Category: Uncategorized

പിഎം ശ്രീ; ‘കരാറില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറാനാകില്ല’; പിണറായിയുടെ മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ ലേഖനം

പി.എം ശ്രീയില്‍ സിപിഐഎമ്മിനെ വെട്ടിലാക്കി ലേഖനം. കരാറില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറാന്‍ ആകില്ലെന്ന് പിണറായിയുടെ മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ ലേഖനം. സംസ്ഥാനങ്ങള്‍ക്ക് പിന്മാറാന്‍ അവസരം ഇല്ലെന്നും എല്‍ഡിഎഫ് മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യാതെ കരാര്‍ ഒപ്പിട്ടത് അപാകത എന്നും പൊതു വിദ്യാഭ്യാസ…

മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന് പാരസെറ്റമോൾ ഓവർഡോസ് നൽകി; ആലുവ ജില്ലാ ആശുപത്രി ഡോക്ടർക്കെതിരെ കേസ്

ആലുവയിൽ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന് പാരസെറ്റമോൾ ഓവർഡോസ് നൽകിയതിന് ജില്ലാ ആശുപത്രി ഡോക്ടർക്കെതിരെ കേസ്. ഡോ. ഹബ്നക്കെതിരെ ആണ് കേസെടുത്തിരിക്കുന്നത്. ആലുവ തൊട്ടുമുഖം സ്വദേശികളുടെ പരാതിയിൽ പോലീസ് കേസെടുത്തത് അഞ്ച് കിലോ തൂക്കമുള്ള കുഞ്ഞിന് 10 കിലോ തൂക്കത്തിന്റെ മരുന്നാണ്…

എന്റെ എംഎല്‍എ ഓഫീസിലേക്ക് എന്തിനാണ് മാര്‍ച്ച്? പ്രതിഷേധങ്ങള്‍ക്ക് പൊലീസ് കൂട്ടുനില്‍ക്കുന്നു; സിപിഐഎം പ്രതിഷേധത്തിനെതിരെ ജി സുധാകരന്‍

തനിക്കെതിരെയുള്ള സിപിഐഎം പ്രതിഷേധത്തിനെതിരെ അമ്പലപ്പുഴ എംഎല്‍എ ജി സുധാകരന്‍. പ്രതിഷേധങ്ങള്‍ക്ക് പൊലീസ് കൂട്ടുനില്‍ക്കുന്നു. ഭരണം മാറിയത് പൊലീസ് അറിഞ്ഞിട്ടില്ല. ഒരു പൊലീസിന്റെ ആനുകൂല്യം തനിക്ക് വേണ്ടെന്നും പൊലീസ് ആരോടും മമതയും വിരോധവും കാണിക്കണ്ടെന്നും ജി സുധാകരന്‍ തുറന്നടിച്ചു. ഞാന്‍ 20 വര്‍ഷം…

സപ്പോർട്ട് ഓപ്പറേഷൻ ‘തൂഫാൻ’; SKSSF വയനാട് ജില്ലാ ലഹരി വിരുദ്ധ റാലി ജൂലൈ 31-ന് കൽപ്പറ്റയിൽ

കൽപ്പറ്റ:ലഹരിക്കെതിരായ ബോധവൽക്കരണവുംസാമൂഹിക പ്രതിരോധവും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘സപ്പോർട്ട് ഓപ്പറേഷൻ തൂഫാൻ’ എന്ന പേരിൽ ജില്ലാതല ലഹരി വിരുദ്ധ റാലി ജൂലൈ 31-ന് കൽപ്പറ്റയിൽ സംഘടിപ്പിക്കും.വിദ്യാർത്ഥികൾ, യുവജനങ്ങൾ, മത-സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ പ്രവർത്തകർ എന്നിവർ അണിനിരക്കുന്ന റാലിയിലൂടെ…

പോലീസ് സ്റ്റേഷനുകളും ഓഫീസുകളും ശുചീകരിച്ചു

കൽപ്പറ്റ: ശുചിത്വവും മികച്ച പ്രവർത്തനാന്തരീക്ഷവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി വയനാട് ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും പോലീസ് ഓഫീസുകളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ജില്ലാ പോലീസ് ഓഫീസിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങൾക്ക് ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹർ ഐ.പി.എസ്. നേതൃത്വം നൽകി.…

