പുതുവത്സര രാവില്‍ പൊലീസുകാര്‍ക്ക് സര്‍പ്രൈസ്; മധുരവും സമ്മാനങ്ങളുമായി കമ്മീഷണര്‍
കണ്ണൂര്‍: പുതുവത്സര ആഘോഷങ്ങള്‍ക്കിടയില്‍ ജനങ്ങളുടെ സുരക്ഷയ്ക്കായി വിശ്രമമില്ലാതെ ജോലി ചെയ്യുന്ന സഹപ്രവര്‍ത്തകര്‍ക്ക് ആവേശമായി കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ നിധിന്‍രാജ് പി. ഐപിഎസ്. പുതുവത്സര രാവില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ നേരിട്ടെത്തി കണ്ട അദ്ദേഹം, അവര്‍ക്കൊപ്പം കേക്ക് മുറിച്ചും സമ്മാനങ്ങള്‍ നല്‍കിയും…
ആത്മീയ ചികില്‍സ നടത്തി അസുഖം മാറ്റാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ പീഡിപ്പിച്ച കേസില്‍ മധ്യവയസ്കന് അറസ്റ്റില്‍
മേപ്പാടി: ആത്മീയ ചികില്‍സ നടത്തി അസുഖം മാറ്റാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ പീഡിപ്പിച്ച കേസില്‍ നിരവധി കേസുകളില്‍ പ്രതിയായ മധ്യവയസ്കന് അറസ്റ്റില്‍. കട്ടിപ്പാറ, ചെന്നിയാര്‍മണ്ണില്‍ അബ്ദുറഹിമാനെ(51)യാണ് മേപ്പാടി ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ കെ.ആര്.റെമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കഴിഞ്ഞ ശനിയാഴ്ച കണ്ണൂര്‍, ആലക്കോട് നിന്ന്…
കാന്‍സര്‍ രോഗികള്‍ക്ക് വിഗ്: കേശ സമര്‍പ്പണം നടത്തി
വയനാട് സ്ക്കില്‍ പാര്‍ക്കില്‍ നടന്ന കേശ സമര്പ്പണച്ചടങ്ങില്നിന്ന്. മാനന്തവാടി: കാന്‍സര്‍ രോഗികള്‍ക്ക് വിഗ് തയാറാക്കുന്നതിന് കേശദാനം സ്നേഹദാനം എന്ന സന്ദേശവുമായി ടീം ജ്യോതിര്‍ഗമയ സമാഹരിച്ച കേശത്തിന്റെ സമര്‍പ്പണം നടത്തി. വയനാട് സ്കില്‍ പാര്‍ക്കില്‍ നടന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി…
ഹരിത കർമ സേനയെ ആദരിച്ചു
പൂതാടി : ശ്രീ നാരായണ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന കണിയാമ്പറ്റ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് സപ്ത ദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി പൂതാടി പഞ്ചായത്തിലെ ഹരിത കർമസേനയെ ആദരിച്ചു. വിനിജ രക്നാകരൻ, സിനി ,…
എംഎസ്എസ് വനിത് വിംഗ് അനുമോദന ചടങ്ങ് നടത്തി
പിണങ്ങോട്: എംഎസ്എസ് വനിത് വിംഗ് വയനാട് ജില്ലാ കമ്മറ്റി പിണങ്ങോട് ദയ ഗ്രന്ഥശാല ഹാളില്‍ വെച്ച് അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. പരിപാടിയില്‍ വനിത വിംഗിന്റെ മികച്ച യൂണിറ്റിനുള്ള അവാര്‍ഡ് വിതരണം ചെയ്തു. തുടര്ന്ന്തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വിവിധ രാഷ്ട്രീയ…
കല്‍പ്പറ്റയില്‍ ശ്രീനിവാസന് അനുസ്മരണം നാളെ
കല്‍പ്പറ്റ: സീറോ ബജറ്റ് നാച്യുറല്‍ ഫാമിംഗ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ നാളെ എംജിടി ഹാളില്‍ ശ്രീനിവാസന് അനുസ്മരണവും പ്രകൃതി ജീവന ക്ലാസും നടത്തും. ഉച്ചകഴിഞ്ഞ് രണ്ട് മുതലാണ് പരിപാടി. ജേക്കബ് വടക്കന്‍ചേരി, പി.ടി. ജോണ്‍ എന്നിവരുടെ പ്രഭാഷണം ഉണ്ടാകും.
വയനാട്ടില്‍ നാല് നിര്‍ധന കുടുംബങ്ങള്‍ക്കുകൂടി വീട് ഒരുക്കി പ്രോജക്ട് ഷെല്‍ട്ടര്‍
കല്‍പ്പറ്റ: വയനാട്ടില്‍ നാല് നിര്‍ധന കുടുംബങ്ങള്‍ക്കുകൂടി വീട് ഒരുക്കി പ്രോജക്ട് ഷെല്‍ട്ടര്‍. കാവുമന്ദത്തെ ഷിനി ജോസഫ്, പിണങ്ങോടിലെ തയ്യില്‍ ബീപാത്തു, പടിഞ്ഞാറത്തറയിലെ ലിസി, കണിയാമ്പറ്റ അരിഞ്ചേര്‍മലയിലെ റസീന സൈതലവി എന്നിവര്‍ക്കാണ് വീട് നിര്‍മിച്ചുനല്‍കിയത്. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രസ്ഥാനമാണ് പ്രോജക്ട്…
സേവനമാതൃക തീർത്ത് എൻ. എസ്. എസ് യുവത
മാനന്തവാടി ഗവ. പോളിടെക്നിക്ക് കോളേജിലെ ഈ വർഷത്തെ എൻ. എസ്. എസ് സപ്ത ദിന ക്യാമ്പ് വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾ കൊണ്ട് ശ്രദ്ധേയമായി. ഡിസംബർ 25 മുതൽ 31 വരെ മാനന്തവാടി ഗവ. യു. പി സ്കൂളിൽ വെച്ച് നടന്ന ക്യാമ്പിൽ…
അരുണഗിരി റസിഡൻസ് അസോസിയേഷൻ പുതുവൽസരാഘോഷം
കാക്കവയൽ : അരുണഗിരി റസിഡൻസ് അസോസിയേഷൻ പുതുവൽസരാഘോഷം മീനങ്ങാടി ഗ്രാമപഞ്ചായത്ത് മെമ്പർ വി എം വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡൻ്റ് പി ഐ മാത്യു അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ സജിത്ത് ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. വിമുക്തി വയനാട്…
വികസന വഴിയില്‍ പിന്നിടാന്‍ ഇനിയും ഏറെ ദൂരം
കല്‍പ്പറ്റ: ചിരകാല സ്വപ്നങ്ങളില്‍ കുറെയങ്കിലും ഈ വര്‍ഷം സഫലമാകുമെന്ന ചിന്തയിലാണ് വയനാടന്‍ ജനത. വനാതിര്‍ത്തി ഗ്രാമങ്ങളിലെ അതിരൂക്ഷമായ വന്യമൃഗശല്യം, ജില്ലയെ കോഴിക്കോടുമായി ബന്ധിപ്പിക്കുന്ന ചുരമില്ലാ പാതയുടെ അഭാവം, ചികിത്സാരംഗത്തെ പിന്നാക്കാവസ്ഥ, കാര്‍ഷിക മേഖലയുടെ തകര്‍ച്ച, പട്ടികവര്‍ഗക്കാരുടെ ഭൂ-ഭവന രാഹിത്യം… ഇങ്ങനെ നീളുന്നതാണ്…
