Author: ONLINE

വിജയ്‌ന് ഇന്ന് ആദ്യ പരീക്ഷണം, സ്പീക്കര്‍ തെരഞ്ഞെടുപ്പ്; എഐഎഡിഎംകെ പിളരുമോ?

ചെന്നൈ: തമിഴ്‌നാട് നിയമസഭയില്‍ വിജയ്‌ന്റെ നേതൃത്വത്തിലുള്ള ടിവികെ സര്‍ക്കാര്‍ നിയമസഭയില്‍ ഇന്ന് ആദ്യ പരീക്ഷണം നേരിടും. സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. സ്പീക്കര്‍ സ്ഥാനത്തേക്ക് ടിവികെയുടെ സ്ഥാനാര്‍ത്ഥി ജെ സി ഡി പ്രഭാകര്‍ ആണ്. മൂന്നാം തവണ നിയമസഭയിലെത്തുന്ന…

ചമ്പക്കര കനാലില്‍ അജ്ഞാത മൃതദേഹം ഒഴുകിയെത്തി, പൊലീസ് അന്വേഷണം

കൊച്ചി: ചമ്പക്കര കനാലില്‍ അജ്ഞാത മൃതദേഹം ഒഴുകിയെത്തി. 30 വയസ്സിനും 40 വയസ്സിനും ഇടയില്‍ പ്രായമുള്ള പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കറുത്ത ട്രാക്ക് സ്യൂട്ടും കറുത്ത ടീഷര്‍ട്ടും ധരിച്ച ചെറുപ്പക്കാരന്റേതാണ് മൃതദേഹം. ഇന്നു രാവിലെയാണ് മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.…

കരുതലിൻ്റെ കരങ്ങൾക്കായി; ഇന്ന് ലോക നഴ്‌സ് ദിനം

ഇന്ന് ലോക നഴ്‌സ് ദിനം. സമൂഹത്തിനായി നഴ്‌സുമാർ നൽകുന്ന വിലമതിക്കാനാകാത്ത സേവനവും ത്യാഗവും ഓർമപ്പെടുത്തിക്കൊണ്ടാണ് ഈ ദിനം ആചരിക്കുന്നത്. ആധുനിക നഴ്‌സിങ്ങിന്റെ സ്ഥാപകയായ ഫ്ലോറൻസ് നൈറ്റിൻഗേലിൻ്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ലോക നഴ്‌സ് ദിനം ആചരിക്കുന്നത്. യുദ്ധമുഖത്ത് സ്വന്തം ജീവൻ പണയം വെച്ച് സൈനികരെ…

സ്വർണാഭരണ പ്രേമികള്‍ക്ക് തിങ്കളാഴ്ച നല്ലദിവസം: സ്വർണവില വീണ്ടും ഇടിഞ്ഞു

കൽപ്പറ്റ:സംസ്ഥാനത്ത് സ്വർണ വില വീണ്ടും താഴേക്ക്. മെയ് മാസത്തിന്‍റെ തുടക്കത്തിലെ ഇടിവില്‍ നിന്നും കഴിഞ്ഞ ആഴ്ച മുകളിലേക്ക് ഉയർന്നെങ്കിലും വെള്ളി, ശനി ദിവസങ്ങളില്‍ വില വീണ്ടും താഴേക്ക് വന്നു. മാർക്കറ്റ് അവധി ദിനമായ ഇന്നലെ ശനിയാഴ്ചത്തെ നിരക്കില്‍ തന്നെയായിരുന്നു വില്‍പ്പന. എന്നാല്‍…

ഒരു ദിവസം ‘200 സിക്സുകൾ’ തൂക്കും, രാവിലെ 5 മണിക്ക് തുടങ്ങും; ചെപ്പോക്കിലെ ‘അഴിഞ്ഞാട്ടം’ ധോനിയുടെ ‘സ്പെഷ്യൽ ബാറ്റില്‍’!

