60 വയസ് കഴിഞ്ഞ ഫോട്ടോഗ്രാഫര്‍മാരുടെകൂട്ടായ്മ രൂപീകരിച്ചു

പുരുഷോത്തമന്‍, രാമാനുജന്‍, രവീന്ദ്രന്‍. കല്‍പ്പറ്റ: 60 വയസ് കഴിഞ്ഞ ഫോട്ടോഗ്രാഫര്‍മാരുടെ കൂട്ടായ്മ വയനാട്ടില്‍ രൂപീകരിച്ചു. മീനങ്ങാടിയില്‍ ചേര്‍ന്ന യോഗത്തിലാണ് സീനിയര്‍ ഫോട്ടോഗ്രാഫേഴ്‌സ് വയനാട് എന്ന പേരില്‍ കൂട്ടായ്മ രൂപീകരിച്ചത്. ഭാരവാഹികളായി പുരുഷോത്തമന്‍ ബത്തേരി(ചെയര്‍മാന്‍), എന്‍. രാമാനുജന്‍ കല്‍പ്പറ്റ(കണ്‍വീനര്‍), രവീന്ദ്രന്‍ മീനങ്ങാടി(ട്രഷറര്‍)എന്നിവരെ തെരഞ്ഞെടുത്തു.

വിജയികൾക്ക് സ്വതന്ത്ര കർഷക സംഘം സ്വീകരണം നൽകി

കൽപ്പറ്റ: തദ്ദേശ തെരഞ്ഞെടുപ്പിൽ വിളയിച്ച സ്വതന്ത്ര കർഷക സംഘം, ജില്ലാ മുസ് ലിം ലീഗ് നിരീക്ഷകൻ സി.കുഞ്ഞബ്ദുല്ല, സ്വതന്ത്ര കർഷക സംഘം വനിതാ വിംഗ് ജില്ലാ പ്രസിഡന്റ് സൗജത്ത് ഉസ്മാൻ, മാനന്തവാടി നിയോജക മണ്ഡലം വനിതാവിംഗ് പ്രസിഡന്റ് ജമീല ഷറഫുദ്ദീൻ, കൽപ്പറ്റ…

മലമ്പുഴയില്‍ മദ്യം നല്‍കി വിദ്യാര്‍ഥിയെ അധ്യാപകന്‍ പീഡിപ്പിച്ച സംഭവം; പ്രധാന അധ്യാപികയ്ക്ക് സസ്പെന്‍ഷന്‍

പാലക്കാട്: മലമ്പുഴയില്‍ വിദ്യാര്‍ഥിയെ അധ്യാപകന്‍ മദ്യം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ പ്രധാനധ്യാപികക്ക് സസ്‌പെന്‍ഷന്‍. പീഡന വിവരം പൊലീസില്‍ അറിയിക്കുന്നതില്‍ വീഴ്ച പറ്റിയെന്ന് കണ്ടെത്തലിന് പിന്നാലെയാണ് നടപടി. പ്രധാന അധ്യാപിക ഉള്‍പ്പെടെയുള്ള സ്‌കൂള്‍ അധികൃതര്‍ക്ക് ഉണ്ടായത് കുറ്റകരമായ വീഴ്ചയെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണ്ടെത്തല്‍.…

ബിഹാറില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി, ആകെയുള്ള ആറ് എംഎല്‍എമാരും ജെഡിയുവിലേക്ക്, നിതീഷുമായി ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ട്

പട്‌ന: ബിഹാറില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായി ആറ് എംഎല്‍എമാര്‍ എന്‍ഡിഎ ക്യാംപില്‍ ചേരുമെന്ന് റിപ്പോര്‍ട്ടുകള്‍. ആറ് എംഎല്‍എമാര്‍ ജനതാദള്‍ യുണൈറ്റഡില്‍ ചേരുമെന്നാണ് സൂചന. മുഖ്യമന്ത്രി നിതീഷ് കുമാറുമായി എംഎല്‍എമാര്‍ ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ട്. രണ്ടു മാസം മുമ്പ് നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ 61…

വൃക്ക തിരുവനന്തപുരത്ത്, കരള്‍ കോഴിക്കോട്ട്, കോര്‍ണിയ തലശേരിയില്‍; കണ്ണൂരില്‍ വീണ് മരിച്ച 17കാരി പുതുജീവന്‍ നല്‍കുന്നത് നാലുപേര്‍ക്ക്

