വയനാട്ടിലെ വിനോദസഞ്ചാരികളുടെ അപകടകരമായ യാത്ര.
. മേപ്പാടി – ചൂരല്‍മല റോഡിലാണ് സംഭവം. ഒരു ടെമ്ബോ ട്രാവലറിന് മുകളില്‍ ഇരുന്നുകൊണ്ട് വിനോദസഞ്ചാരികള്‍ യാത്ര ചെയ്യുകയായിരുന്നു.കർണാടകയില്‍ നിന്നുള്ള സംഘമാണ് അപകടകരമാംവിധം യാത്ര ചെയ്തത്. നിർമ്മാണത്തിലിരിക്കുന്ന ഒരു റോഡിലൂടെയാണ് സംഘത്തിന്റെ അപകട യാത്ര. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാർ യാത്രക്കാരെ വിലക്കിയിരുന്നു.…
‘ധാര്‍മികതയും മാന്യതയും സ്വയം പാലിക്കണം, രാഹുല്‍ വിട്ടുനില്‍ക്കണമായിരുന്നു’; മലക്കം മറിഞ്ഞ് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പങ്കെടുത്ത സംഭവത്തില്‍ മലക്കം മറിഞ്ഞ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇത്തരം വിവാദങ്ങള്‍ക്ക് ഇടവരുത്തുന്നത് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതമായ ലക്ഷ്യങ്ങള്‍ക്ക് യോജിച്ചതല്ലെന്നും മന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വിശദീകരിച്ചു.…
‘റെയില്‍വെയെ വര്‍ഗ്ഗീയ രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിച്ചു’; വന്ദേഭാരതിലെ ഗണഗീതത്തില്‍ വിമര്‍ശനവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: എറണാകുളം – ബംഗളൂരു വന്ദേ ഭാരത് സര്‍വീസ് ഉദ്ഘാടനത്തിനിടെ വിദ്യാര്‍ത്ഥികളെക്കൊണ്ട് ആര്‍എസ്എസ് ഗണഗീതം പാടിപ്പിച്ച നടപടി പ്രതിഷേധാര്‍ഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അപരമത വിദ്വേഷവും വര്‍ഗ്ഗീയ വിഭജന രാഷ്ട്രീയവും നിരന്തരം പ്രസരിപ്പിക്കുന്ന ആര്‍എസ്എസിന്റെ ഗാനം സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടിയില്‍ ഉള്‍പ്പെടുത്തിയത്…
ഒടുവില്‍ മാപ്പ് പറഞ്ഞ് യൂട്യൂബര്‍; എന്നെ വിഡ്ഢിയെന്ന് വിളിച്ചു; ചോദ്യം തമാശയായിരുന്നുവെന്ന് ന്യായീകരണം
ബോഡി ഷെയ്മിങ് വിവാദത്തില്‍ ഒടുപ്പില്‍ മാപ്പ് പറഞ്ഞ് യൂട്യൂബര്‍ കാര്‍ത്തിക്. നടി ഗൗരി കിഷന് പത്രസമ്മേളനത്തില്‍ ബോഡി ഷെയ്മിങ് നേരിടേണ്ടി വന്നത് വലിയ ചര്‍ച്ചയായി മാറിയിരുന്നു. കാര്‍ത്തിക്കിന്റെ ചോദ്യത്തെ നേരിട്ട ഗൗരിയ്ക്ക് സിനിമാ ലോകത്തു നിന്നും സോഷ്യല്‍ മീഡിയയിലും പിന്തുണ ശക്തമായതോടെയാണ്…
‘ഇതുപോലൊരു വിവാഹം ഞങ്ങള്‍ മുമ്പ് കണ്ടിട്ടില്ല, സ്വവര്‍ഗ യുവതികള്‍ക്ക് ക്ഷേത്രത്തില്‍ മാംഗല്യം’; ആര്‍പ്പു വിളിച്ച് നാട്ടുകാര്‍
കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ സുന്ദര്‍ബന്‍സ് സ്വദേശികളായ യുവതികള്‍ ക്ഷേത്രത്തില്‍ വെച്ച് വിവാഹിതരായി. 19 കാരിയായ റിയ സര്‍ദാറും 20 വയസുള്ള രാഖി നാസ്‌കറുമാണ് സാമൂഹിക മാനദണ്ഡങ്ങളെയെല്ലാം മാറ്റിമറിച്ച് സ്വവര്‍ഗ വിവാഹം ചെയ്തത്. പ്രൊഫഷണല്‍ നര്‍ത്തകിമാരാണ് റിയയും രാഖിയും. രണ്ട് വര്‍ഷം മുമ്പാണ് ഇരുവരും…
