കമ്പളക്കാട് :
ഡിജിറ്റൽയുഗത്തിന്റെഅതിവേഗമാറ്റങ്ങൾക്കിടെമതവിദ്യാഭ്യാസ രംഗവും കാലാനുസൃതമായിനവീകരിക്കപ്പെട്ടിരിക്കുയാണന്നും കേരളീയ മുസ് ലിം സമൂഹത്തിൻ്റെമുഴുവൻനവോത്ഥാനങ്ങൾക്കുംനേതൃത്വംനൽകിയസമസ്ത കേരളാ ജംഇയ്യത്തുൽ ഉലമാതുല്യതയില്ലാത്തപരിഷ്‌കരണങ്ങൾക്കാണ് ഈ മേഖലയിലുംനടത്തികൊണ്ടിരിക്കുന്നതെന്നുംജംഇയ്യത്തുൽമുഅല്ലിമീൻ സംസ്ഥാനസെക്രട്ടറികെ.ടിഹുസൈൻ കുട്ടി മുസ് ലിയാർ പറഞ്ഞു.കമ്പളക്കാട്അൻസാരിയ്യയിൽനടന്നജംഇയ്യത്തുൽമുഅല്ലിമീൻ ജില്ലാവാർഷികകൗൺസിൽഉദ്ഘാടനംചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് കെ.വിഎസ്ഇമ്പിച്ചിക്കോയ തങ്ങൾ അദ്ധ്യക്ഷനായി. വിദ്യാർത്ഥികൾക്ക് കേവലംപാഠപുസ്തക വിജ്ഞാനം മാത്രമല്ല, ധാർമിക ബോധം,സാമൂഹികഉത്തരവാദിത്തം,മാനവികമൂല്യങ്ങൾ, സാങ്കേതിക ബോധം എന്നിവ സമന്വയിപ്പിച്ചസമഗ്രവിദ്യാഭ്യാസമാണ്ഇന്നത്തെകാലത്തിന്റെആവശ്യമെന്ന രീതിയിൽ സമസ്തനടപ്പിലാക്കികൊണ്ടിരിക്കുന്നത്.മദ്‌റസകൾ പുതിയതലമുറയുടെസ്വഭാവരൂപീകരണ കേന്ദ്രങ്ങളാണ്. സമൂഹമാധ്യമങ്ങളുടെയും ഡിജിറ്റൽ സ്വാധീനങ്ങളുടെയുംവെല്ലുവിളികൾ നേരിടുന്ന ഈ കാലഘട്ടത്തിൽ വിദ്യാർത്ഥികളിൽ ആത്മീയത,അച്ചടക്കം,വായനാശീലം, കുടുംബമൂല്യങ്ങൾ എന്നിവവളർത്തിയെടുക്കുന്നതിൽ അധ്യാപകരുടെയുംരക്ഷിതാക്കളുടെയും കൂട്ടായ ഇടപെടൽനിർണായകമാണെന്നും കൗൺസിൽചൂണ്ടിക്കാട്ടി.അധ്യാപകർ അറിവ്പകരുന്നവർമാത്രമല്ല,ഒരുതലമുറയുടെദിശാബോധംനിർണയിക്കുന്നമാർഗദർശകരുമാണ്.അതിനാൽപഠനരീതികളിൽ നവീനതയും വിദ്യാർത്ഥിസൗഹൃദസമീപനവുംഉൾക്കൊണ്ട് മദ്‌റസ വിദ്യാഭ്യാസത്തെ കൂടുതൽനിലവാരത്തിലേക്ക്ഉയർത്താൻ മുഅല്ലിം സമൂഹംപ്രതിജ്ഞാബദ്ധരാകണമെന്ന് ജില്ലാ കൗൺസിൽആഹ്വാനം ചെയ്തു.
വിദ്യാഭ്യാസമികവിനൊപ്പംമൂല്യബോധമുള്ളസമൂഹനിർമ്മിതിയാണ് മദ്‌റസപ്രസ്ഥാനത്തിന്റെലക്ഷ്യമെന്നും, അതിനായി ജില്ലയിലെമുഴുവൻ മത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായുംഅധ്യാപകരുമായും സഹകരിച്ച് വിവിധശാക്തീകരണ പദ്ധതികൾ നടപ്പാക്കുമെന്നും ജില്ലാ കൗൺസിൽ അറിയിച്ചു.ജനറൽ സെക്രട്ടറിഅവതരിപ്പിച്ച വാർഷിക റിപ്പോർട്ടും വരവ് ചെലവ്കണക്കുകളും കൗൺസിൽ അംഗീകരിച്ചു. പുതിയ അധ്യയന വർഷത്തേക്കുള്ള ജില്ലാഭാരവാഹികളായിതാഴെപറയുന്നവരെതെരഞ്ഞെടുത്തു. കെ.ടി ഹുസൈൻ കുട്ടി മൗലവി റിട്ടേണിംഗ്ഓഫീസറായി.കെ. വി എസ് ഇമ്പിച്ചിക്കോയ തങ്ങൾ(പ്രസിഡണ്ട്) അശ്‌റഫ് ഫൈസി പനമരം, അബ്ദുള്ളക്കുട്ടി ദാരിമി പൊഴുതന (വൈസ്പ്രസിഡണ്ടുമാർ) ഹാരിസ് ബാഖവികമ്പളക്കാട് (ജനറൽ സെക്രട്ടറി)അബ്ദുൽ മജീദ്അൻസ്വരി മീനങ്ങാടി ,അബ്ദു റസാഖ്ദാരിമി( ജോ.സെക്രട്ടറിമാർ)സൈനുൽആബിദ് ദാരിമി (ട്രഷറർ) ശഫീഖ് ഫൈസി മേപ്പാടി, റാശിദ് വാഫിപടിഞ്ഞാറത്തറ(എസ്കെ.എസ് ബി വി) ഇസ്മായിൽദാരിമി ആനപ്പാറ,ശിഹാബുദ്ദീൻ ഫൈസി റിപ്പൺ(ഓഡിറ്റർമാർ )ഹാശിംദാരിമിതരുവണ ,മുഹമ്മദലി റഹ് മാനി വെള്ളമുണ്ട, ജാബിർ ദാരിമി ഹൈതമിമാനന്തവാടി,കെ.പിഅബൂബക്കർ മൗലവി മുട്ടിൽ, മുസ്തഫ ദാരിമി പുൽപള്ളി (എക്സിക്യൂട്ടീവ് മെമ്പർമാർ) ഹാരിസ് ബാഖവി സ്വാഗതവും അബ്‌ദുൽ മജീദ് അൻസ്വരി നന്ദിയും പറഞ്ഞു
പടം 1
ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ വാർഷിക കൗൺസിൽ സംസ്ഥാന സെക്രട്ടറി കെ.ടി ഹുസൈൻ കുട്ടി മൗലവി ഉദ്ഘാടനം ചെയ്യുന്നു
പടം 2
കെ വി എസ് ഇമ്പിച്ചിക്കോയ തങ്ങൾ തലപ്പുഴ (പ്രസിഡണ്ട്)
ഹാരിസ് ബാഖവി കമ്പളക്കാട് (ജനറൽ സെക്രട്ടറി) പി സൈനുൽ ആബിദ് ദാരിമി (ട്രഷറർ)
