കൽപറ്റ :കൈനാട്ടി പത്മപ്രഭ പൊതു ഗ്രന്ഥാലയത്തിൽ കുട്ടികളുടെ സർഗാത്മകമായ കഴിവുകളെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ബാലവേദി സംഗമം നടത്തി. സംഗമം എഴുത്തുകാരി ഷീമ മഞ്ചാൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡന്റ് ടി.വി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. . എം. പി. വീരേന്ദ്രകുമാർ ഹാളിൽ നടന്ന യോഗത്തിൽ ഭാരവാഹികളായി ടി. എസ്.സായി നന്ദൻ ( പ്രസിഡന്റ്) കെ. ജെ. സമൂല്യ ( വൈസ് പ്രസിഡന്റ്), റയാൻ ആന്റോ (സെക്രട്ടറി ), എസ്. വി അക്ഷയമോൾ (ജോ. സെക്രട്ടറി), കെ. എസ്. അനുഗ്രഹ ( ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു. ഗ്രന്ഥാലയം സെക്രട്ടറി കെ. പ്രകാശൻ, പി. സി. സോമൻ , കെ.ആർ. അനുഷ്ക, ടി. എസ്.സൂര്യനന്ദൻ , ധീരവ് ചന്ദ്ര, ടി.എസ്.പ്രിയങ്ക എന്നിവർ സംസാരിച്ചു.
