മിന്നല്‍ പ്രളയത്തിനും മണ്ണിടിച്ചിലിനും കാരണം അനധികൃത മരംമുറി; കേന്ദ്രത്തോട് നിലപാട് തേടി സുപ്രീംകോടതി
ന്യൂഡല്‍ഹി: അനധികൃത മരംമുറിയാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള മിന്നല്‍ പ്രളയത്തിനും മണ്ണിടിച്ചിലിനും കാരണമെന്ന് സുപ്രീംകോടതി. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രകൃതിക്ഷോഭത്തില്‍, ഹിമാലയന്‍ മേഖലയിലെ പരിസ്ഥിതി തകര്‍ച്ച ചൂണ്ടിക്കാട്ടിയുള്ള പൊതുതാല്‍പ്പര്യഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ചീഫ് ജസ്റ്റിസ് ബി…