എസ്. ജാനകിയമ്മയുടെ നിര്യാണത്തില്‍കൃഷിമന്ത്രി ടി.സിദ്ദിഖ് അനുശോചിച്ചു

തെന്നിന്ത്യന്‍ സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കിയ അതുല്യമായ നാദവിസ്മയത്തിനാണ് ജാനകിയമ്മയുടെ വിയോഗത്തോടെ വിരാമമായതെന്ന് കൃഷിമന്ത്രി ടി.സിദ്ദിഖ്. തെന്നിന്ത്യയുടെ പ്രിയ വാനമ്പാടിയായ എസ്. ജാനകിയമ്മ വിടവാങ്ങി എന്ന വാര്‍ത്ത അങ്ങേയറ്റം ശൂന്യതയോടെയാണ് ഓരോ സംഗീതപ്രേമിയും കേള്‍ക്കുന്നത്.പതിറ്റാണ്ടുകളോളം നമ്മുടെ ഓരോ വികാരങ്ങളിലും ആ ശബ്ദം കൂട്ടുണ്ടായിരുന്നു.…

കള്ളാടി മണ്ണിടിച്ചിൽ: ഒരു മൃതദേഹം കൂടി കണ്ടെത്തി; മരണം എട്ടായി

വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ, കാണാതായ അവസാനത്തെ ആളുടെയും മൃതദേഹം കണ്ടെത്തി. കൺസ്ട്രക്ഷൻ മാനേജരായ വിക്രം റാണയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ദുരന്തത്തിൽ മരണം എട്ടായി. രണ്ടാം സോണും പുഴയും കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മണ്ണിടിച്ചിലിൽ അഞ്ച് പേരെയായിരുന്നു കാണാതായിരുന്നത്.…

പ്രവീൺ നെട്ടാരു വധക്കേസ്: പ്രധാന പ്രതിയെ കൊച്ചിയിൽ നിന്ന് പിടികൂടി NIA

കർണാടകയിലെ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരു വധക്കേസിൽ പ്രധാന പ്രതി കുടക് സ്വദേശി അബ്‌ദുൾ നാസറിനെ കൊച്ചിയിൽ നിന്ന് പിടികൂടി എൻഐഎ. കഴിഞ്ഞ മൂന്ന് വർഷമായി ഇയാൾ പള്ളുരുത്തിയിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. കൊലപാതകത്തിന് ശേഷം ഒളിവിൽ കഴിഞ്ഞു വരുന്ന ഇയാളെ…

110 കിലോ! അങ്കമാലിയില്‍ വന്‍ കഞ്ചാവ് വേട്ട; നാല് ഇതര സംസ്ഥാനക്കാര്‍ പിടിയില്‍

എറണാകുളം അങ്കമാലിയില്‍ വന്‍ കഞ്ചാവ് വേട്ട. 110 കിലോ കഞ്ചാവുമായി നാല് ഇതര സംസ്ഥാനക്കാര്‍ പിടിയിലായി. ട്രെയിന്‍ മാര്‍ഗ്ഗം ഒഡീഷയില്‍ നിന്ന് കഞ്ചാവ് എത്തിക്കുന്ന സംഘമാണ് പിടിയിലായത്. കോഴിക്കോട് കൊടുവള്ളിയില്‍ 36 ഗ്രാം എംഡിഎംഐയുമായി മൂന്നുപേര്‍ പിടിയിലായി. ഈ അടുത്തകാലത്തുണ്ടായ ഏറ്റവും…

മലപ്പുറത്ത് വിദ്യാര്‍ഥിനിയുടെ കയ്യൊടിഞ്ഞ സംഭവം; അധ്യാപകനെ ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു

മലപ്പുറം കല്‍പകഞ്ചേരി കല്ലിങ്ങലില്‍ മര്‍ദനമേറ്റ് കുട്ടിയുടെ കൈ ഒടിഞ്ഞ സംഭവത്തില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍. കല്ലിങ്ങല്‍ എംഎസ്എം എച്ച്എസ്എസിലെ അധ്യാപകന്‍ ബല്‍രാജിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയിലാണ് നടപടി. വെള്ളിയാഴ്ചയായിരുന്നു കല്ലിങ്ങല്‍ സ്വദേശിയായ 10 വയസുകാരിക്ക് അധ്യാപകന്റെ മര്‍ദനമേല്‍ക്കുന്നത്. പനിയായതുകാരണം…