Author: admin

‘ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ ഓണക്കാലത്ത് ചെക്ക്പോസ്റ്റുകളില്‍ 24 മണിക്കൂര്‍ പരിശോധന’; മന്ത്രി കെ. മുരളീധരന്‍

തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്തേക്ക് എത്തുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് അതിര്‍ത്തി ചെക്ക്പോസ്റ്റുകളില്‍ 24 മണിക്കൂര്‍ നിരീക്ഷണവും പരിശോധനയും ഏര്‍പ്പെടുത്തിയതായി ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരന്‍ അറിയിച്ചു. സംസ്ഥാനത്തെ പ്രധാന പ്രവേശന കവാടങ്ങളായ ആര്യങ്കാവ്, കുമളി, വാളയാര്‍, മീനാക്ഷിപുരം,…

ലഹരി ഉപയോഗം പുറത്ത് പറഞ്ഞതിന് 19കാരന്റെ ജനനേന്ദ്രിയം തകർത്ത കേസ്; രണ്ട് പേർ റിമാൻ‍ഡിൽ

ഇടുക്കി: തൊടുപുഴയിൽ ലഹരി ഉപയോഗം പുറത്ത് പറഞ്ഞതിന് 19കാരന്റെ ജനനേന്ദ്രിയം തകർത്ത കേസിൽ അറസ്റ്റിലായ രണ്ട് പേരെ റിമാൻഡ് ചെയ്തു. രണ്ടും മൂന്നും പ്രതികളായ അക്ഷയ് സജു, ഗൗതം കൃഷ്ണ എന്നിവരെയാണ് റിമാൻഡ് ചെയ്തത്. ഒന്നാം പ്രതിയെ പ്രായപൂർത്തിയാകാത്തതിനാൽ ഒബ്സർവേഷൻ ഹോമിലേക്ക്…

വിദ്യാർഥികൾക്കെതിരായ പെല്ലറ്റ് ആക്രമണം; രാഹുൽ​ ​ഗാന്ധിയുടെ സമരം വിജയം, FIR രജിസ്റ്റർ ചെയ്യാൻ തീരുമാനം

ഡൽ​ഹി: വിദ്യാർഥികൾക്കെതിരായ പെല്ലറ്റ് ആക്രമണത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ തീരുമാനം. പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ കുത്തിയിരിപ്പ് സമരത്തിന് പിന്നാലെയാണ് പൊലീസ് മുട്ടുമടക്കിയത്. ഡിസിപിയുമായി പ്രിയങ്ക ഗാന്ധി നടത്തിയ ചർച്ചയിലാണ് തീരുമാനം…

ഹരിത കർമസേനാംഗങ്ങൾക്ക് ഓണക്കോടിയും ബോണസും വിതരണം ചെയ്തു

പിണങ്ങോട് : വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ഹരിത കർമസേന അംഗങ്ങൾക്ക് ഓണക്കോടിയും ബോണസും വിതരണം ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജാസർ പാലക്കൽ നിർവഹിച്ചു.മാലിന്യസംസ്‌കരണ രംഗത്ത് ഹരിത കർമസേനാംഗങ്ങൾ നടത്തുന്ന പ്രവർത്തനങ്ങളെ അഭിനന്ദിച്ച പ്രസിഡന്റ്, പഞ്ചായത്തിന്റെ…

കുടുംബശ്രീ ജില്ലാതല ഓണം വിപണനമേളയ്ക്ക് തുടക്കം

ഓണവിപണി കീഴടക്കാൻ കുടുംബശ്രീയുടെ ഉൽപന്നങ്ങളുമായി ജില്ലാതല ഓണം വിപണന മേളയ്ക്ക് തുടക്കമായി. മാനന്തവാടി മൈസൂർ റൂട്ടിൽ ആരംഭിച്ച വിപണനമേള എം എൽ എ ഉഷ വിജയൻ ഉദ്ഘാടനംചെയ്തു. നാടൻ രുചിയും ഗുണമേന്മയുള്ള ഉൽപ്പന്നങ്ങളും കുറഞ്ഞ വിലയിൽ ജനങ്ങളിലെത്തിച്ച് ഓണം വിപുലമാക്കാനുള്ള ശ്രമത്തിലാണ്…