ചെന്നൈ: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു ജയം സമ്മാനിച്ചത് ഉര്‍വില്‍ പട്ടേലെന്ന 27കാരന്റെ ബാറ്റിങ് അഴിഞ്ഞാട്ടമായിരുന്നു. 13 പന്തില്‍ 50 അടിച്ച് ഐപിഎല്ലിലെ വേഗമേറിയ അര്‍ധ സെഞ്ച്വറി ഉള്‍പ്പെടെ നിരവധി റെക്കോര്‍ഡുകള്‍ താരം മത്സരത്തില്‍ സ്വന്തമാക്കിയിരുന്നു. ഇതെല്ലാം…

‘പ്രണയം വിളിച്ച് പറയാനുള്ളതാണ്’; അതേ സാരിയില്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി തൃഷ

തമിഴ്‌നാടിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ പുതിയ ഏടിന് തുടക്കമിട്ട് വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരിക്കുകയാണ്. ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങ് സിനിമയേക്കാള്‍ വലിയ സിനിമാറ്റിക് മൊമന്റുകള്‍ക്കാണ് വഴിയൊരുക്കിയത്. വിജയ്‌യുടെ സത്യപ്രതിജ്ഞ ചടങ്ങിലെ ഏറ്റവും വലിയ ചര്‍ച്ചാ വിഷയം നടി…

കാട്ടുപോത്ത് ആക്രമണം വനംവകുപ്പ് ജീവനക്കാരന് പരിക്ക്

തോൽപ്പെട്ടി ചെറിയ നായ്ക്കട്ടി സ്വദേശി എടമല വീട്ടിൽ വിഷ്ണുകുമാറിനാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ജോലിക്ക് പോകുന്നതിനിടെ വീടിന് സമീപത്ത് വെച്ചായിരുന്നു ആക്രമണം. ഇടതു കാലിന് പരിക്കേറ്റ വിഷ്‌ണുകുമാർ വയനാട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ.

പള്ളിമുക്ക് ഏരിയയിൽ വൈശ്യൻ അബുറോഡ് ഉദ്ഘാടനം ചെയ്തു

കണിയാമ്പറ്റ പഞ്ചായത്ത് പതിനഞ്ചാം വാർഡിലെ പള്ളിമുക്ക് ഏരിയയിൽ നിർമ്മാണം പൂർത്തിയായ വൈശ്യൻ അബുറോഡിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ നഫീസത്ത് ജാഫർ നിർവഹിച്ചു. ചടങ്ങിൽ അസീസ് പാലോളി, ഹംസ പള്ളിക്കണ്ടി, ഹംസ പിലാച്ചേരി, ജലീൽ മോയിൻ, റഷീദ് പള്ളിമുക്ക്, ജംഷി പെരുമയിൽ, അസീസ്…

വെള്ളാരംകുനി ചിന്നൻ റോഡ് ഉദ്ഘാടനം ചെയ്തുകണിയാമ്പറ്റ:

കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ (MGNREGS) ഉൾപ്പെടുത്തി നിർമ്മാണം പൂർത്തിയാക്കിയ വെള്ളാരംകുനി ചിഹ്നം റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. വി.പി. യൂസഫ് ഉദ്ഘാടനം ചെയ്തു. വാർഡിലെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കോൺക്രീറ്റ് പ്രവൃത്തികളാണ് ഇവിടെ…

ചാടിവീണ പുള്ളിപ്പുലിയുടെ കഴുത്തിന് പിടിച്ചു നിര്‍ത്തി; ധീരമായി നേരിട്ട് 13 കാരന്‍

ഭോപ്പാല്‍ : ആക്രമിക്കാനെത്തിയ പുള്ളിപ്പുലിയുടെ കഴുത്തിനു പിടിച്ചു നിര്‍ത്തി പതിമൂന്നുകാരന്‍. മധ്യപ്രദേശിലെ കുര്‍സി ഖാപ ഗ്രാമത്തിലാണ് സംഭവം. എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ സത്യം താക്കൂര്‍ ആണ് ആക്രമിക്കാനെത്തിയ പുള്ളിപ്പുലിയെ സധൈര്യം നേരിട്ടത്. വീടിനു സമീപത്തെ കൃഷിയിടത്തിലെ കിണറിനടുത്ത് വൈകിട്ട് കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് കുറ്റിക്കാട്ടില്‍നിന്നും…