കള്ളാടി മണ്ണിടിച്ചിൽ ; മാനദണ്ഡങ്ങൾ കര്‍ശനമായി പാലിച്ചുകൊണ്ടാണ് നിർമാണം നടത്തിയത് , അന്വേഷണത്തിൽ സഹകരിക്കും, വിശദീകരണവുമായി നിർമ്മാണ കമ്പനി

ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത നിര്‍മാണത്തിനിടെയുണ്ടായ അപകടം അതീവദു:ഖകരമെന്ന് കരാര്‍ കമ്പനിയായ ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്. ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കുമെന്ന് ബോംബെ, നാഷനല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്കു നല്‍കിയ നിയമപ്രകാരമുള്ള കത്തില്‍ കമ്പനി അറിയിച്ചു. പ്രദേശത്ത് തുടര്‍ന്നു കൊണ്ടിരിക്കുന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും…

‘5 പേർക്കായി മണ്ണിനടിയിൽ തിരച്ചിൽ; കാലാവസ്ഥ അനുവദിച്ചാൽ രാത്രി വൈകിയും രക്ഷാപ്രവർത്തനം തുടരും’,DIG കെ കാർത്തിക്ക്

വയനാട് കള്ളാടി മണ്ണിടിച്ചിലിൽ കാലാവസ്ഥ അനുവദിച്ചാൽ രാത്രി വൈകിയും രക്ഷാപ്രവർത്തനം തുടരുമെന്ന് മേൽനോട്ട ചുമതലയ്ക്കായി എത്തിയ റേഞ്ച് ഡിഐജി കെ കാർത്തിക്ക് ട്വന്റിഫോറിനോട് പറഞ്ഞു. ജില്ലാ ഭരണകൂടവും പൊലീസ് ഉദ്യോഗസ്ഥരും കൂടി ചേർന്നുകൊണ്ടുള്ള രക്ഷാപ്രവർത്തനം രാവിലെ മുതൽ നടന്നു കൊണ്ടിരിക്കുകയാണ്. ഇതുവരെയും…

കനത്ത മഴ, റെഡ് അലേര്‍ട്ട്; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കനത്ത മഴ, രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക നാളെ അവധി പ്രഖ്യാപിച്ചു. മണ്ണിടിച്ചിലുണ്ടായ വയനാടും കോഴിക്കോടുമാണ് അവധി. കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ, ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ്…

കോറോ ഹെൽത്ത് കൂട്ടപിരിച്ചുവിടൽ; കമ്പനി ഉദ്യോഗസ്ഥരുമായി വെള്ളിയാഴ്ച നേരിട്ട് ചർച്ച നടത്തും, മന്ത്രി ബിന്ദു കൃഷ്ണ

അമേരിക്കൻ ആസ്ഥാനമായ കോറോ ഹെൽത്ത് എറണാകുളം, കോഴിക്കോട് ഓഫീസുകളിൽ നിന്ന് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട നടപടി വെള്ളിയാഴ്ചയിലെ ചർച്ചയിലൂടെ പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. വെള്ളിയാഴ്ച വരെ തൽസ്ഥിതി തുടരണമെന്ന സർക്കാർ നിർദേശം പാലിക്കാത്തത്…

‘സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്, പ്രതികൂല സാഹചര്യങ്ങളെ വയനാട് എന്നും അതിജീവിച്ചിട്ടുണ്ട്’; ദുഃഖം രേഖപ്പെടുത്തി രാഹുൽ ഗാന്ധി

വയനാട്ടിലെ മണ്ണിടിച്ചിലിൽ ദുഃഖം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കുടുങ്ങിക്കിടക്കുന്നവരെ രക്ഷപെടുത്താൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. പ്രതികൂല സാഹചര്യങ്ങളെ വയനാട് എന്നും അതിജീവിച്ചിട്ടുണ്ട്. അപകടത്തിൽപ്പെട്ട കുടുംബങ്ങൾക്കൊപ്പം ഒരുമിച്ച് നിൽക്കും എന്നും രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു. വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലിൽ കുടുങ്ങിക്കിടക്കുന്നവരെ…

കള്ളാടി ദുരന്തം; മണ്ണ് മാറ്റാൻ പലതവണ കരാർ കമ്പനിയോട് ആവശ്യപ്പെട്ടു, എല്ലാ ഉത്തരവാദിത്വവും കൊങ്കൺ റെയിൽവേയ്ക്ക്, മന്ത്രി പി കെ ബഷീർ