ദുരന്ത ബാധിതർക്കായുള്ള പുനരധിവാസ പദ്ധതികൾ വേഗത്തിൽ പൂർത്തീകരിക്കും: മന്ത്രി ടി സിദ്ദീഖ്

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കായുള്ള പുനരധിവാസ പദ്ധതികളെല്ലാം വേഗത്തിൽ പൂർത്തിയാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ദീഖ്. അതിജീവിതരുടെ ഉപജീവന ആവശ്യങ്ങൾക്കായി കുടുംബശ്രീ മിഷൻ മുഖേന നടപ്പാക്കുന്ന മൈക്രോ പ്ലാൻ പദ്ധതിയിലേക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അധികമായി അനുവദിച്ച…

വാഹനാപകടം;ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു

മാനന്തവാടി: മാനന്തവാടി എരുമത്തെരുവില്‍ കാല്‍നട യാത്രികന്‍ വാഹനമിടിച്ച് മരിച്ചു. ലോട്ടറി കച്ചവടക്കാരനായ കണ്ണോത്തുമല സ്വദേശി അറുമുഖന്‍ (63) ആണ് മരിച്ചത്. റോഡ് മുറിച്ചുകിടക്കുന്നതിനിടെ ടിപ്പര്‍ ഇടിക്കുകയായിരുന്നു.സംഭവസ്ഥലത്ത് വെച്ച് മരണം സംഭവിച്ചു.

മുത്തങ്ങാ സമരത്തിനിടെ പൊലീസുകാരനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ്; എം ഗീതാനന്ദന് ഉള്‍പ്പെടെ ആശ്വാസം; ശിക്ഷാവിധി മരവിപ്പിച്ചു

എറണാകുളം: മുത്തങ്ങാ സമരത്തിനിടെ പൊലീസ് ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ആദിവാസി ഗോത്ര മഹാസഭ നേതാവ് എം ഗീതാനന്ദന്‍ ഉള്‍പ്പെടെയുള്ള നാല് പ്രതികളുടെ ശിക്ഷാവിധി മരവിപ്പിച്ച് ഹൈക്കോടതി. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. കല്‍പ്പറ്റ കോടതി 19 വര്‍ഷമാണ് ഗീതാനന്ദന്‍ അടക്കമുള്ളവര്‍ക്ക്…

മിസാ നാടകത്തിന്റെ രംഗങ്ങൾ വെട്ടി പ്രചരിപ്പിച്ച സംഭവം, നിയമനടപടിക്ക് DYFI; സ്നേഹലത റെഡിയുടെ ജീവിതമാണ് വരച്ചുകാട്ടുന്നതെന്ന് വി കെ സനോജ്

തൃശൂർ: മിസാ നാടകത്തിന്റെ രംഗങ്ങൾ വെട്ടി പ്രചരിപ്പിച്ച സംഭവം, സദാചാര പ്രചാരണത്തിനെതിരെ നിയമ നടപടിക്ക് DYFI. പൊതുസമ്മേളന വേദിയിലും നാടകം പ്രദർശിപ്പിക്കും എന്ന് വികെ സനോജ് പറഞ്ഞു. മിസാ എന്ന നാടകത്തിന്റെ ചില ഭാഗങ്ങൾ മാത്രം വെട്ടിയെടുത്ത് പ്രചരിപ്പിക്കുകയാണ്. സ്നേഹലത റെഡിയുടെ…

നിർമ്മാണ സാമഗ്രികളുടെ നിയന്ത്രണം, കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്നാട്; വിജയ് ഉറപ്പ് നൽകിയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: നിർമ്മാണ സാമഗ്രികളുടെ നിയന്ത്രണം, കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്നാട്. മെറ്റല്‍ ഉള്‍പ്പെടെയുള്ള നിര്‍മ്മാണ സാമഗ്രികള്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നതിന് തമിഴ്‌നാട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ നിന്ന് കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് അറിയിച്ചതായി മുഖ്യമന്ത്രി…