Author: ONLINE

‘അവകാശം സ്ഥാപിച്ച’ ഭൂമി പതിച്ചുകിട്ടുമെന്ന പ്രതീക്ഷയില്‍ പട്ടികവര്‍ഗ കുടുംബങ്ങള്‍

കല്‍പ്പറ്റ: യുഡിഎഫ് സര്‍ക്കാര്‍ നിലവില്‍ വരാനിരിക്കേ വയനാട്ടില്‍ ഭൂസമര രംഗത്തുള്ള ആദിവാസി കുടുംബങ്ങള്‍ വലിയ പ്രതീക്ഷയില്‍. ഭൂസമരത്തിന്റെ ഭാഗമായി പതിറ്റാണ്ടിനുമുമ്പ് ‘അവകാശം സ്ഥാപിച്ച’ ഭൂമി പതിച്ചുനല്‍കുന്നതിന് അടുത്ത സര്‍ക്കാര്‍ സത്വര നടപടി സ്വീകരിക്കുമെന്ന വിശ്വാസത്തിലാണ് കുടുംബങ്ങള്‍. റിസര്‍വ് വനത്തിലുള്ളത് ഒഴികെ സമരഭൂമികള്‍…

ശിശുമലയില്‍ മൃഗസംരക്ഷണ വകുപ്പ് മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചു

മുള്ളന്‍കൊല്ലി: പഞ്ചായത്തിലെ ചണ്ണോത്തുകൊല്ലി, സീതാമൗണ്ട് ക്ഷീരസംഘങ്ങളുടെ പരിധിയില്‍ മൃഗസംരക്ഷണ വകുപ്പ് മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തി. ശിശുമലയില്‍ പശുക്കള്‍ ചത്ത പശ്ചാത്തലത്തിലായിരുന്നു ക്യാമ്പുകള്‍. ജില്ലാ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെയും മൊബൈല്‍ ഫാം എയ്ഡ് യൂണിറ്റിന്റെയും ക്ഷീര സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പുകള്‍ സംഘടിപ്പിച്ചത്. ഇതിന്റെ…

വന്യജീവി ഭീഷണിയിൽ കൃഷിയിടങ്ങൾ തരിശായി; ഉപജീവനം നഷ്ടമായി അതിർത്തി ഗ്രാമങ്ങൾ

സുൽത്താൻ ബത്തേരി: നൂൽപ്പുഴ പഞ്ചായത്തിലെ പാന്പുംകൊല്ലി ഉൾപ്പെടെയുള്ള വനാതിർത്തി ഗ്രാമങ്ങളിൽ വന്യജീവിശല്യം രൂക്ഷമായതോടെ കർഷകർ കൃഷി പൂർണമായും ഉപേക്ഷിക്കുന്ന സ്ഥിതിയിലേക്ക്. ഏക്കർ കണക്കിന് കൃഷിയിടങ്ങൾ ഉണ്ടായിട്ടും കൃഷി ചെയ്യാൻ കഴിയാതെ ഭൂമി തരിശായി കിടക്കുകയാണ്. നൂൽപ്പുഴ പഞ്ചായത്തിലെ ഒട്ടുമിക്ക വനമേഖലാ ഗ്രാമങ്ങളിലുമുള്ള…

വെളിച്ചെണ്ണയ്ക്ക് സംസ്ഥാനത്ത് വില ഇടിഞ്ഞിട്ടും ബത്തേരിയിൽ തീവില

സുൽത്താൻ ബത്തേരി: സംസ്ഥാനത്ത് വെളിച്ചെണ്ണ വിലയിൽ ഗണ്യമായ ഇടിവ് ഉണ്ടായിട്ടും ജില്ലയിലെ വിപണിയിൽ വിലമാറ്റമില്ലാത്തത് ഉപഭോക്താക്കളെ ആശങ്കയിലാഴ്ത്തുന്നു. വിവിധ ബ്രാൻഡുകളിലെ വെളിച്ചെണ്ണയ്ക്ക് സംസ്ഥാന വിപണിയിൽ കിലോഗ്രാമിന് 210 മുതൽ 260 രൂപ വരെ മാത്രമാണ് വിലയുള്ളത്. എന്നാൽ ബത്തേരിയിലെ സൂപ്പർമാർക്കറ്റുകളിൽ ഇപ്പോഴും…

‘ഇതുപോലൊരു ജനവികാരം ആദ്യം, സതീശനെ മുഖ്യമന്ത്രി ആക്കിയില്ലെങ്കിൽ പ്രതിഷേധം ഉയരും’; ഹൈക്കമാൻഡിനോട് സുധീരൻ

ന്യൂഡല്‍ഹി: കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ കേരളത്തിലെ മുതിര്‍ന്ന നേതാക്കളുമായി ഹൈക്കമാന്‍ഡ് നടത്തിയ ചര്‍ച്ചകള്‍ നിര്‍ണായക സ്വാധീനം ചെലുത്തിയതായി റിപ്പോര്‍ട്ടുകള്‍. മുതിര്‍ന്ന നേതാവ് എ കെ ആന്റണി, മുന്‍ കെപിസിസി പ്രസിഡന്റുമാരായ വി എം സുധീരന്‍, കെ മുരളീധരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, എംപിയായ…