കണ്ണൂര്‍: സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച 17കാരിയായ പ്ലസ് ടു വിദ്യാര്‍ഥിനി പുതുജീവന്‍ നല്‍കുന്നത് നാലുപേര്‍ക്ക്. കണ്ണൂര്‍ പയ്യാവൂര്‍ ഇരുഡ് സേക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മൂന്നാം നിലയില്‍ നിന്ന് വീണ് മരിച്ച പ്ലസ്ടു വിദ്യാര്‍ഥിനിയായ അയോണ…

പാഴ്‌സലായി പടക്കം, തൃശൂരില്‍ ലോറിക്കു തീപിടിച്ചു; കൊണ്ടുവന്നത് നിയമം ലംഘിച്ച്

തൃശൂര്‍: പടക്കം കയറ്റി വന്ന ലോറിക്കു തീപിടിച്ച് അപകടം. തൃശൂരില്‍ ദേശീയപാത നടത്തറ ഭാഗത്ത് വച്ചാണ് പാഴ്‌സല്‍ കണ്ടെയ്‌നര്‍ ലോറി അഗ്നിക്കിരയായത്. കോയമ്പത്തൂരില്‍ നിന്നും പടക്കം ഉള്‍പ്പെടെയുള്ള പാഴ്‌സലുകളുമായി നടത്തറയിലേക്ക് വന്ന ലോറിക്കാണ് തീപിടിച്ചത്. അപകടത്തില്‍ വാഹനത്തിന്റെ ഡ്രൈവര്‍ പുത്തൂര്‍ സ്വദേശി…

നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

കൽപറ്റ:കലക്ടറേറ്റ് റിക്രിയേഷന്‍ ക്ലബ്ബും കല്‍പറ്റ കരുണ കണ്ണാശുപത്രിയും സംയുക്തമായി കലക്ടറേറ്റ് ജീവനക്കാര്‍ക്കായി നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഭാഗമായി 230 ഓളം ജീവനക്കാര്‍ നേത്ര പരിശോധനക്ക് വിധേയരായി. നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടത്തിയ പരിശോധനകളില്‍ കാഴ്ച പരിശോധന, തിമിര…

മണിനാദം നാടന്‍പാട്ട് മത്സരത്തിന് അപേക്ഷിക്കാം

കൽപറ്റ:സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് യുവജനങ്ങളുടെ കലാപരമായ കഴിവ് പ്രോത്സാഹിപ്പിക്കാന്‍ നാടന്‍പാട്ട് കലാകാരന്‍ കലാഭവന്‍ മണിയുടെ സ്മരണാര്‍ത്ഥം മണിനാദം നാടന്‍പാട്ട് മത്സരം സംഘടിപ്പിക്കുന്നു. ജില്ലാതല മത്സരങ്ങളില്‍ നിന്നും മികച്ച മൂന്ന് ടീമുകളെ തിരഞ്ഞെടുക്കും. ഒന്നാം സ്ഥാനം നേടുന്ന ടീമിന് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാന്‍…

വയനാട്‌ പാക്കേജിൽ ആദിവാസി വിഭാഗങ്ങൾക്ക്‌ പ്രത്യേക പദ്ധതി വേണം; മുഖ്യമന്ത്രിക്ക്‌ നിവേദനം നൽകി: എകെഎസ്‌

കൽപറ്റ: വയനാട്‌ പാക്കേജിൽ ഉൾപ്പെടുത്തി ആദിവാസി വിഭാഗങ്ങൾക്ക്‌ പ്രത്യേക പദ്ധതി അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ എകെഎസ്‌ ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിക്ക്‌ നിവേദനം നൽകി. അർഹരായ മുഴുവൻപേർക്കും ഭ‍ൂമിയും വീടും അനുവദിക്കുക, മെന്റർ അധ്യാപകർക്ക്‌ ഉത്തരവിൽ പറയുന്ന പ്രകാരം പ്രതിമാസം 21,900 രൂപ വേതനം…

ടാറിംഗിന് പിന്നാലെ തകർന്ന് ബത്തേരി – പുൽപ്പള്ളി റോഡ്

ബത്തേരി: പുൽപ്പള്ളി റോഡിൽ ലക്ഷങ്ങൾ ചിലവഴിച്ച് നടത്തിയ ടാറിങ് പ്രഹസനമാകുന്നു. റീ-ടാറിങ് നടത്തി മണിക്കൂറുകൾക്കകം തന്നെ റോഡിലെ മെറ്റലുകൾ ഇളകിമാറി കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയാവുകയാണ്. കരാറുകാരന്റെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥയാണ് റോഡിന്റെ ഈ ദുരവസ്ഥയ്ക്ക് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. കഴിഞ്ഞ ദിവസമാണ് റോഡിന്റെ…