വയനാട് കള്ളാടിയിലെ ദുരന്തം മനുഷ്യനിർമിതമെന്ന് സർക്കാർ ആവർത്തിക്കുമ്പോൾ അപകടത്തിന്റെ എല്ലാ ഉത്തരവാദിത്വവും കൊങ്കൺ റെയിൽവേയ്ക്ക് ആണെന്ന് പൊതുമരാമത്ത് മന്ത്രി പി കെ ബഷീർ. സ്ഥലത്ത് മണ്ണ് നന്നായി കുട്ടിയിട്ടു. കൃത്യമായി കൊങ്കണെ ഇക്കാര്യങ്ങൾ അറിയിച്ചിരുന്നു. സൈറ്റ് സന്ദർശിച്ച സംഘം അപകടകരമായ അവസ്ഥയിലാണ്…

കള്ളാടി ദുരന്തം : രക്ഷാപ്രവർത്തകരെ സഹായിക്കാൻ സിപിഐഎം പ്രവർത്തകർ രംഗത്തിറങ്ങും

വയനാട് മേപ്പാടി കള്ളാടിയിൽ തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലിൽ തൊഴിലാളികൾ മരിച്ച സംഭവം അത്യന്തം ഞെട്ടലുണ്ടാക്കുന്നതാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അങ്ങേയേറ്റം ദാരുണമായ ദുരന്തത്തിൽ ജീവൻ നഷ്ടമായ തൊഴിലാളികളുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. സർക്കാർ സംവിധാനങ്ങളുടെയും ദുരന്തനിവാരണ…

പെയ്തത് 225 സെന്റിമീറ്റര്‍ മഴ; മണ്ണിനടിയിൽ ജീവന്റെ തുടിപ്പുണ്ടോ? തിരിച്ചറിയാൻ മൂവ്മെന്റ് ലോക്കേറ്റിംഗ് ക്യാമറയും കെഡാവർ നായ്ക്കളെയും എത്തിച്ചു

കള്ളാടി മണ്ണിടിച്ചിലിനെ തുടർന്ന് 21 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. മീനാക്ഷി എസ്റ്റേറ്റിൽ ഉള്ളവരെയാണ് മാറ്റി പാർപ്പിച്ചത്. ചുളിക്ക GLP സ്കൂളിലെക്കാണ് മാറ്റിയത്. 66 പേർ ആണ് ഇവിടെ ഉള്ളത്. ദുരന്തത്തിൽ എത്രപേർ മണ്ണടിയിൽ അകപ്പെട്ട് പോയിരിക്കാമെന്നതിൽ കൃത്യമായ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. മണ്ണടിയിലെ…

കള്ളാടി മണ്ണിടിച്ചിൽ; മരണം 5 ആയി, രക്ഷാപ്രവർത്തനം തുടരുന്നു

വയനാട് മേപ്പാടി – കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയില്‍ ഉണ്ടായ മണ്ണിടിച്ചിലിൽ മരണം 5 ആയി ഉയർന്നു. ഒരു തൊഴിലാളിയുടെ കൂടി മൃതദേഹം കണ്ടെടുത്തു. മേഖലയിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. മണ്ണിനടിയിൽ പെട്ടുപോയവർക്കായി തിരച്ചിൽ നടത്തുകയാണ്. അപകടത്തിൽപ്പെട്ട ഒമ്പതോളം ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.…

വയനാട് കള്ളാടി മണ്ണിടിച്ചിൽ മനുഷ്യനിർമ്മിതമെന്ന് മന്ത്രി ടി സിദ്ദിഖ്

വയനാട് കള്ളാടിയിൽ ഉണ്ടായ മണ്ണിടിച്ചിൽ മനുഷ്യ നിർമ്മിതമെന്ന് മന്ത്രി ടി സിദ്ദിഖ്. മനുഷ്യസാധ്യമായ, ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ചെയ്യാൻ പറ്റുന്ന കാര്യങ്ങളെല്ലാം ചെയ്തു. മാറ്റി താമസിപ്പിക്കേണ്ടവരുടെ ഏകോപനം നടത്തി. രക്ഷാപ്രവർത്തനം വളരെ വേഗത്തിലാണ് നടക്കുന്നത് പുനഃരധിവാസ ക്യാമ്പുകൾ തുറക്കാനുള്ള നിർദേശം നൽകിയിട്ടുണ്ട് മന്ത്രി…