വീടിന് പുറത്ത് ഉറങ്ങിക്കിടന്നയാളെ കാട്ടാന ചവിട്ടിക്കൊന്നു; രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു

പാലക്കാട്: കാട്ടാനയുടെ ആക്രമണത്തില്‍ സംസ്ഥാനത്ത് ഒരാള്‍ കൊല്ലപ്പെട്ടു. പാലക്കാട് മലമ്പുഴ അകമലവാരം ആദിവാസി ഉന്നതിയിലാണ് സംഭവം. വീടിന് പുറത്തെ മരച്ചുവട്ടില്‍ കിടന്നുറങ്ങുകയായിരുന്ന ചന്ദ്രന്‍ (45) ആണ് മരിച്ചത്. പുലര്‍ച്ചെ 3.30 ഓടെയായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. കൂടെയുണ്ടായിരുന്ന രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടു. കനത്ത…

എസ്എസ്എല്‍സി ഫല പ്രഖ്യാപനം നാളെ മൂന്ന് മണിക്ക്; പ്രതീക്ഷയോടെ വിദ്യാർഥികൾ, റിസൾട്ട് എങ്ങനെ അറിയാം?

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം നാളെ (വെള്ളിയാഴ്ച) പ്രഖ്യാപിക്കും. നാളെ വൈകിട്ട് മൂന്ന് മണിക്ക് ആണ് ഫലപ്രഖ്യാപനം. കഴിഞ്ഞ ദിവസം പരീക്ഷാ ബോർഡ് യോഗം ചേർന്ന് അന്തിമമായി ഫലം വിലയിരുത്തിയിരുന്നു. ഇതിന് ശേഷമാണ് ഫലപ്രഖ്യാപനം ഈ മാസം 15ന് തന്നെ…

കോഴിക്കോട്ട് പെരുവണ്ണാമൂഴി വനത്തില്‍ സര്‍വേക്ക് പോയ ഏഴ് പേര്‍ വനത്തില്‍ കുടുങ്ങി.

കോഴിക്കോട്: പെരുവണ്ണാമൂഴി വനത്തില്‍ സർവേക്ക് പോയ ഏഴ് പേർ വനത്തില്‍ കുടുങ്ങി. നാലു സർവേ ഉദ്യോഗസ്ഥരും മൂന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘമാണ് കുടുങ്ങിയത്. മൂന്നു സംഘങ്ങളായി വനം വകുപ്പ് തെരച്ചില്‍ ആരംഭിച്ചു. ഇന്നലെയാണ് സര്‍വേക്ക് പോയത്. നിലവില്‍ സംഘവുമായി ബന്ധപ്പെടാൻ…

‘അവിടെ നിന്ന ഒരാൾ പോലും എന്നെ നോക്കിയില്ല, ആ സംഭവം എന്നെ അസ്വസ്ഥനാക്കി; അതോടെ എന്റെ അഹങ്കാരവും പോയി’

സിനിമ പോലെ തന്നെ സൂപ്പർ സ്റ്റാർ രജനികാന്തിന്റെ ആത്മീയ ജീവിതവും ആരാധകർക്കിടയിൽ ശ്രദ്ധേയമാണ്. വർഷത്തിലൊരിക്കൽ തിരക്കുകളെല്ലാം മാറ്റി വച്ച് തലൈവർ ഹിമാലയൻ യാത്രയും നടത്താറുണ്ട്. ഇപ്പോഴിതാ തന്റെ അഹങ്കാരം തകർത്തുകളഞ്ഞ ഒരു സംഭവത്തെക്കുറിച്ച് പങ്കുവച്ചിരിക്കുകയാണ് സൂപ്പർ സ്റ്റാർ. ബംഗളൂരുവിൽ ശ്രീ ശ്രീ…

‘മുഖ്യമന്ത്രി ആര്? ജനം രാഷ്ട്രീയ വഞ്ചനയ്ക്ക് ഇരയാകുന്ന സ്ഥിതി’; ചോദ്യങ്ങളുമായി സാംസ്കാരിക നായകര്‍

കൊച്ചി: തെരഞ്ഞെടുപ്പ് ഫലം വന്ന് ഒന്‍പത് ദിവസമായിട്ടും സംസ്ഥാനത്തെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാത്ത കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ എഴുത്തുകാരും സാംസ്‌കാരിക നായകരും രംഗത്ത്. വലിയ ഭൂരിപക്ഷം നേടിയ മുന്നണിയിലെ നേതൃകക്ഷി ഇങ്ങനെ കുഴങ്ങുന്നത് മുമ്പൊരിക്കലും കണ്ടിട്ടില്ലെന്നും എഴുത്തുകാര്‍ പ്രസ്താവനയില്‍ പറയുന്നു. സാറാ ജോസഫ്, എംഎന്‍…