രാഷ്ട്രീയ ജനതാദൾ’തദ്ദേശ മുന്നൊരുക്കം’സംഘടിപ്പിച്ചു
എടവക:വരാനിരിക്കുന്നതദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പിന്റെ ഭാഗമായിരാഷ്ട്രീയ ജനതാദൾ എടവക പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച‘തദ്ദേശ മുന്നൊരുക്കം’രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) സംസ്ഥാന കമ്മിറ്റിയംഗവും വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.ആർ.ജെ.ഡി എടവക പഞ്ചായത്ത് പ്രസിഡന്റ് ഡേവിഡ്…
ബീഫ് സ്റ്റാളില്‍ അതിക്രമിച്ചു കയറി ജീവനക്കാരനെ മര്‍ദിച്ച സംഭവം;കാപ്പ കേസ് പ്രതിയടക്കം രണ്ട് പേര്‍ അറസ്റ്റില്‍
മാനന്തവാടി: എരുമതെരുവിലെ ബീഫ് സ്റ്റാളില്‍ അതിക്രമിച്ചു കയറി ജീവനക്കാരനെ ഇരുമ്പ് താഴ് കൊണ്ട് അടിച്ചുപരിക്കേല്‍പ്പിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ കാപ്പ കേസ് പ്രതിയടക്കം രണ്ട് പേര്‍ അറസ്റ്റില്‍. മാനന്തവാടി സ്വദേശികളായ എരുമത്തെരുവ്, തച്ചയില്‍ വീട്ടില്‍ ടി.സി. നൗഷാദ്(29), പിലാക്കാവ്, ചോലക്കല്‍…
ബത്തേരി പോലീസ് സ്റ്റേഷനിൽ അതിക്രമം; മദ്യലഹരിയിൽ ഉദ്യോഗസ്ഥരെ ആക്രമിച്ച യുവാവ് അറസ്റ്റിൽ
സുൽത്താൻ ബത്തേരി: പോലീസ് സ്റ്റേഷനിലെത്തി എസ്എച്ച്ഒ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ ആക്രമിച്ച യുവാവ് അറസ്റ്റിൽ. ബന്ധുവിനെതിരായ പരാതി അന്വേഷിക്കാനെത്തിയ കോട്ടയം സ്വദേശി ആൻസ് ആന്റണി (26) ആണ് അറസ്റ്റിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെ ബത്തേരി പോലീസ്…
‘ഗൗരിയുടേത് പിആര്‍ സ്റ്റണ്ട്, ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ല; വേണേല്‍ എന്നോട് മാപ്പ് പറയട്ടെ’; പ്രതികരണവുമായി യൂട്യൂബര്‍
നടി ഗൗരി കിഷനെതിരായ ബോഡി ഷെയ്മിങ് സംഭവത്തില്‍ പ്രതികരണവുമായി യൂട്യൂബര്‍ കാര്‍ത്തിക്. ഗൗരിയോട് താന്‍ തെറ്റായൊന്നും ചോദിച്ചിട്ടില്ലെന്നും അതിനാല്‍ മാപ്പ് പറയില്ലെന്നുമാണ് കാര്‍ത്തിക് പറയുന്നത്. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയതായിരുന്നു യൂട്യൂബര്‍. സംഭവത്തില്‍ ഗൗരിയ്ക്ക് പിന്തുണയുമായി ദേശീയ മാധ്യമങ്ങളടക്കം രംഗത്തു വന്നിട്ടും…
‘മുടിയില്‍ ആണിചുറ്റി തടിയില്‍ തറച്ചു, മദ്യം കുടിപ്പിച്ചു, ബീഡി വലിപ്പിച്ചു’; വെളിപ്പെടുത്തലുമായി ആഭിചാരത്തിന് ഇരയായ യുവതി
കോട്ടയം: മുടിയില്‍ ആണിചുറ്റി തടിയില്‍ തറച്ചു, പൂജയ്ക്കിടെ മദ്യം കുടിപ്പിച്ചു, ബീഡി വലിപ്പിച്ചു’ കോട്ടയത്ത് ആഭിചാരത്തിന് ഇരയായ യുവതി നടത്തിയ വെളിപ്പെടുത്തലില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ദുരാത്മാവ് യുവതിയുടെ ദേഹത്ത് കയറി എന്ന് ആരോപിച്ചായിരുന്നു ആഭിചാരക്രിയ. സംഭവത്തില്‍ ഒപ്പം താമസിക്കുന്ന യുവാവ്…
