‘തൂഫാന്‍ എഫക്ട്’; സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പ്പന; ആറുദിവസത്തിനിടെ 512.11 കോടിയുടെ മദ്യം വിറ്റു

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കാലത്തെ മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡ്. കഴിഞ്ഞ ആറു ദിവസത്തിനിടെ മാത്രം മദ്യവില്‍പ്പനയില്‍ വന്‍വര്‍ധനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ ബെവ്‌കോയില്‍ 512.11 കോടിയുടെ മദ്യവില്‍പ്പനയാണ് നടന്നത്. കഴിഞ്ഞ വര്‍ഷം സമാന കാലയളവില്‍ ഇത് 460.8 കോടി രൂപയായിരുന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്നലെ…

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്, കേരളത്തില്‍ പെയ്തത് 1,278.7 മില്ലിമീറ്റര്‍ മാത്രം; ഏറ്റവും ബാധിച്ചത് വയനാടിനെ

തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ജൂണ്‍ ഒന്നിനും ഓഗസ്റ്റ് 24നും ഇടയില്‍ കേരളത്തിന് സാധാരണയായി ലഭിക്കേണ്ട മഴയിലാണ് കുറവ് ഉണ്ടായിരിക്കുന്നത്. സാധാരണയായി 1,671 മില്ലിമീറ്റര്‍ മഴയാണ് ലഭിക്കേണ്ടത്. എന്നാല്‍ 1,278.7 മില്ലിമീറ്റര്‍…

‘റെയില്‍വേ ചെയ്തത് ഭരണപരമായ കാര്യം’; പാലക്കാട് ഡിവിഷന്‍ വിഭജനത്തെ ന്യായീകരിച്ച് ബിജെപി

ന്യൂഡല്‍ഹി : പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനത്തെ ന്യായീകരിച്ച് ബിജെപി. റെയില്‍വേ ചെയ്തത് ഭരണപരമായ കാര്യമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. കേരളത്തിന് ഒരു നഷ്ടവുമുണ്ടാകില്ല. കേരളത്തിലെ വികസനത്തില്‍ ഒരു വീഴ്ചയോ, വേഗതക്കുറവോ ഉണ്ടാകാന്‍ പാടില്ലെന്നാണ് ബിജെപിയുടെ നിലപാട്.…

കിടപ്പറ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്ക് വിറ്റ കേസ്: ഭര്‍ത്താവ് അറസ്റ്റില്‍

കൊല്ലം: കിടപ്പറ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്ക് വിറ്റ കേസില്‍ ഭര്‍ത്താവിനെ കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തു. വിദേശത്തു വെച്ച് ഭാര്യയുടെ അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തുകയും, പിന്നീട് അശ്ലീല വെബ്‌സൈറ്റുകള്‍ക്ക് വില്‍പ്പനയ്ക്ക് വെക്കുകയും ചെയ്തു എന്നാണ് പരാതി. ഒരു സുഹൃത്താണ് ഇത്തരം ദൃശ്യങ്ങള്‍…

സവാള വില കുതിച്ചുയരുന്നു; തടയിടാന്‍ കേന്ദ്രം; ഉള്ളിയുമായി ‘കാന്ദ എക്‌സ്പ്രസ്’ കൊച്ചിയിലേക്കും

ന്യൂഡല്‍ഹി: രാജ്യത്ത് പഞ്ചസാരയ്ക്ക് പിന്നാലെ സവാള വിലയും കുതിച്ചുയരുന്നു. രാജ്യത്തെ ശരാശരി സവാള വില കിലോയ്ക്ക് 42 രൂപയായി ഉയര്‍ന്നു. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 19 ശതമാനം വര്‍ധനവാണുണ്ടായിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെ അപേക്ഷിച്ച് 45 ശതമാനമാണ് വര്‍ധന. ഡല്‍ഹി,…

ഉത്രാടവും തിരുവോണവും മഴയോട് മഴ; ഇന്ന് ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് തിരുവോണ ദിനമായ ബുധനാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രവും ശക്തമായ മഴയ്ക്ക് സാധ്യത. പുതുക്കിയ മഴ പ്രവചനം അനുസരിച്ച് ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. നേരത്തെ…

മാനന്തവാടി ബാര്‍ അസോസിയേഷന്‍ ഓണാഘോഷം നടത്തി

മാനന്തവാടി: മാനന്തവാടി ബാര്‍ അസോസിയേഷന്‍ യെസ് യുവര്‍ ഓണം എന്ന പേരില്‍ വിപുലമായ ഓണാഘോഷപരിപാടി സംഘടിപ്പിച്ചു. മാനന്തവാടി ഫോറസ്റ്റ് ഐബി യില്‍ വെച്ച് നടന്ന മാനന്തവാടി ബാര്‍ അസോസിയേഷന്റെ ഓണാഘോഷം അഡിഷണല്‍ ജില്ല ജഡ്ജ് ബിജു.റ്റി ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.…

എടവക ഗ്രാമപഞ്ചായത്ത് കുടംബശ്രീ ഓണ ചന്ത ഉദ്ഘാടനം ചെയ്തു

രണ്ടേനാല്‍: എടവക ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ ഓണച്ചന്ത രണ്ടേ നാലില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗിരിജ സുധാകരന്‍ ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഷറഫുന്നിസ അധ്യക്ഷത വഹിച്ച പരിപാടിയില്‍ വൈസ് പ്രസിഡന്റ് മുസ്തഫ തയ്യുള്ളതില്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ വിനോദ് തോട്ടത്തില്‍, സുബൈദ…

അഡ്വ. ജുനൈദ് കൈപ്പാണിയെ വെള്ളമുണ്ടപബ്ലിക് ലൈബ്രറി അനുമോദിച്ചു

വെള്ളമുണ്ട:കേരള ഹൈക്കോടതിയിൽ നിന്ന് അഭിഭാഷകനായി എൻറോൾ ചെയ്ത ലൈബ്രറി പ്രവർത്തക സമിതി അംഗം മുൻ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. ജുനൈദ് കൈപ്പാണിയെ വെള്ളമുണ്ട പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു.വി. കെ ശ്രീധരൻ മാസ്റ്റർ ഉപഹാരം…

കണ്ണൂരില്‍ ലോറികള്‍ കൂട്ടിയിടിച്ചു കത്തി; രണ്ടുപേര്‍ മരിച്ചു

കണ്ണൂര്‍: പഴയങ്ങാടി പിലാത്തറ മണ്ടൂരില്‍ കെ എസ് ടി പി റോഡില്‍ ചരക്കുലോറികള്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. തകരാറായതിനാല്‍ റോഡരികില്‍ നിര്‍ത്തിയിട്ട മര ലോറിയില്‍ ടാങ്കര്‍ ലോറി വന്നിടിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ മൂന്നരയ്ക്കാണ് അപകടം. ലോറിയുടെ അറ്റകുറ്റപണിക്കായി എത്തിയ മെക്കാനിക്കും സഹായിയുമാണ്…