിന് കോട്ടയം തൃശൂരിനെ നേരിടും. രാത്രി ഒമ്പതിന് കാസര്‍ഗോഡ് കണ്ണൂരുമായി…
തദ്ദേശ തിരഞ്ഞെടുപ്പ് 2025;
തവിഞ്ഞാൽ പഞ്ചായത്തിലെ SDPI സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു. തലപ്പുഴ:തദ്ദേശ തിരഞ്ഞെടുപ്പിൽ തവിഞ്ഞാൽ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നും മത്സരിക്കുന്ന SDPI സാരഥികൾ നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചു. വാർഡ് 07(വി കെ മുഹമ്മദലി),വാർഡ് 08 (സുഹറ ഷൗക്കത്തലി), വാർഡ് 05 (മുഹമ്മദ്…
പത്താമൂഴം, നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ ഇന്ന്
പട്‌ന: ബിഹാര്‍ മുഖ്യമന്ത്രിയായി ജെഡിയു നേതാവ് നിതീഷ് കുമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. പത്താം തവണയാണ് നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രിയാകുന്നത്. ബുധനാഴ്ച ചേര്‍ന്ന ജെഡിയു നിയമസഭ കക്ഷി യോഗവും എന്‍ഡിഎ യോഗവും നേതാവായി നിതീഷിനെ തെരഞ്ഞെടുത്തിരുന്നു. ജെഡിയു യോഗത്തില്‍…
നാല് ദിവസം 3.28 ലക്ഷം തീര്‍ത്ഥാടകര്‍, ശബരിമലയില്‍ വന്‍ ഭക്തജനപ്രവാഹം
പത്തനംതിട്ട: ശബരിമല മണ്ഡല – മകല വിളക്ക് തീര്‍ത്ഥാടത്തില്‍ ഇത്തവണ വന്‍ ഭക്തജന തിരക്ക്. സീസണിലെ ആദ്യ നാല് ദിവസങ്ങളിലായി ശബരിമലയിലെത്തിയത് 3.28 ലക്ഷം തീര്‍ത്ഥാടകര്‍. വെര്‍ച്വല്‍ ക്യൂ, സ്പോട്ട് ബുക്കിങ് ഉള്‍പ്പെടെയുള്ള കണക്കുകളിലാണ് ഈ ഉയര്‍ച്ച രേഖപ്പെടുത്തിയിരിക്കുന്നത്. 16ന് വൈകിട്ട്…
ന്യൂനമര്‍ദ്ദം, ചക്രവാതച്ചുഴി; ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാല്‍ ഒരു ജില്ലകളിലും ഇന്ന് പ്രത്യേക അലര്‍ട്ട്…
‘ഇന്ത്യയുമായി സമ്പൂർണ യുദ്ധത്തിന് സാധ്യത; രാജ്യം അതീവ ജാഗ്രതയിൽ’; പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്
ഇസ്‌ലാമാബാദ് : ഇന്ത്യയുമായി സമ്പൂർണ യുദ്ധത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ്. ഒരു സാഹചര്യത്തിലും ഇന്ത്യയെ അവഗണിക്കുകയോ വിശ്വസിക്കുകയോ ചെയ്യുന്നില്ല. അതുകൊണ്ടു തന്നെ പാകിസ്ഥാൻ പരമാവധി തയാറെടുപ്പുകളിലും ജാഗ്രതയിലുമാണ്. രാജ്യത്തിന് നേരെയുള്ള അഫ്ഗാന്‍ ആക്രമണങ്ങളെ ഇന്ത്യ…
20,000 പാക് രൂപ വീതം സംഭാവന പിരിച്ചു, പണം സ്വീകരിച്ചത് സഡാപേ ആപ് വഴി; ജെയ്‌ഷെ മുഹമ്മദ് വനിതകളെ ഉപയോഗിച്ചും ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ടു
ന്യൂഡല്‍ഹി: ഇന്ത്യയില്‍ വ്യാപകമായി ചാവേര്‍ സ്‌ഫോടനങ്ങള്‍ നടത്താന്‍ പാകിസ്ഥാന്‍ ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് ഫണ്ട് ശേഖരിച്ചിരുന്നതായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. പാകിസ്ഥാനി ഡിജിറ്റല്‍ പേമെന്റ് ആപ്പായ സഡാപേ അടക്കമുള്ളവയിലൂടെയാണ് ജെയ്‌ഷെ മുഹമ്മദ് ഭീകരപ്രവര്‍ത്തനങ്ങള്‍ക്കാണ് സംഭാവന സ്വീകരിക്കുന്നത്. ഈ പണം ഡിജിറ്റല്‍…
